• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • Helpline
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • ഫോമാ
  • ഫൊകാന
  • Matrimonial
  • എഴുത്തുകാര്‍
  • നഴ്സിംഗ് രംഗം
  • നവലോകം
  • ABOUT US
  • DONATE

ചരിത്രപരമായ ക്ഷണം; ഉത്തര കൊറിയയിലേക്ക് മാര്‍പാപ്പയെ ക്ഷണിച്ച് കിം ജോങ് ഉന്‍

VARTHA 09-Oct-2018
സെബാസ്റ്റ്യന്‍ ആന്റണി
സിയോള്‍: ലോകത്ത് ഏറ്റവും അധികം ക്രൈസ്തവ പീഡനം നടക്കുന്ന ഉത്തര കൊറിയയിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയെ ക്ഷണിച്ച് ഏകാധിപതി കിം ജോങ് ഉന്‍. കൊറിയന്‍ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ പാപ്പയുടെ സഹായം അഭ്യര്‍ത്ഥിച്ച് അടുത്ത ആഴ്ച ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ വത്തിക്കാന്‍ സന്ദര്‍ശിക്കുമ്പോള്‍ അദ്ദേഹം കിം ജോങ് ഉന്നിന്റെ ക്ഷണം പാപ്പയെ അറിയിക്കും. ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ വക്താവായ കിം യൂയി കിയോംയാണ് കത്തോലിക്ക വിശ്വാസിയായ മൂണ്‍ ജെയുടെ രണ്ടു ദിവസത്തെ വത്തിക്കാന്‍ സന്ദര്‍ശനത്തിനെ കുറിച്ചും, കിം ജോങ് ഉന്നിന്റെ ക്ഷണത്തെ പറ്റിയും ഉള്ള വിവരങ്ങള്‍ പുറത്തു വിട്ടത്.

ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്തര കൊറിയ സന്ദര്‍ശിക്കുകയാണെങ്കില്‍ തങ്ങള്‍ മാര്‍പാപ്പയ്ക്ക് ആവേശമുണര്‍ത്തുന്ന സ്വീകരണം നല്‍കുമെന്ന് കിം ജോങ് ഉന്‍, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെയോട് പറഞ്ഞതായി കിം യൂയി കിയോം പറഞ്ഞു. വിഷയത്തില്‍ വത്തിക്കാന്റെ പ്രതികരണം വന്നിട്ടില്ലായെങ്കിലും പാപ്പയുടെ ഉത്തര കൊറിയന്‍ സന്ദര്‍ശനത്തിനു സാധ്യത വിരളമാണെന്നാണ് സൂചന. ക്രൈസ്തവ വിശ്വാസികള്‍ വലിയ മത പീഡനം നേരിടുന്ന ഉത്തര കൊറിയയില്‍ ഇതുവരെ ഒരു മാര്‍പാപ്പയും സന്ദര്‍ശനം നടത്തിയിട്ടില്ല. ഇതിനു മുന്‍പും അന്താരാഷ്ട്ര തലത്തില്‍ തങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ മാര്‍പാപ്പമാരെ രാജ്യത്തു കൊണ്ടുവരാന്‍ ഉത്തര കൊറിയ ശ്രമിച്ചെങ്കിലും പലവിധ കാരണങ്ങളാല്‍ അതൊന്നും ഫലപ്രാപ്തിയില്‍ എത്തിയില്ല.
Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
കടലുണ്ടിയില്‍ ഫുട്‌ബോള്‍ മത്സരം നടക്കാനിരിക്കെ ഗാലറി തകര്‍ന്നു വീണു; ഇരുപതോളം പേര്‍ക്ക് പരിക്ക്
റഫാല്‍ കേസ്: പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും
പള്ളികളിലെ ഉച്ചഭാഷിണി മാറ്റാത്തതെന്ത്, കോടതി വിധി ബാധകമാവുന്നത് ഒരു വിഭാഗത്തിന് മാത്രമോ -അമിത് ഷാ
പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് ഭിക്ഷാടകയുടെ ആറരലക്ഷം രൂപ
തെലുങ്ക് ചിത്രം 'അരുന്ധതി'യുടെ സംവിധായകന്‍ കോടി രാമകൃഷ്ണ അന്തരിച്ചു
ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരം ഉപേക്ഷിക്കരുതെന്ന്‌ സച്ചിന്‍ തെണ്ടുല്‍ക്കര്‍
മുഖ്യമന്ത്രിക്ക്‌ എതിരെ വാഴപ്പിണ്ടി ചാലഞ്ചുമായി യൂത്ത്‌ കോണ്‍ഗ്രസ്‌
വിവാഹാഭ്യര്‍ഥന നിരസിച്ച അധ്യാപികയെ യുവാവ്‌ ക്ലാസ്‌ മുറിയില്‍ വെട്ടിക്കൊന്നു
ഇന്ത്യന്‍ സമ്‌ബദ്‌ഘടന അടുത്ത ദശാബ്‌ദത്തില്‍ വന്‍ കുതിപ്പ്‌ നടത്തും
വിജയസാധ്യതയുള്ള മൂന്ന് സീറ്റ് വേണമെന്ന് മഹിളാ കോണ്‍ഗ്രസ്
ആസ്സാമില്‍ വിഷമദ്യ ദുരന്തം: 15 തോട്ടം തൊഴിലാളികള്‍ മരിച്ചു
മതപ്രഭാഷകനെതിരായ പീഡന കേസ്; പെണ്‍കുട്ടിയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി മാതാവ് ഹൈക്കോടതിയില്‍
ഹര്‍ത്താലിനെതിരെയുള്ള ഹൈക്കോടതിയുടെ ഉത്തരവ് വായിച്ചിരുന്നില്ലെന്ന് ഡീന്‍ കുര്യാക്കോസ്
ഇന്ത്യയുടെ തിരിച്ചടി ഭയന്ന്‌ പാക്കിസ്ഥാനില്‍ തയാറെടുപ്പുകള്‍ ആരംഭിച്ചു
പൊലീസുമായി കൊല്ലപ്പെട്ടവരുടെ വീട്ടിലെത്തുന്നത് ഉചിതമല്ല: മുഖ്യമന്ത്രിയെ ന്യായീകരിച്ച്‌ കാനം രാജേന്ദ്രന്‍
രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരര്‍ അറസ്റ്റില്‍; പിടികൂടിയത് യുപി പൊലീസ്
തീവ്രവാദത്തെക്കുറിച്ച്‌ പറയാന്‍ ഇമ്രാന്‍ ഖാന് അവകാശമില്ല'; ആഞ്ഞടിച്ച്‌ രാജ്‌നാഥ് സിംഗ്
കശ്‌മീര്‍ പോസ്റ്റര്‍: മലപ്പുറത്ത്‌ കോളജ്‌ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാത്തത് കുറ്റബോധം കൊണ്ട്; രമേശ് ചെന്നിത്തല
സംസ്ഥാനത്ത് താപനില മൂന്ന് ഡിഗ്രിയോളം കൂടിയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM