Image

ഇന്റര്‍ ഡെനോമിനേഷണല്‍ ചര്‍ച്ചിന്റെ പത്താമത് പ്രതിഷ്ഠാ വാര്‍ഷികം ആഘോഷിച്ചൂ.

ജോയിച്ചന്‍ പുതുക്കുളം Published on 05 October, 2018
ഇന്റര്‍ ഡെനോമിനേഷണല്‍ ചര്‍ച്ചിന്റെ പത്താമത് പ്രതിഷ്ഠാ വാര്‍ഷികം ആഘോഷിച്ചൂ.
ന്യൂയോര്‍ക്ക്: ഇന്റര്‍ ഡെനോമിനേഷണല്‍ ചര്‍ച്ചിന്റെ പത്താമത് പ്രതിഷ്ഠാ വാര്‍ഷികം സെപ്റ്റാബര്‍ 14 മൂതല്‍ 16 വരെയുള്ള തീയതികളില്‍ ആഘോഷമായി നടത്തപ്പെട്ടൂ. കേരളത്തിലെ പ്രളയദൂരിതബാധിതരൂടെ അനൂഗ്രഹപ്രദമായ പുനരധിവാസത്തിനായി സെപ്റ്റാബര്‍ 14 മൂതല്‍ 15 വരെ നടത്തപ്പെട്ട ഏകദിന ഉപവാസപ്രാര്‍ത്ഥനയോടെ ആരംഭിച്ച ആഘോഷങ്ങള്‍ക്ക് ആഗോളസൂവിശേഷകനൂം തിരൂവചന പരിഭാഷകനൂം സൗഖ്യദായക ശുശ്രൂഷകനൂമായ ബ്രദര്‍ ഡോ: മാത്യൂസ് വര്‍ഗീസ് നേതൃത്വം നല്‍കി.

പെരൂന്നാള്‍ ആഘോഷങ്ങള്‍ക്ക് മൂഖ്യാതിഥിയായ മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ അഭിവമ്പ്യ സിറില്‍ മോര്‍ ബസ്സേലിയോസ് മെത്രാപ്പോലീത്താ തിരൂമനസ്സ് കൊണ്ട് കൊടി ഉയര്‍ത്തി തുടക്കം കൂറിച്ചൂ. തുടര്‍ന്ന് നൂറൂകണക്കിന് സഹോദരങ്ങള്‍ പങ്കെടുത്ത ജീസസ് പരേഡ് ദൈവാലയത്തില്‍ നിന്ന് ആരംഭിച്ച് ബാന്‍ഡ്, ചെണ്ട മേളങ്ങളോടെ, യേശുക്രിസ്തുവിന്റെ ചിത്രങ്ങള്‍ ഉയര്‍ത്തി പട്ടണത്തെചുറ്റി പ്രദിക്ഷണംചെയ്ത് ദൈവാലയത്തില്‍ മടങ്ങിയെത്തി. കേരളത്തനിമയില്‍ വര്‍ണ്ണശബളമായി നടത്തപ്പെട്ട ജീസസ് പരേഡ് കാഴ്ചക്കാരെ അത്യധികം ആകര്‍ഷിക്കൂകയുണ്ടായി. തുടര്‍ന്ന് 16- ന് വേര്‍ഡ് ടു വേള്‍ഡ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തില്‍ വേര്‍ഡ് ടു. വേള്‍ഡ് ടെലിവിഷന്‍ വിവിധ ദൈവാലയ ക്വയറുകളെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തിയ "സിംഗ് ഹാലേലുയ്യ' എന്ന സംഗീതവിരൂന്ന് ഏറെ പ്രശംസനീയമായിരൂന്നൂ. പ്രസ്തുത സംഗീത നിശയ്ക്ക് കിഡ്‌സ് കിംങ്ഡം എന്ന കൂഞ്ഞൂങ്ങളുടെ ശുശ്രൂഷ അവതരിപ്പിച്ച ആക്ഷന്‍ സോംഗ് കാണികളുടെ കണ്ണും കരളും കവര്‍ന്നൂ. അഭിവമ്പ്യ സിറില്‍ മോര്‍ ബസ്സേലിയോസ് തിരൂമനസ്സിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ട വിശുദ്ധ കൂര്‍ബ്ബാനയോടെ പത്താമത്തെ പെരൂന്നാള്‍ ആഘോഷങ്ങള്‍ സമാപിച്ചു.
ഇന്റര്‍ ഡെനോമിനേഷണല്‍ ചര്‍ച്ചിന്റെ പത്താമത് പ്രതിഷ്ഠാ വാര്‍ഷികം ആഘോഷിച്ചൂ.
ഇന്റര്‍ ഡെനോമിനേഷണല്‍ ചര്‍ച്ചിന്റെ പത്താമത് പ്രതിഷ്ഠാ വാര്‍ഷികം ആഘോഷിച്ചൂ.
ഇന്റര്‍ ഡെനോമിനേഷണല്‍ ചര്‍ച്ചിന്റെ പത്താമത് പ്രതിഷ്ഠാ വാര്‍ഷികം ആഘോഷിച്ചൂ.
ഇന്റര്‍ ഡെനോമിനേഷണല്‍ ചര്‍ച്ചിന്റെ പത്താമത് പ്രതിഷ്ഠാ വാര്‍ഷികം ആഘോഷിച്ചൂ.
ഇന്റര്‍ ഡെനോമിനേഷണല്‍ ചര്‍ച്ചിന്റെ പത്താമത് പ്രതിഷ്ഠാ വാര്‍ഷികം ആഘോഷിച്ചൂ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക