സഹോദരങ്ങളായ അഞ്ച് കുട്ടികളുടെ മൃതദേഹങ്ങള്‍ കിണറ്റില്‍
VARTHA
11-Oct-2018

ബര്‍വാനി: മധ്യപ്രദേശിലെ ബര്‍വാനിയില്‍ സഹോദരങ്ങളായ അഞ്ച് കുട്ടികളുടെ മൃതദേഹങ്ങള്‍ കിണറ്റില്‍ കണ്ടെത്തി. ഒരു വയസസുമുതല്‍ ഏഴ്
വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ
മൃതദേഹമാണ് കണ്ടെത്തിയത്.
ബര്‍വാനി സ്വദേശി ഭതര്‍ സിംഗിന്റെ മക്കളാണ് മരിച്ച
കുട്ടികള്‍. വീട്ടില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള കിണറ്റില്‍ നിന്നാണ്
ദുരൂഹസാഹചര്യത്തില്‍ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഭതര്‍ സിംഗിന് രണ്ട് ഭാര്യമാരുണ്ട്. ഇതില്‍ ആദ്യ ഭാര്യ സംഗീതയില്‍ നാലും രണ്ടാം ഭാര്യ സുനിതയില്‍ ഒരു കുട്ടിയുമാണ് ഉള്ളത്. ഇവരെയാാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. അതേസമയം ഭതറിനേയുംസംഗീതയേയും കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്നു. സുനിത സ്വന്തം വീട്ടിലും ആയിരുന്നു. സുനിതയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഞായറാഴ്‌ച രാവിലെ ഭതര്‍ ഇവിടെ എത്തിിയിരുന്നെന്നും കുട്ടിയുമായി തിരികെ പോയെന്നും ഇവര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ പ്രാഥമീകാന്വേഷണം തുടങ്ങി
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments