Image

ജര്‍മ്മനിയില്‍ പെന്‍ഷന്‍ വാങ്ങുന്നവരില്‍ നല്ലൊരു വിഭാഗം വിദേശ രാജ്യങ്ങളില്‍

ജോര്‍ജ് ജോണ്‍ Published on 06 October, 2018
ജര്‍മ്മനിയില്‍ പെന്‍ഷന്‍ വാങ്ങുന്നവരില്‍ നല്ലൊരു വിഭാഗം വിദേശ രാജ്യങ്ങളില്‍
ബെര്‍ലിന്‍:  ജര്‍മ്മനിയില്‍ പെന്‍ഷന്‍ വാങ്ങുന്നവരില്‍ 1.5 മില്യണ്‍ ആള്‍ക്കാര്‍ വിദേശ രാജ്യങ്ങളില്‍ താമസിക്കുന്നതായി ഏറ്റവും പുതിയ കണക്കുകള്‍ വിശദമാക്കുന്നു. വര്‍ഷം 2000 ല്‍ ഈ വിദേശ രാജ്യത്ത് താമസിച്ച് പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം 1.1 മില്യണ്‍ ആയിരുന്നത് 2018 മദ്ധ്യത്തോടെ1.5 മില്യണ്‍ ആയി ഉയര്‍ന്നു. 

വിദേശ രാജ്യത്ത് താമസിച്ച് പെന്‍ഷന്‍ വാങ്ങുന്ന ജര്‍മ്മന്‍കാരുടെ ഈ സംഖ്യാ വര്‍ദ്ധനവിന് രണ്ട് കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഒന്ന് ജര്‍മ്മനിയില്‍ വര്‍ദ്ധിച്ച്  വരുന്ന ജീവിത ചിലവ്, രണ്ട് വാര്‍ദ്ധക്യത്തിത്തെുന്ന പെന്‍ഷന്‍കാരുടെ ജര്‍മന്‍ കാലാവസ്ഥാ മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയാണ്. പെന്‍ഷന്‍ വാങ്ങുന്ന ജര്‍മ്മന്‍കാര്‍ വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന പ്രതിഭാസം ജര്‍മ്മനിക്ക് അന്തര്‍ദേശീയമായി ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷം വരുത്തുമെന്ന് ജര്‍മ്മന്‍ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വിലയിരുത്തി.  

ജര്‍മ്മനിയില്‍ പെന്‍ഷന്‍ വാങ്ങുന്നവരില്‍ നല്ലൊരു വിഭാഗം വിദേശ രാജ്യങ്ങളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക