Image

മാന്ത്രികസ്പര്‍ശം (ഭാഗം: 3- ജോയി ഇലത്തുപറമ്പില്‍.ജി)

ജോയി ഇലത്തുപറമ്പില്‍.ജി Published on 09 October, 2018
 മാന്ത്രികസ്പര്‍ശം (ഭാഗം: 3- ജോയി ഇലത്തുപറമ്പില്‍.ജി)
അത്ഭുതമാതാവിന്റെ നാമം കേട്ടതും അവളുടെ മുഖം പ്രകാശപൂരിതമായി.
'അത്ഭുതമാതാവ് ആശ്രയിക്കുന്നവര്‍ക്ക് അമ്മതന്നെയാണ്'.

സഹായിക്കും, തീര്‍ച്ച?'
ലിഫ്റ്റ് ഉയര്‍ന്നുകൊണ്ടെയിരുന്നു.

'ഞാന്‍....ജെറി...'.സ്ഥലപ്പേരു പറഞ്ഞ്. കൈനീട്ടി.
'ഞാന്‍ സ്റ്റെല്ല;' സ്ഥലപ്പേരു പറഞ്ഞു. 'ഇവിടെ അടുത്ത് ജോലി ചെയ്യുന്നു.'
നീട്ടിയ കൈയില്‍ പിടിച്ച് കുലുക്കിക്കൊണ്ട് പറഞ്ഞു.
6-ാം നിലയില്‍ ലിഫ്ട് നിന്നു. ബൈ പറഞ്ഞു. സ്റ്റെല്ല പുറത്തിറങ്ങി. ഡോര്‍ അടയും മുമ്പ് ജെറി 'സീ...യൂ' പറഞ്ഞു. മുകളിലേക്ക്....

അത്ഭുതമാതാവിന്റെ വെണ്ണക്കല്‍ മുഖത്തേക്ക് നോക്കുമ്പോഴെല്ലാം ആ കണ്ണുകളിലെ കാരുണ്യം നമ്മെ പാടെ പൊതിഞ്ഞു കളയും. അരമതിലില്‍ കൈകള്‍ വ്ച്ച് മുട്ടുകുത്തിനിന്ന് ഭക്തജനങ്ങള്‍ പ്രാര്‍ത്ഥിച്ച് വന്നു പോയും കൊണ്ടിരിക്കുന്നു. വളരെ നേരമായി മുട്ടുകുത്തിനിന്ന് പ്രാര്‍ത്ഥിക്കുന്നവരും മുട്ടുകുത്തി ഉടനെ. കുരിശുവരച്ച് പോകുന്നവരും ധാരാളം. ജെറി മാതാവിന്റെ മുമ്പില്‍ തന്റെ കദന കഥകള്‍ അഴിച്ചുവച്ചു. എത്രനേരം അവിടെ നിന്ന് പ്രാര്‍ത്ഥിച്ചെന്നറിയില്ല; അവിടെ നിന്നെണീറ്റ് തിരിഞ്ഞപ്പോഴാണ്, മാതാവിന്റെ ചെറിയ രൂപവും അപേക്ഷയിടുന്ന പെട്ടിയും കണ്ടത്. ആ പെട്ടിയില്‍ത്തന്നെ ഉപകാരസ്മരണയും നിക്ഷേപിക്കാം. അടുത്തുതന്നെ നോട്ട്‌പെയ്പ്പറും പേനയും ഉണ്ട്. ജെറിയും ഒരു പേര് നോട്ട് പെയ്പ്പറില്‍ തന്റെ അപേക്ഷയും പേരും സ്ഥലവും എഴുതിയിട്ടു. അവിടെനിന്നും തിരിഞ്ഞു അത്ഭുത മാതാവിനെ നോക്കിയപ്പോഴാണ്, മുട്ടുകുത്തി, അരമതിലില്‍ കൈവച്ച് പ്രാര്‍ത്ഥിക്കുന്ന യുവതിയെ ശ്രദ്ധിച്ചത്. കവിളിലൂടെ ഒഴുകുന്ന കണ്ണുനീര്‍ ഇടയ്ക്കിടെ തുടച്ചു മാറ്റുന്ന ഒരു യുവതി. ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് സംശയമുണര്‍ന്നത്, ഈ യുവതിയെയല്ലെ താനിന്നലെ ലിഫിടില്‍ വച്ച് പരിചയപ്പെട്ടവള്‍!!....

കണ്ണുകളുടക്കി നിന്നുപോയി, അത്ഭുതമാതാവിനോട് പ്രാര്‍ത്ഥിച്ചു നില്‍ക്കുന്ന സ്റ്റെല്ലയില്‍ത്തന്നെ! കാത്തുനില്‍ക്കാം.തന്റെ ഒരേയൊരു പരിചയക്കാരിയല്ലെ....!! കുരിശുവരച്ച് എഴുന്നേറ്റ് തിരിഞ്ഞതും അവളെതന്നെ നോക്കിനില്‍ക്കുന്ന തന്നെയാണവള്‍ കണ്ടത്. അപരിചിതത്വത്തിന്റെ നിമിഷങ്ങള്‍ക്ക് ശേഷം പരിചയത്തിന്റെ മന്ദഹാസം ആ മുഖത്ത് തെളിഞ്ഞു. അവര്‍ നേരെ തന്റെയടുത്തേക്കാണ് വന്നത്.

