Image

യുവതികള്‍ വന്നാല്‍ പിന്നെ താന്‍ ശബരിമലയിലേയ്ക്കില്ല; പ്രയാര്‍ ഗോപാലകൃഷ്ണന്‍

Published on 12 October, 2018
യുവതികള്‍ വന്നാല്‍ പിന്നെ താന്‍ ശബരിമലയിലേയ്ക്കില്ല; പ്രയാര്‍ ഗോപാലകൃഷ്ണന്‍

പത്തനംതിട്ട : ശബരിമലയിലേയ്ക്ക് യുവതികള്‍ എത്തിയാല്‍ താന്‍ പിന്നെ ശബരിമലയ്ക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ അയ്യപ്പന്റെ ചൈതന്യം ഇല്ലാതാകുമെന്നും പത്തനംതിട്ട പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പ്രയാര്‍ പറഞ്ഞു
സാഹചര്യം വന്നാല്‍ ക്ഷേത്രങ്ങളില്‍ കാണിക്ക ഇടേണ്ടെന്ന് ബോര്‍ഡ് പറയുക തന്നെ ചെയ്യും. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ ഇപ്പോള്‍ നടക്കുന്ന സമരത്തില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധിയ്‌ക്കെതിരെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നും പ്രയാര്‍ അഭിപ്രായപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക