Image

അഭിഭാഷകയ്‌ക്ക്‌ നേരെ പീഡനശ്രമം; മജിസ്‌ട്രേറ്റിനെ സസ്‌പെന്‍ഡ്‌ ചെയ്‌തു

Published on 26 September, 2018
അഭിഭാഷകയ്‌ക്ക്‌ നേരെ പീഡനശ്രമം; മജിസ്‌ട്രേറ്റിനെ  സസ്‌പെന്‍ഡ്‌ ചെയ്‌തു


അഭിഭാഷകയ്‌ക്ക്‌ നേരെ പീഡനശ്രമമെന്ന്‌ പരാതി. സംഭവത്തെ തുടര്‍ന്ന്‌ പ്രാഥമിക അന്വേഷണത്തിനു ശേഷം ജുഡീഷല്‍ മജിസ്‌ട്രേറ്റിനെ സസ്‌പെന്‍ഡ്‌ ചെയ്‌തു. സത്യമംഗലം ജുഡീഷല്‍ മജിസ്‌ട്രേറ്റ്‌ ആര്‍.രാജവേലുവിനെയാണ്‌ അഭിഭാഷകയുടെ പരാതിയെ തുടര്‍ന്നാണ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.

പ്രിന്‍സിപ്പല്‍ ഡിസ്‌ട്രിക്‌റ്റ്‌ ജഡ്‌ജി എന്‍.ഉമാ മഹേശ്വരിയാണ്‌ ജുഡീഷല്‍ മജിസ്‌ട്രേറ്റ്‌ ആര്‍.രാജവേലുവിനെതിരെ നടപടിയെടുത്തത്‌. തന്നോട്‌ മജിസ്‌ട്രേറ്റ്‌ ആര്‍.രാജവേലു അപമര്യാദയായി പെരുമാറി, ബലാത്സംഗം ചെയ്യുന്നതിനും ശ്രമിച്ചതായിട്ടാണ്‌ അഭിഭാഷക പരാതി നല്‍കിയത്‌. ഇതിന്‌ തെളിവായി ശബ്ദരേഖയും പരാതിയുടെ കൂടെ നല്‍കിയിട്ടുണ്ട്‌.

സസ്‌പെന്‍ഡ്‌ ചെയ്‌ത മജിസ്‌ട്രേറ്റിനെതിരെ കൂടുതല്‍ അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ്‌ പ്രിന്‍സിപ്പല്‍ ഡിസ്‌ട്രിക്‌റ്റ്‌ ജഡ്‌ജി അറിയിച്ചിരിക്കുന്നത്‌


Join WhatsApp News
സ്ത്രീശബ്ദം 2018-09-26 22:58:57
ഇവന്മാർക്കൊക്കെ എന്താ കുഴപ്പം ?  പ്രസിഡണ്ട് , മജിസ്‌ട്രേറ്റ്, ബിഷൊപ്പ്, സന്യാസി, മന്ത്രിമാർ, തന്ത്രിമാർ എന്നു വേണ്ട സ്ത്രീകൾക്ക് ജീവിക്കാൻ വയ്യാതായിരിക്കുന്നു .  ഇവനെയൊക്ക ലിംഗത്തിൽ മണി കെട്ടി വിടണം . അനങ്ങുമ്പോൾ സ്ത്രീകൾക്ക് സിഗ്നൽ കിട്ടും  അവർക്ക് ഓടി രക്ഷപ്പെടാം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക