Image

രണ്ടാമൂഴം സിനിമയാക്കുന്നത് കോടതി തടഞ്ഞു; നടപടി എം.ടിയുടെ ഹര്‍ജിയില്‍

Published on 12 October, 2018
രണ്ടാമൂഴം സിനിമയാക്കുന്നത് കോടതി തടഞ്ഞു; നടപടി എം.ടിയുടെ ഹര്‍ജിയില്‍

കോഴിക്കോട്: എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധായന്‍ ശ്രീകുമാര്‍ സിനിമ എടുക്കുന്നത് കോടതി തടഞ്ഞു. കോഴിക്കോട് മുന്‍സിഫ് കോടതിയുടേതാണ് നടപടി. എം.ടിയുടെ ഹര്‍ജി ഫയലില്‍ സ്വീകിരിച്ചാണ് കോടതി നടപടി. കേസ് ഈ മാസം 25ന് വീണ്ടും പരിഗണക്കും. സിനിമയുടെ നിര്‍മ്മാതാക്കളായ എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസ് െ്രെപവറ്റ് ലിമിറ്റഡ്, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു. സിനിമയ്ക്കായി അഡ്വാന്‍സ് വാങ്ങിയ തുക തിരികെ നല്‍കുമെന്ന് എം.ടി അറിയിച്ചു

ആയിരം കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച ചലച്ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് എം.ടിയുടെ പിന്‍മാറ്റം. നാല് വര്‍ഷം മുമ്പ് ചര്‍ച്ചകള്‍ക്ക് ശേഷം എം.ടി തിരക്കഥ കൈമാറിയിരുന്നു. മൂന്ന് വര്‍ഷത്തെ കരാറിലാണ് തിരക്കഥ കൈമാറിയത്. ഇക്കാലയളവില്‍ സിനിമ പൂര്‍ത്തിയാക്കുമെന്നായിരുന്നു കരാര്‍. എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷവും സിനിമയുടെ ചിത്രീകരണം പോലും തുടങ്ങിയില്ല. 

നിരന്തര പഠനവും ഗവേഷണവും നടത്തിയാണ് താന്‍ രണ്ടാമൂഴം കഥ എഴുതിയതെന്നും എന്നാല്‍ താന്‍ കാട്ടിയ ആവേശം സിനിമ ചെയ്യുന്നവര്‍ കാണിച്ചില്ലെന്നും എം.ടി ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക