Image

വാക്കുകളാല്‍ മനോഹരമായി തുന്നിച്ചേര്‍ത്ത കഥകള്‍ (അശ്വതി ശങ്കര്‍)

Published on 14 October, 2018
വാക്കുകളാല്‍ മനോഹരമായി തുന്നിച്ചേര്‍ത്ത കഥകള്‍ (അശ്വതി ശങ്കര്‍)
ജീവിച്ചിരിക്കുന്ന കഥാകൃത്തുക്കളില്‍ ഏറ്റവും പ്രസിദ്ധ.. അനുഭവങ്ങളുടെ വെളിച്ചത്തില്‍ വാക്കുകളിലൂടെ, വാചകങ്ങളിലൂടെ ചിത്രങ്ങള്‍ വരയ്ക്കുന്ന അതുല്യപ്രതിഭ. കൃഷിയിടങ്ങള്‍ നിറഞ്ഞ ഗ്രാമപ്രദേശങ്ങളും കൊച്ചു പട്ടണങ്ങളും കൊണ്ട് സമൃദ്ധമായ കഥകള്‍ കാനഡയിലെ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീ പുരുഷന്മാരുടെ കൗമാരവും, യൗവനവും, വാര്‍ദ്ധക്യവുംപ്രണയവും, നഷ്ടപ്പെടലുകളും, ഒറ്റപ്പെടലുകളും വരച്ചുകാണിക്കുന്നതിനാല്‍ ആലിസ്മണ്‍റൊ "യുടെ കഥകള്‍ എപ്പോഴും ശോകമൂകമായിരിക്കും

ജീവിക്കാന്‍ വേഷം കെട്ടുന്ന സെയില്‍സ്മാനും, വളര്‍ന്നു വരുന്ന നാഗരികതയില്‍ ഞെരിഞ്ഞമരുന്ന ഗ്രാമവിഹ്വലതകളും, ഒരു ബാലികയുടെ കാഴ്ചകളി ലൂടെ കടന്നു പോവുന്ന കുടുംബ പശ്ചാത്തലവും കടിഞ്ഞാണില്ലാത്ത കനേഡിയന്‍ യുവത്വത്തിന്റെ രതിവൈകൃതങ്ങളും, എഴുത്തുകാരി എഴുതുവാന്‍ വേണ്ടി മാത്രം ഒരു ഓഫീസ് മുറി വാടകയ്‌ക്കെടുക്കുമ്പോഴുണ്ടാവുന്ന അസ്വസ്ഥതകളും, വൃദ്ധയായ അമ്മയുടെ അന്ത്യനിമിഷങ്ങളും, സ്കൂളിലെ ദരിദ്രയായസഹപാഠിയോടുള്ള ഈര്‍ഷ്യ സഹതാപമായി മാറുന്നതും, ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും വേര്‍തിരിക്കുന്ന കനേഡിയന്‍ മാതൃകയും, ദുര്‍ബല കൗമാര ത്തിന്റെ താളം തെറ്റലുകളും, ഒരു പോസ്റ്റുകാര്‍ഡിലൂടെ തകരുന്ന ഒരാളുടെസ്വപ്നവും, വൃദ്ധയായ പിയാനോ അദ്ധ്യാപിക തകര്‍ന്നടിയുമ്പോഴും പഴയ പ്രശസ്തി നിലനിര്‍ത്താന്‍ ശ്രമിക്കുന്നതുമെല്ലാംവാക്കുകളാല്‍ മനോഹരമായി തുന്നിച്ചേര്‍ത്ത കഥകള്‍ വീണ്ടും വീണ്ടും നമ്മെ വായിക്കാന്‍ കൊതിപ്പിച്ചു കൊണ്ടേയിരിക്കും.....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക