Image

ബീഹാര്‍ സ്വദേശിയെ ഗുജറാത്തില്‍ ആള്‍ക്കൂട്ടം അടിച്ചുകൊന്നു

Published on 13 October, 2018
ബീഹാര്‍ സ്വദേശിയെ ഗുജറാത്തില്‍ ആള്‍ക്കൂട്ടം അടിച്ചുകൊന്നു


സൂറത്ത്‌: ബീഹാര്‍ സ്വദേശിയെ ഗുജറാത്തില്‍ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. പതിനഞ്ച്‌ വര്‍ഷമായി സൂറതിലെ താമസക്കാരനായ ബീഹാര്‍ സ്വദേശിയാണ്‌ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്‌.

വെള്ളിയാഴ്‌ച്ച വൈകിട്ടോടെ ആയിരുന്നു സംഭവം. ജോലി കഴിഞ്ഞ്‌ താമസ സ്ഥലത്തേക്ക്‌ മടങ്ങുകയായിരുന്ന അമര്‍ജീത്‌ സിങിനെ ഒരു കൂട്ടം സംഘം ചേര്‍ന്ന്‌ അക്രമിക്കുകയായിരുന്നു. സംഭവ സമയത്ത്‌ കൂടെ ഉണ്ടായിരുന്ന ബന്ധുവിനും പരിക്കേറ്റു. ഇയാള്‍ നാട്ടിലേക്ക്‌ തിരിച്ചു.

പതിനാല്‌ മാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ്‌ വീണ്ടും ഒരു കൊലപാതകം കൂടി നടന്നത്‌.

കുട്ടിയുടെ മരണത്തില്‍ പ്രതിഷേധം കനത്തതോടെ ആയിരണക്കണക്കിന്‌ അഭയാര്‍ത്ഥികള്‍ ഗുജറാത്തില്‍ നിന്നും ജോലി ഉപേക്ഷിച്ച്‌ പലായനം ചെയ്‌തിരുന്നു.

ബീഹാറില്‍ നിന്നുള്ള അമര്‍ജീത്ത്‌ പാന്ധേശ്വരത്തെ ഒരു സ്വകാര്യ മില്ലിലെ ജീവനക്കാരനാണ്‌. ജോലി അന്വേഷിച്ച്‌ പതിനേഴാം വയസ്സില്‍ ഗുജറാത്തില്‍ എത്തിയതാണ്‌ അമര്‍. ഭാര്യയും രണ്ട്‌ മക്കളുമങ്ങുന്ന കുടുംബം ബീഹാറിലെ ഗയ ജില്ലയിലാണ്‌ താമസം.

ബീഹാറികളോട്‌ ഗുജറാത്ത്‌ ജനത കാണിച്ചു പോരുന്ന പ്രതികാര നടപടിയും അക്രമ മനോഭാവവും അവസാനിപ്പിക്കണമെന്ന്‌ അമറിന്റെ അച്ഛന്‍ മാധ്യമങ്ങളോട്‌ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക