Image

ഇന്റര്‍നാഷണല്‍ സ്‌പേസ് ഒളിമ്പ്യാഡിന് ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം

Published on 12 October, 2018
 ഇന്റര്‍നാഷണല്‍ സ്‌പേസ് ഒളിമ്പ്യാഡിന് ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം
സ്ക്കൂള്‍ വിദ്യാര്‍ത്ഥികളില്‍ ബഹിരാകാശ അവബോധം വളര്‍ത്തുന്നതിനും ശാസ്ത്ര തല്പരരായ പ്രതിഭകളെ കണ്ടെത്തുന്നതിനുമായി നടത്തുന്ന ഇന്റര്‍നാഷണല്‍ സ്‌പേസ് ഒളിമ്പ്യാഡിന് ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം.

5 മുതല്‍ +2 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രായമനുസരിച്ച് ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളില്‍ മത്സരിക്കാം. ഒളിമ്പ്യാഡിന്റെ സിലബസ് ഫിസിക്‌സ്, കെമിസ്ടി, ബയോളജി, ഗണിതം, സ്‌പേസ് സയന്‍സ് എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ്. ഒളിമ്പ്യാഡില്‍ ഓരോവിഭാഗത്തില്‍ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനിക്ക് നാസ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും. അത്യാധുനിക സോഫ്റ്റ് വെയറുകളുടെ സഹായത്താല്‍ നൂറുശതമാനം ഓണ്‍ലൈന്‍ ആയാണ് ഒളിമ്പ്യാഡ് നടത്തുന്നത്. രജിസ്‌റ്റേഷന് www.internationalspaceolympiad.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക