Image

വിഷമിശ്രിതം ഉപയോഗിച്ചല്ല , ഇലക്ട്രിക് ചെയര്‍ ഉപയോഗിച്ച് എന്റെ വധശിക്ഷ നടപ്പാക്കൂ : പ്രതി

പി പി ചെറിയാന്‍ Published on 10 October, 2018
വിഷമിശ്രിതം ഉപയോഗിച്ചല്ല , ഇലക്ട്രിക് ചെയര്‍ ഉപയോഗിച്ച് എന്റെ വധശിക്ഷ നടപ്പാക്കൂ : പ്രതി
ടെന്നിസ്സി (നാഷ് വില്ല): വധശിക്ഷയും പ്രതീക്ഷിച്ചു ടെന്നിസ്സിയില്‍ കഴിയുന്ന കൊലക്കേസിലെ പ്രതി, തന്റെ വധശിക്ഷ നടപ്പാക്കുന്നതു വിഷമിശ്രിതം കുത്തിവച്ചാകരുതെന്നും ഇലക്ട്രിക് ചെയര്‍  ഉപയോഗിച്ചായിരിക്കണമെന്നും ടെന്നിസ്സി സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.

ഈയാഴ്ച ഒടുവിലാണു രണ്ടുപേരെ വെടിവച്ചു കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അവരുടെ കൈവശമുണ്ടായിരുന്ന പണം തട്ടിയെടുത്ത എഡ്മണ്ട് സഗോര്‍സ്‌കിയുടെ വധശിക്ഷ നടപ്പാക്കാന്‍ നിശ്ചയിച്ചിട്ടുള്ളത്. 1984 പ്രതിക്ക് വധശിക്ഷ വിധിച്ചത്. 

മൂന്നു മരുന്നുകളുടെ വിഷ മിശ്രിതം ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കുന്നതിന് ടെന്നിസ്സി സുപ്രീം കോടതി പച്ചക്കൊടി കാണിച്ചതിനു രണ്ടു മണിക്കൂര്‍ മുമ്പാണ് പ്രതിക്കുവേണ്ടി അറ്റോര്‍ണി കെല്ലി ഹെന്‍ട്രി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.

18 മിനിറ്റോളം നീണ്ടു നില്‍ക്കുന്ന ശ്വാസം മുട്ടലും ബേണിങ്ങ് സെന്‍സേഷനും വളരെ ക്രൂരമാണെന്നാണ്  ഇലക്ട്രിക് ചെയര്‍ ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെടാന്‍ പ്രതി പറയുന്ന കാരണം.

1999 ന് മുന്‍പു ടെന്നിസ്സിയിലെ വധശിക്ഷക്കു വിധിച്ച പ്രതികള്‍ക്ക് ഇലക്ട്രിക് ചെയറോ, വിഷ മിശ്രിതമോ ഉപയോഗിച്ചു വധശിക്ഷ ആവശ്യപ്പെടാമായിരുന്നു. 2007 ലാണ് അവസാനമായി ഇലക്ട്രിക് ചെയര്‍ ഉപയോഗിച്ചു സംസ്ഥാനത്തു വധശിക്ഷ നടപ്പാക്കിയത്.

ഈ വര്‍ഷം ഓഗസ്റ്റില്‍ സംസ്ഥാനത്തു വിഷ മിശ്രിതം ഉപയോഗിച്ച് ആദ്യ വധശിക്ഷ നടപ്പാക്കി. ഇതു രണ്ടാമത്തേതാണ്.
വിഷമിശ്രിതം ഉപയോഗിച്ചല്ല , ഇലക്ട്രിക് ചെയര്‍ ഉപയോഗിച്ച് എന്റെ വധശിക്ഷ നടപ്പാക്കൂ : പ്രതി
വിഷമിശ്രിതം ഉപയോഗിച്ചല്ല , ഇലക്ട്രിക് ചെയര്‍ ഉപയോഗിച്ച് എന്റെ വധശിക്ഷ നടപ്പാക്കൂ : പ്രതി
Join WhatsApp News
Tom abraham 2018-10-10 07:58:56

Neither of his execution method is right. He should be given extremely hardworking long life imprisonment for jail benefit.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക