Image

ഐക്യരാഷ്ട്രസഭ അഹിംസാ ദിനമായി ആചരിക്കുന്ന ഗാന്ധിജിയുടെ 150-ംജന്മദിനം (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 02 October, 2018
ഐക്യരാഷ്ട്രസഭ അഹിംസാ ദിനമായി ആചരിക്കുന്ന ഗാന്ധിജിയുടെ 150-ംജന്മദിനം (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
ഐക്യരാഷ്ട്രസഭ ലോക അഹിംസാ ദിനമായി ആചരിക്കുന്ന ഗാന്ധിജിയുടെ 150-ംജന്മദിനം ഇന്ന്. അഹിംസാ സിദ്ധാന്തത്തില്‍ അടിയുറച്ചു നിന്നു ഇന്‍ഡ്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാത്മാഗാന്ധിയുടെ ജീവിത വീക്ഷണങ്ങളും, അതിന്റെ പ്രായോഗികതയും ഇന്ത്യന്‍ ജനസമൂഹത്തെ വളരെ അധികം സ്വാധിനിച്ചു.

ഒക്ടോബര്‍21869 ന്ഗുജറാത്തിലെ പോര്‍ബന്ദറിലായിരുന്നു മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ ജനനം.സത്യത്തിന്റെയും, അഹിംസയുടെയും കാവല്‍ക്കാരനായ അദ്ദേഹം ഭാര്യ കസ്തൂര്‍ബാഗാന്ധിയെയും നാല് മക്കളെയും തന്റെ ലളിതജീവിതം ശീലിപ്പിച്ചു. വിദേശ വസ്ത്രങ്ങള്‍ ബഹിഷ്‌കരിച്ച് ചര്‍ക്കയില്‍ സ്വയം നൂറ്റ വസ്ത്രം ധരിക്കാന്‍ അദ്ദേഹം ജനങ്ങള്‍ക്ക് മാതൃകയായി. സസ്യാഹാരം ശീലമാക്കിയ ഗാന്ധിജി മൃഗത്തോലുകള്‍ കൊണ്ടുള്ള ചെരുപ്പ് പോലും ഇഷ്ടപ്പെട്ടിരുന്നില്ല. നിത്യജീവിതത്തിന് ആവശ്യമായതെല്ലാം കൃഷി ചെയ്തു ജീവിതം നയിച്ചു.

ലണ്ടനില്‍ നിന്ന് ബാരിസ്റ്റര്‍ പഠനം പൂര്‍ത്തയാക്കിയ ഗാന്ധിജിയെ വിധി ഒരു നിയോഗം പോലെ പല വഴികളിലേയ്ക്ക് തിരിച്ചു വിടുകയായിരുന്നു. ഏറെ ശോഭിക്കുമായിരുന്ന അദ്ധ്യാപകന്റെ ജോലി നിഷേധിക്കപ്പെട്ടതുപോലും രാഷ്ട്രത്തിന് ഇങ്ങനൊരു നേതാവിനെ ലഭിക്കാന്‍ വേണ്ടിആയിരിക്കണം. 

സൗത്താഫ്രിക്കയില്‍ ഗാന്ധിജി നേരിട്ട വിവേചനത്തിന്റെ കയ്പ്പുള്ള അനുഭവങ്ങള്‍ അദ്ദേഹത്തെ ചിന്തിപ്പിക്കുകയും അതിന് എതിരെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. അവിടെവെച്ച്ഇന്‍ഡ്യക്കാരന്‍ എന്ന ഒറ്റകാരണം കൊണ്ട് ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഒന്നാം ക്ലാസ്സില്‍ നിന്ന് പുറത്താക്കപ്പെട്ട അനുഭവം, ഒരു വെള്ളക്കാരന് വേണ്ടി ഇരിപ്പടം ഒഴിഞ്ഞു കൊടുക്കാന്‍ വിസമ്മതിച്ചതിനാല്‍ ഏല്‍ക്കേണ്ടി വന്ന മര്‍ദ്ദനം തുടങ്ങിയ അനുഭവങ്ങള്‍ അദ്ദേഹത്തെരാജ്യത്തിന്റെതന്നെ മോചകനാക്കാന്‍ പ്രാപ്തനാക്കുകയും അതിലുപരി സാമൂഹ്യനീതി ഏവര്‍ക്കും തുല്യമായി ലഭിക്കത്തക്ക രീതിയില്‍ അക്രമരാഹിത്യത്തിലൂടെ എങ്ങനെ ഭാരതത്തിന് സ്വാതന്ത്ര്യം നേടിയെടുക്കാം എന്ന ചിന്തയിലേക്ക് വഴിതിരിച്ചു വിടുകയും ചെയ്തു. ആഫ്രിക്കയിലെ പ്രവര്‍ത്തനപരിചയം അദ്ദേഹത്തിന് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് ഒരു മുതല്‍കൂട്ടായി.

നിസ്സഹരണ പ്രസ്ഥാനം, അക്രമരാഹിത്യം, സമാധാനപരമായ പ്രധിക്ഷേധംതുടങ്ങിയവയായിരുന്നു ബ്രിട്ടീഷ് രാജിനെതിരെ ഗാന്ധിജി ഉപയോഗിച്ച ആയുധങ്ങള്‍. വിദേശ നിര്‍മ്മിതമായ വസ്തുക്കള്‍ ബഹിഷ്‌ക്കരിക്കുവാനും സ്വദേശ നിര്‍മ്മിതമായ വസ്തുക്കള്‍ ഉപയോഗിക്കുവാനും അദ്ദേഹം ജനങ്ങളെ
പ്രോത്സാഹിപ്പിച്ചു. നൂല്‍ നൂറ്റ് ഖാദി നിര്‍മ്മിക്കുവാനും, കടലിലെ വെള്ളം വറ്റിച്ച് ഉപ്പുണ്ടാക്കുവാനും ഒക്കെ തുനിഞ്ഞിറങ്ങിയപ്പോള്‍, അദ്ദേഹത്തിന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ അതിന്റെ പ്രായോഗികതയിലേക്ക് എത്തിച്ചേരുകയായിരുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായാണ് അടിസ്ഥാന വിദ്യാഭ്യാസം അവതരിപ്പിക്കപ്പെട്ടത്. സ്വഭാവ രൂപവത്കരണവും കൈത്തൊഴില്‍ പരിശീലനവുമായിരിക്കണം വിദ്യാഭ്യാസത്തിന്റെ മുഖ്യലക്ഷ്യമെന്ന് ഗാന്ധിജി വിശ്വസിച്ചു. അടിയുറച്ച ജനാധിപത്യ വിശ്വാസിയായിരുന്നു ഗാന്ധിജി. ഓരോ രാഷ്ട്രീയപ്രവര്‍ത്തകനും എന്തെങ്കിലുമൊരു തൊഴില്‍ ചെയ്തു ജീവിക്കണമെന്നും മൂല്യങ്ങളിലധിഷ്ഠിതമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം വിശ്വസിച്ചു. ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം ജനാധിപത്യം വര്‍ഗാധിപത്യമല്ല മറിച്ചു ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരംകുറയ്ക്കുകയാണ് വേണ്ടത്. ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ 'സര്‍വോദയ' എന്നു ചുരുക്കത്തില്‍ അറിയപ്പെടുന്നു . എല്ലാവരുടെയും ക്ഷേമംഎന്നര്‍ഥം. അതിനുപക്ഷേ, സാമൂഹത്തിന്റെ അടിസ്ഥാനഘടകമായ വ്യക്തിയുടെ സ്വഭാവരൂപീകരണത്തിലൂടെമാത്രമേ സ്ഥിരമായ സാമൂഹികമാറ്റംസംജാതമാകുകയുള്ളുവെന്ന് ഗാന്ധിജി വിശ്വസിച്ചു. ചുരുക്കിപ്പറഞ്ഞാല്‍, ജീവന്റെ സമത്വമാണ് ഗാന്ധിയന്‍ സോഷ്യലിസത്തിന്റെ അന്തഃസത്ത.
ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യയിലേയ്ക്ക് നമുക്ക് നടന്നടുക്കാം.

അപൂര്‍വ്വമായ ചില ജന്മങ്ങള്‍ചരിത്രത്തിന്റെയും വര്‍ത്തമാനകാലത്തിന്റെയും ഭാവിയുടെ ദിശാഗതിയില്‍ പോലും നിര്‍ണ്ണായകമായ സ്വാധിനങ്ങള്‍ ചെലുത്താന്‍ കഴിയുന്നവര്‍ ആയിരിക്കും. അവരെ നമ്മള്‍ മഹാത്മാക്കളായി കാണും. ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാല്‍ അത്തരത്തില്‍ ഒരേഒരു മുഖമേ നമ്മുടെ മനസ്സില്‍ തെളിയൂ - മഹാത്മാ ഗാന്ധിയുടെ മുഖം.