'സ്റ്റെല്ല...'
'അതെ ജെറി'...
പരസ്പരം പേരു മറന്നിട്ടില്ല. കയ്യില്‍ വച്ചിരുന്ന ടിഷു പെയ്പ്പര്‍ സ്റ്റെല്ലയുടെ നേരെ നീട്ടി.
'കണ്ണു തുടക്കൂ....'
കവിളുകള്‍ ചുവന്നിരിക്കുന്നു. തന്റെ കണ്ണുകളിലേയ്ക്കവള്‍ നോക്കി.... ടിഷുപെയ്പ്പര്‍ വാണി മുഖം തുടച്ചു.
മുഖം പ്രസന്നമാക്കി അവള്‍ ചോദിച്ചു.

'ജെറി അത്ഭുതമാതാവിനോട് പ്രാര്‍ത്ഥിച്ചില്ലെ'?
'ഉവ്വ്.' ഞാനും അത്ഭുതമാതാവിന്റെ മുമ്പില്‍ മുട്ടുകുത്തിനിന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു. അവിടന്നെണീറ്റപ്പോഴാണ് മാതാവിന്റെ ചെറിയ രൂപവും അപേക്ഷയിടുന്ന പെട്ടിയും കണ്ടത്. അപേക്ഷയിട്ട് തിരിഞ്ഞപ്പോഴാണ് സ്‌റ്റെല്ല പ്രാര്‍ത്ഥിക്കുന്നത് കണ്ടത്.'

'അത്ഭുതമാതാവ് എന്റെ പ്രാര്‍ത്ഥന കേട്ടു.... മാതാവ് നമ്മെ ഉപേക്ഷിക്കുകയില്ല!'

ഒരുമിച്ച് നടന്ന അവര്‍, പുറത്തേക്കിറങ്ങുന്ന പടികള്‍ക്കടുത്തുവച്ച് ജെറി പറഞ്ഞു.
'സ്റ്റെല്ല, ഞാനൊരു കാര്യം പറയട്ടെ, അത്ഭുത മാതാവാണ് നമ്മെ കണ്ടുമുട്ടിച്ചത്.?'

'അതെ'

'ഞാനെഴുതിയിട്ട അപേക്ഷ കണ്ട് മാതാവനുഗ്രഹിച്ചെന്ന് ഞാന്‍ കരുതട്ടെ?'
ചോദ്യഭാവത്തില്‍ തന്റെ കണ്ണുകളിലേക്കവള്‍ നോക്കിനിന്നു.

സ്‌റ്റെല്ല, എനിക്ക് നിന്നെ ഇഷ്ടമായി, 'I Wish to propose you'
'ഓ! ജെറി.... അതിന് നമ്മള്‍ പരസ്പരം ശരിക്കറിയുകപോലുമില്ലല്ലോ?'

'ശരിയാണ്..... ജെറി പറഞ്ഞു' നമ്മെ അടുപ്പിച്ച അത്ഭുതമാതാവിന് നമ്മെക്കുറിച്ചെല്ലാം അറിയാമല്ലോ?...

'ശരിയാണ്'

ഇറങ്ങുന്ന പടിയുടെ താഴെഇറങ്ങിനിന്ന് ജെറി, സ്റ്റെല്ലയുടെ കൈപിടിച്ചു...
'Stella.... Will you marry me'
'ജെറി അങ്ങിനെ ആഗ്രഹിക്കുന്നുവെങ്കില്‍ എനിക്ക് സമ്മതാണ്....'
സന്തോഷത്തോടെ, പരിസരം മറന്ന് സ്റ്റെല്ലയെ പൊക്കിയെടുത്ത്, തന്റെ സമീപം നിറുത്തി ജെറി അവളെ ചുംബിച്ചു. മുമ്പോട്ടുനടന്ന ഇരുവരും ഒരു നിമിഷം തിരിഞ്ഞു നോക്കി. അത്ഭുത മാതാവിന്റെ അത്ഭുതകരസ്പര്‍ശം അവരറിഞ്ഞു.

'നമുക്കൊന്നുകൂടി മാതാവിനടുത്തേക്ക് പോകാം.'
അവര്‍ നടന്ന് പടികള്‍ കയറി.

അപേക്ഷ പെട്ടിയുടെ സമീപത്തു നിന്ന്, ഒരു പെജ് പെയ്പ്പര്‍ എടുത്ത് ജെറി പറഞ്ഞു.
'അത്ഭുതമാതാവിന് ഉപകാരസ്മരണ എഴുതട്ടെ.'

എഴുതിക്കഴിഞ്ഞ ഉപകാരസ്മരണ പെട്ടിയിലിടും മുമ്പ് സ്റ്റെല്ലയെ നോക്കി.
'എനിക്കും എഴുതണം'

പുതിയ പേജ് പെയ്പ്പര്‍ എടുത്തു നീട്ടിയപ്പോള്‍ അവള്‍ പറഞ്ഞു.
'വേറെ പേജ് എന്തിന്,' ജെറിയുടെ പേയ്പ്പര്‍ വാങ്ങി അവളും പേരെഴുതി.
'അത്ഭുതമാതാവിനെ....നന്ദി'

(അവസാനിച്ചു)


 മാന്ത്രികസ്പര്‍ശം (ഭാഗം: 3- ജോയി ഇലത്തുപറമ്പില്‍.ജി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക