Image

അന്വേഷണ സംഘത്തിന്റെ ഇടപെടലുകളില്‍ അതൃപ്തി അറിയിച്ച്‌ കന്യാസ്ത്രീകള്‍

Published on 26 September, 2018
അന്വേഷണ സംഘത്തിന്റെ ഇടപെടലുകളില്‍ അതൃപ്തി അറിയിച്ച്‌ കന്യാസ്ത്രീകള്‍

 ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ അന്വേഷണ സംഘത്തിന്റെ ഇടപെടലുകളില്‍ അതൃപ്തി അറിയിച്ച്‌ കന്യാസ്ത്രീകള്‍. സംഭവത്തില്‍ പരാതിയറിയിച്ച്‌ മിഷനറീസ് ഓഫ് ജീസസ് സന്യസ്ത സമൂഹത്തിലെ കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിയെ കാണാനെത്തി.

പൊളിറ്റ് ബ്യൂറോ കഴിഞ്ഞു കേരള ഹൗസിലെത്തിയ പിണറായി വിജയനെ നേരില്‍ക്കണ്ടു സംസാരിക്കാന്‍ പതിനാറംഗ കന്യാസ്ത്രി സംഘം ജലന്തറില്‍ നിന്നെത്തിയെന്നാണു വിവരം.

ബിഷപ്പിന്റെ നിരപരാധിത്വത്തില്‍ ഉറച്ചുവിശ്വസിക്കുന്ന നിലപാടാണ് പരാതിക്കാരിയായ കന്യാസ്ത്രീ ഉള്‍പ്പെടുന്ന മിഷനറീസ് ഓഫ് ജീസസ് സന്യസ്ത സമൂഹത്തിനുള്ളത്. അന്വേഷണത്തിനെന്ന പേരില്‍ സഭയുടെ മഠങ്ങളില്‍ അന്വേഷണ സംഘം മുന്നറിയിപ്പില്ലാതെ കയറിച്ചെല്ലുന്നതായും ഭീഷണിപ്പെടുത്തി മൊഴി ശേഖരിക്കുന്നതായും ഇവര്‍ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടു.                

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക