Image

മേല്‍പട്ടത്വശുശ്രൂഷയില്‍ മാര്‍ത്തോമ്മ സഭയിലെ മൂന്ന് ബിഷപ്പുമാര്‍ ഇന്ന് കാല്‍നൂറ്റാണ്ട് പൂര്‍ത്തീകരിക്കുന്നു

ഷാജി രാമപുരം Published on 02 October, 2018
മേല്‍പട്ടത്വശുശ്രൂഷയില്‍ മാര്‍ത്തോമ്മ സഭയിലെ മൂന്ന് ബിഷപ്പുമാര്‍ ഇന്ന് കാല്‍നൂറ്റാണ്ട് പൂര്‍ത്തീകരിക്കുന്നു
ന്യൂയോര്‍ക്ക് : മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ മൂന്നു ശേഷ്ഠ ഇടയന്മാര്‍ അഭിവന്ദ്യരായ ജോസഫ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ തിമൊഥിയോസ്, ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസ് മേല്‍പ്പട്ടത്ത ശുശ്രൂഷയില്‍ 2018 ഒക്ടോബര്‍ 2ന് (ഇന്ന്) കാല്‍നൂറ്റാണ്ടു പൂര്‍ത്തീകരിക്കുകയാണ്.

പ്രസാദ മധുരമായ പെരുമാറ്റം, ലളിത സുന്ദരമായ ജീവിതശൈലി, സമ്പന്നമായ സുഹൃത്ബന്ധങ്ങള്‍, സുറിയാനി സഭാ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്നതില്‍ അതീവ തല്‍പരനായ പ്രബോധനത്തിന്റെ പുത്രന്‍(ബര്‍ണബാസ്) എന്ന പേരില്‍ അറിയപ്പെടുന്ന കോട്ടയം അഞ്ചേരി സ്വദേശിയായ ബിഷപ് ജോസഫ് മാര്‍ ബര്‍ണബാസ് തിരുവനന്തപുരം-കൊല്ലം ഭദ്രാസനാധിപനും മാര്‍ത്തോമ്മ സണ്ടേസ്‌ക്കൂള്‍ സമാജം പ്രസിഡന്റും ആണ്.

ചൈതന്യവക്തായ വ്യക്തിപ്രഭാവവും, ശാന്തസുന്ദരമായ പെരുമാറ്റവും, കര്‍മ്മ കുശലതയും സൗമ്യതയും ഒത്തിണങ്ങിയ വ്യക്തിത്വത്തിന്റെ ഉടമ, ചിട്ടയോടുള്ള ജീവിതശൈലി, ആയുസ്സിന്റെ ദശാംശം കര്‍ത്താവിനുവേണ്ടി എന്ന ആശയത്തിന് ഊന്നല്‍ നല്‍കി അതിനായി സഭാജനങ്ങളെ സജ്ജരാക്കുന്ന കര്‍മ്മനിയോഗിയാണ് ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശിയായ ബിഷപ് തോമസ് മാര്‍ തിമൊഥിയോസ്. ഇപ്പോള്‍ ചെങ്ങന്നൂര്‍- മാവേലിക്കര ഭദ്രാസനാധിപനും മാര്‍ത്തോമ്മ ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ്, CARD എന്നിവയുടെ അദ്ധ്യക്ഷനും ആണ്.

പ്രതിഭാധനനും ശുശ്രൂഷാ സരണിയിലെ കര്‍മ്മോജ്ജ്വല വ്യക്തിത്വവും, അദ്ധ്യാത്മികതയും സാമൂഹിക സേവനവും കോര്‍ത്തിണക്കി പ്രവര്‍ത്തിക്കുന്നതില്‍ പ്രതിജ്ഞാബദ്ധനും ലൈറ്റ് ടൂ ലൈഫ് എന്ന പേരില്‍ പുതിയതായി ആരംഭിച്ച പ്രോജക്റ്റിലൂടെ ഇന്ന് ഭാരതത്തിലെ ആയിരകണക്കിന് കുട്ടികള്‍ക്ക് ആശയവും, ആവേശവും ആയി മാറിയ മാവേലിക്കര സ്വദേശിയായ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപനും, വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവും, സെറാംമ്പൂര്‍ യൂണിവേഴ്‌സിറ്റിയുടെ സെനറ്റ് പ്രസിഡന്റും ആണ്.

ഇന്ന് മേല്‍പട്ടത്വസ്ഥാനത്ത് ഇരുപത്തിയഞ്ചു പൂര്‍ത്തീകരിക്കുന്ന മൂന്ന് ഇടയ ശ്രേഷ്ടര്‍ക്കും നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ വിവിധ ഇടവകകളിലെ വൈദീകരും, ആ്തമായ നേതാക്കന്മാരും അനുമോദനങ്ങളും ആശംസകളും അറിയിച്ചു.

മേല്‍പട്ടത്വശുശ്രൂഷയില്‍ മാര്‍ത്തോമ്മ സഭയിലെ മൂന്ന് ബിഷപ്പുമാര്‍ ഇന്ന് കാല്‍നൂറ്റാണ്ട് പൂര്‍ത്തീകരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക