കൊളോണ്‍: ജര്‍മനിയില്‍ ശാലോം ഫെസ്റ്റിവല്‍ അരങ്ങേറുന്നു. റേഗന്‍സ്ബുര്‍ഗ്, കൊളോണ്‍, ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളില്‍ നവംബര്‍ 23, 24, 25 (വെള്ളി,ശനി,ഞായര്‍) ദിവസങ്ങളിലാണ് ശാലോം മീറ്റ്.
നവംബര്‍ 23 ന് ഉച്ചകഴിഞ്ഞ് നാലു മുതല്‍ രാത്രി എട്ടു വരെ ഹോളി സ്പിരിറ്റ് ദേവാലയത്തിലാണ് സായാഹ്ന പ്രാര്‍ത്ഥനപരിപാടി.
വിവരങ്ങള്‍ക്ക് : റവ.ഡോ. സേവ്യര്‍ പറന്പി വിസി(വികാരി, ഹോളി സ്പിരിറ്റ് & സെന്റ് മിഖായേല്‍) 015172777703, ഫാ.സാജന്‍ (സ്പരിച്ച്വല്‍ ഡയറക്ടര്‍, ഷാലോം മീഡിയ) 015218923654.
കൊളോണ്‍ ആസ്ഥാനമായുള്ള ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 24 ന് (ശനി) രാവിലെ 10 മുതല്‍ വൈകുന്നേരം ആറു വരെ കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൗവന്‍ ദേവാലയ ഓഡിറ്റോറിയത്തിലാണ് മീറ്റ് പരിപാടി.
വിവരങ്ങള്‍ക്ക് : ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ (ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്‌ളെയിന്‍) 0178 9353004, ഡേവിഡ് അരീക്കല്‍ (കോഓര്‍ഡിനേഷന്‍ കമ്മറ്റി സെക്രട്ടറി) 017696021282.
25 ന് (ഞായര്‍) ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകിട്ട് ആറര വരെ ഫ്രാങ്ക്ഫര്‍ട്ടിലെ തിരുഹൃദയ ദേവാലയത്തിലാണ് പരിപാടി.
വിവരങ്ങള്‍ക്ക്: ഫാ. സന്തോഷ് തോമസ് 017680303883, ഫാ. തോമസ് ഈഴോര്‍മറ്റം 015786559296,ജോസ് പൊന്‍വേലി 017683572801, തോമസ് കടവില്‍ 069593369, ജോസ് ആല്‍ബെത്ത് 017694056767.
ഫാ. ജില്‍റ്റോ ജോര്‍ജ് സിഎംഐ, ശാലോം ടിവി ചീഫ് എഡിറ്റര്‍ ബെന്നി പുന്നത്തുറ എന്നിവര്‍ നയിക്കുന്ന ശാലോം മീറ്റില്‍ സിബി തോമസ് സംഗീതം ആലപിക്കും. ആത്മാവിന്റെ വചനചിന്തകള്‍ വിതറി പ്രഭാപൂരമാക്കുന്ന അഭിഷേകത്തിലേയ്ക്ക് ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്തു.
റിപ്പോര്‍ട്ട് : ജോസ് കുന്പിളുവേലില്‍