ഫ്‌ളോറിഡ: ഫോമാ സണ്‍ഷൈന്‍ റീജിയന്‍ 2018 2020 പ്രവര്‍ത്തന വര്‍ഷത്തിന്റെ
ഉത്ഘാടന വേദിയില്‍ ദേശീയ നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ വെച്ച്
എക്‌സിക്യൂട്ടീവ് കമ്മറ്റിയെയും മറ്റ് ഇതര കമ്മറ്റികളെയും റീജിയന്‍ വൈസ്
പ്രസിഡന്റ് ബിജു തോണിക്കടവില്‍ പ്രഖ്യാപിച്ചു.
ഫോമാ സണ്‍ഷൈന്‍ റീജിയന്‍ ജനറല്‍ കണ്‍വീനറായി താമ്പ മലയാളി അസോസിയേഷന്‍
മുന്‍ പ്രസിഡന്‍റും ബോര്‍ഡ് ഓഫ് ഡയറക്ടര്‍ മെമ്പറുമായ ജോമോന്‍ തെക്കേ
തൊട്ടിയില്‍, റീജിയന്‍ സെക്രട്ടറിയായി ഒര്‍ലാന്റോ ഒരുമ അസോസിയേഷന്‍ മുന്‍
പ്രസിഡന്‍റും അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനുമായ സോണി കണ്ണോട്ടുതറ, പി.ആര്‍.ഒ
ആയി മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് വെസ്റ്റ് ഫ്‌ളോറിഡ മുന്‍ ട്രഷറാര്‍
അശോക് പിള്ള എന്നിവര്‍ ഭാരവാഹികളായി ചുമതലയേറ്റു.
ഫോമാ റീജിയന്‍ മുന്‍ വൈസ് പ്രസിഡന്റ് ബിനു മാമ്പള്ളിയുടെ നേതൃത്വത്തില്‍
അഡ്വൈസറി ബോര്‍ഡും, ആനന്ത് നിരവേലിന്റെ നേതൃത്വത്തില്‍ സീനിയര്‍ അഡ്വൈസറി
ബോര്‍ഡും നിലവില്‍ വന്നു. സാജന്‍ കുര്യന്‍ റീജിയന്‍ കോര്‍ഡിനേറ്ററായുള്ള
പൊളിറ്റിക്കല്‍ ഫോറത്തിനെ രണ്ട് റീജിയനായി തിരിച്ച് ജെയിംസ് പുളിക്കല്‍
സൗത്ത് റീജിയനും ജിനോ വര്‍ഗീസ് സെന്‍ട്രല്‍ റീജിയനും നേതൃത്വം നല്‍കും.
സുവനീര്‍ കമ്മറ്റിയുടെ ചീഫ് എഡിറ്ററായി ബാബു ദേവസ്യയും യൂത്ത് ഫെസ്റ്റിവല്‍
കണ്‍വന്‍ഷന്‍ കമ്മറ്റിയുടെ കോര്‍ഡിനേറ്റായി ഉണ്ണികൃഷ്ണനും
തിരഞ്ഞെടുക്കപ്പെട്ടു.
പൗലോസ് കുയിലാടന്റെ നേത്യത്വത്തില്‍ കള്‍ച്ചറല്‍ കമ്മറ്റി രൂപികരിച്ചു.
വിമന്‍സ് ഫോറം സൗത്ത് ഫ്‌ളോറിഡ ചാപ്റ്ററിന് ഡോ. ജഗതി നായരും, സെന്‍ട്രല്‍
ഫ്‌ളോറിഡ ചാപ്റ്ററിന് ദയാ കാമ്പിയിലും നേത്യത്വം വഹിക്കും. സീനിയര്‍ ഫോറം
കോര്‍ഡിനേറ്ററായി ഔസേപ്പ് വര്‍ക്കിയും, പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍
കൗണ്‍സില്‍ കോര്‍ഡിനേറ്ററായി സുനില്‍ വര്‍ഗീസും, റീജിയന്‍ ചാരിറ്റി
കോര്‍ഡിനേറ്ററായി മനോജ് ജോസഫും ചുമതലയേറ്റു. ജോര്‍ജ് സാമുവേലിന്റെ
നേതൃത്വത്തില്‍ ഐ.ടി പ്രൊഫഷനലുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഇന്‍ഫര്‍മേഷന്‍
ടെക്‌നോളജി കമ്മിറ്റയും ജിതേഷ് പളളിക്കര കോര്‍ഡിനേറ്ററായി റീജിയന്‍
സ്‌പോര്‍ട്‌സ് കമ്മറ്റിയും, ടിന്റോ ജോണ്‍, പത്മകുമാര്‍ നായര്‍ എന്നിവര്‍
കോര്‍ഡിനേറ്റര്‍മാരായി റീജിയന്‍ യൂത്ത് കമ്മറ്റിയെയും പുതിയതായി
രൂപികരിച്ചു.
അടുത്ത രണ്ട് വര്‍ഷത്തെ കാലഘട്ടത്തില്‍ കൂടുതല്‍ അസോസിയേഷനുകളെ ഫോമയില്‍
എത്തിക്കുന്നതിന് സണ്‍ഷൈന്‍ റീജിയന് കീഴിലുള്ള എല്ലാ അസോസിയേഷനുകളെയും
സംയോജിപ്പിച്ച് മികച്ച പ്രവര്‍ത്തനം നടത്തുവാന്‍ എല്ലാ കമ്മിറ്റികള്‍ക്കും
സാധിക്കും എന്ന് പ്രതീക്ഷിക്കുന്നതായി റീജിയന്‍ വൈസ് പ്രസിഡന്റ് ബിജു
തോണിക്കടവില്‍ അഭിപ്രായപ്പെട്ടു.