ജീവിതയാത്രയില്‍ എവിടെയെങ്കിലും ഗാന്ധിയന്‍ ചിന്തകളുടെയും വീക്ഷണങ്ങളുടെയും പ്രയോക്താവാകാന്‍ സാധിക്കുമെങ്കില്‍ ഈ മഹാത്മാവിന് അതിലുപരി മറ്റെന്ത് പിറന്നാള്‍ സമ്മാനമാണ് ഭാരതീയ പാരമ്പര്യമുള്ള നമ്മള്‍ക്ക് നല്‍കാന്‍ കഴിയുക? 
Join WhatsApp News
വിദ്യാധരൻ 2018-10-02 13:12:58
എഴുതാൻ എളുപ്പമാ ഗാന്ധിജി തൻ 
ജീവിത കഥകൾ ഇവിടെയൊക്കെ 
എങ്കിലാ മഹാത്മാവിൻ ആദർശങ്ങൾ 
എളുതല്ല പ്രയുക്തമാക്കിടാനായി 
അതിനുണ്ടാകണം  മനുഷ്യർക്കർക്കൊക്കെ  
കീഴടക്കാനാവാത്ത ഇച്ഛാശക്തി 
മനുഷ്യ സ്വാതന്ത്ര്യത്തെ എന്നുമെന്നും 
നെഞ്ചിലേറ്റി ഗാന്ധി മരിച്ചതിനുവേണ്ടി 
അടിച്ചമർത്തലിനിൻ രൂപഭാവങ്ങളെ 
നഖശിഖാന്തമവൻ എതിർത്തിരുന്നു 
സ്ത്രീകളും അവരുടെ സ്വാതന്ത്ര്യവും 
അവൻ ഹൃദയത്തോടെന്നും  ചേർത്തിരുന്നു 
ഒന്നു പറഞ്ഞിട്ട് മറ്റൊന്ന് കേട്ടിട്ടില്ല-
വൻ ജീവിതത്തിൽ ചെയ്തതായ്.
എന്നാൽ വൈരുദ്ധ്യമെനിക്ക്  തോന്നിടുന്നു ,
ശബരിമലയിൽ സ്ത്രീക്ക് ഭ്രിഷ്ട് കല്പിച്ചിടുന്നോർ,
ഗാന്ധിജിയെ പൊക്കി പുകഴ്ത്തിടുമ്പോൾ 
കണ്ണിൽ പൊടിയിട്ട് രക്ഷപ്പെടാൻ 
നോക്കേണ്ട എഴുത്തുകാരാ നിങ്ങൾ 
എഴുത്താണ് നിങ്ങടെ ലക്ഷ്യമെങ്കിൽ 
ഹൃദയത്തിൽ ആദർശ ശുദ്ധിവേണം
(ഇതുപോലെയുള്ളവർ എഴുതിയെഴുതി 
മലയാള സാഹിത്യം അധഃപതിച്ചു ) 
സ്ത്രീസ്വാതന്ത്ര്യം ഒരിടത്തെതിർത്തിടുമ്പോൾ   
ഗാന്ധിയെ മറ്റൊരിടത്ത് പൊക്കി പിടിച്ചിടുന്നു 
ആവില്ല ഇരട്ടത്താപ്പു നയങ്ങളുമായി 
ഗാന്ധിജിയെ പിൻചെല്ലാൻ ആവുകില്ല.
ഗാന്ധി ശിഷ്യൻ നിങ്ങൾക്കാകണെങ്കിൽ 
എതിർക്കണം സ്ത്രീഭ്രഷ്‌ട്‌ ശബിരിമലയിൽ
അവിടെ കുറിക്കുക  നിങ്ങളുടെ 
ഗാന്ധിയൻ ചിന്തയിൻ തുടക്കമങ്ങ്‌ 
മീശമാധവൻ 2018-10-02 16:02:25
ആരും കണ്ടു പിടിക്കില്ലെന്നു വച്ചാണ് ഉണ്ണിത്താൻ ഗാന്ധിജിയുടെ പടംവച്ച് വിട്ടത് . സ്ത്രീകൾക്ക് ശബരിമലയ്ക്ക് പോകാൻ വിധി വന്നപ്പോൾ വേദന കൊണ്ട് ഉറങ്ങാൻ കഴിഞ്ഞില്ലെന്നു പറഞ്ഞ ഉണ്ണിത്താൻ ഇത്രപെട്ടെന്ന് ഗാന്ധിജിയെക്കുറിച്ചെഴുതിയത് ഒട്ടും ശരിയായില്ല . വിദ്യാധരൻ നിങ്ങളെ പിടിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഇതറിയുകയില്ലായിരുന്നു . വിദ്യാധരന്റടുത്താണ് കളി ! തൊണ്ടിയോടല്ലേ പിടിച്ചത് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക