Image

കനത്ത മഴയെ അവഗണിച്ചു ഉല്ലാസവേള ആശ്ചര്യഭരിതമാക്കി

(എബി മക്കപ്പുഴ) Published on 14 October, 2018
കനത്ത മഴയെ അവഗണിച്ചു ഉല്ലാസവേള ആശ്ചര്യഭരിതമാക്കി
ഡാളസ്:കനത്ത മഴയെ അവഗണിച്ചു സെന്റ് പോള്‍സ് മാര്‍ത്തോമാ അംഗങ്ങള്‍ ഒന്നിച്ചു കൂടിയ ഉല്ലാസ വേള ആനന്ദത്തിന്റെയും, ആല്മീക കൂട്ടായ്മയുടെയും മുഹൂര്‍ത്തമാക്കി മാറ്റി.

ഡാളസിലെ അതിമനോഹരമായ സണ്ണിവേലി സിറ്റിയിലായിരുന്നു ഉല്ലാസ വേള ഒരുക്കിയത്.ശനിയാഴ്ച രാവിലെ 9.30 നു റവ. മാത്യു ജോസഫ് നടത്തിയ പ്രാരംഭ പ്രാത്ഥനയോടു കൂടി തുടക്കമിട്ട ഉല്ലാസ വേളയില്‍ സണ്ണി വേലി സിറ്റി മേയര്‍ സജി പി ജോര്‍ജ് പാരിഷ് അംഗങ്ങളോടൊത്തു ആനന്ദ മുഹൂര്‍ത്തത്തെ ധന്യമാക്കി.
കനത്ത മഴയെ തുടര്‍ന്ന് പവിലിയനില്‍ കൂടിയ ഉല്ലാസ വേള ആനന്ദ മുഹൂര്‍ത്തമാക്കി മാറ്റി.ഡോ.നിഷയുടെ പാട്ടോടു കൂടി ആരംഭിച്ച വേള കൊച്ചു കൊച്ചു തമാശകളും, കുസൃതി ചോദ്യങ്ങളും കൊണ്ട് ചിരിയുടെ
കൊച്ചു ലോകത്തേക്ക് എല്ലാവരെയും കൂട്ടി കൊണ്ട് പോയി.

വന്ന് കൂടിയ പാരിഷ് അംഗങ്ങള്‍ക്ക് ഗൃഹാതുരത്വം തുളുമ്പുന്ന രീതിയിലുള്ള വിഭവ സമാഹാരമായിരുന്നു പള്ളി കൈക്കാര്‍ കരുതിയത്.നാടന്‍ ചക്ക, നാടന്‍ കപ്പ ,ചേമ്പ്, ചേന തൊട്ടു മുക്കി കഴിക്കുവാന്‍ തേങ്ങാ സമ്പന്തി, കൊഞ്ച് സമ്പന്തി, മീന്‍ കറി, മീന്‍ പീര തുടങ്ങിയവക്ക് പുറമെ ബാര്‍ബിക്യു,ഹോട് ഡോഗ്,ഹാം ബര്‍ഗര്‍ തുടങ്ങിയ ഇഗ്ലീഷ് വിഭവങ്ങളും ആയപ്പോള്‍ ഉല്ലാസ വേള പൂര്‍ണതയില്‍ ആയെന്നു പറയാം.
വികാരി അച്ചന്‍ ഉല്ലാസ വേളയില്‍ പാട്ടുകള്‍ പാടിയപ്പോള്‍ കൂടിയ ജനങ്ങള്‍ അന്തം വിട്ടു പോയി. കുഞ്ഞു സുശീല ദമ്പതിലകള്‍ , രാജന്‍കുഞ് നിര്‍മല ദമ്പതികളും യുക്മ ഗാനങ്ങളും, മിനി, സുജ, തുടങ്ങിയവര്‍ സോളോയും അവതരിപിപ്പിച്ചു.

എല്ലാവരെയും ഷോക്ക് അടിപ്പിച്ച പോലെ കുഞ്ഞും വീട്ടുകാരും ചേര്‍ന്ന് നടത്തിയ സിനിമാറ്റിക് ഡാന്‍സ് കാണികള്‍ക്കു ഇമ്പം ഏകി എന്ന് പറയുന്നതില്‍ അതിശയോക്തിയില്ല.5 മണിക്കൂര്‍ നീണ്ടു നിന്ന പാരിഷ് അംഗങ്ങളുടെ ഉല്ലാസ വേള ജോലി തിരക്കില്‍ വീര്‍പ്പു മുട്ടി കഴിഞ്ഞിരുന്ന ജനങ്ങള്‍ക്ക് അല്പം മാനസീക കുളിര്‍മ ഏകിയ നിമിഷങ്ങളായിരുന്നു.

കനത്ത മഴയെ അവഗണിച്ചു ഉല്ലാസവേള ആശ്ചര്യഭരിതമാക്കി
കനത്ത മഴയെ അവഗണിച്ചു ഉല്ലാസവേള ആശ്ചര്യഭരിതമാക്കി
കനത്ത മഴയെ അവഗണിച്ചു ഉല്ലാസവേള ആശ്ചര്യഭരിതമാക്കി
കനത്ത മഴയെ അവഗണിച്ചു ഉല്ലാസവേള ആശ്ചര്യഭരിതമാക്കി
കനത്ത മഴയെ അവഗണിച്ചു ഉല്ലാസവേള ആശ്ചര്യഭരിതമാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക