Image

നിസ്വാര്‍ത്ഥ സ്‌നേഹം....(ഗാനം:ഡോ. ഈ. എം. പൂമൊട്ടില്‍)

Published on 11 October, 2018
നിസ്വാര്‍ത്ഥ സ്‌നേഹം....(ഗാനം:ഡോ. ഈ. എം. പൂമൊട്ടില്‍)
ഗ്രേറ്റ് മാസ്റ്റേര്‍സ് വോയിസ് മിനിസ്ട്രിക്കുവേണ്ടി പ്രൊഫസ്സര്‍ ഡോ. ഈശോ മാത്യു (ഡോ. ഈ. എം. പൂമൊട്ടില്‍) രചനയും ഈണവും നല്‍കി നിര്‍മ്മിച്ച സ്‌നേഹ സംഗീതം അഞ്ചാം വാല്യത്തിലെ ഈ ഗാനം, വില്‍സന്‍ പിറവം എന്ന അനുഗ്രഹീത ഗായകന്‍ ആലപിച്ചിരിക്കുന്നു. 

നിസ്വാര്‍ത്ഥ സ്‌നേഹമതാകുന്നു ദൈവം ...
സത്യസനാതനം സര്‍വ്വേശ്വരന്‍ ......
ഉത്തുംഗ സ്വര്‍ഗ്ഗമതില്‍ വസിച്ചീടുവോന്‍
സര്‍വ്വശക്തന്‍ .... പ്രതിഭാന്വിതന്‍
നിയതിതന്‍ നിര്‍മ്മിതിയീ പ്രപഞ്ചമോ....
നിസ്തുലം നിത്യ വിസ്മയം
അനാദിമദ്ധ്യാന്തം...ഇതു സുന്ദരം

തൂമഞ്ഞു തുള്ളിയില്‍ പൂവിതള്‍ ഭംഗിയില്‍
പൂനിലാവില്‍ മേഘ വൃന്ദങ്ങളില്
..(2)
ആദിത്യ ഗോളമതേകുന്ന ശോഭയില്‍
തരാഗണം വിതറും പ്രഭയില്‍ ...(2)
കാണുന്നു ദൈവമേ നിന്‍ സ്‌നേഹം
കാണുന്നു നാഥാ നിന്‍ സൗന്ദര്യം... (2)
തൂമഞ്ഞു തുള്ളിയില്
പൂവിതള്‍ ഭംഗിയില്‍
പൂനിലാവില്‍ മേഘവൃന്ദങ്ങളില്‍ ... (1)

പൂമര ചില്ലകള്‍ കാറ്റിന്‍റെ താളത്തില്‍
ഊഞ്ഞാലിലാടിടും നിമിഷങ്ങളില്‍ … (2)
പൂങ്കുയില്‍ പാടുന്ന മാധുര്യമാം ഗാനത്തില്‍
പുഴയില്‍ മഴയില്‍ മഴവില്ലുകളില്‍ ... (2)
നിലയില്ലാ കടലിന്‍ ഓളങ്ങളില്
... (1)
തൂമഞ്ഞു തുള്ളിയില്‍ പൂവിതള്‍
ഭംഗിയില്‍
പൂനിലാവില്‍ മേഘ വൃന്ദങ്ങളില്‍ ... (1)

അമ്മതന്‍ താരാട്ടു പാട്ടിന്‍റെ ഈണത്തില്‍
പൈതലിന്‍ നിര്‍മ്മല പുഞ്ചിരിയില്
.... (2)
സര്‍വ്വചരാചര ജീവികള്‍ക്കേകും നിന്‍

അറിവില്‍ മികവില്‍ കാരുണ്യമതില്‍
.... (2)
നിസ്തുല ചൈതന്യ ഭാവങ്ങളില്‍
.... (1)
തൂമഞ്ഞു തുള്ളിയില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക