Image

ഡോ. സുനില്‍കുമാര്‍ കെ.എച്ച്‌.എന്‍.എ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍

എബി ആനന്ദ്‌ Published on 05 April, 2012
ഡോ. സുനില്‍കുമാര്‍ കെ.എച്ച്‌.എന്‍.എ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍
ഫ്‌ളോറിഡ: കെ.എച്ച്‌.എന്‍.എ പ്രസിഡന്റ്‌ ആനന്ദന്‍ നിരവേലില്‍ അധ്യക്ഷതയില്‍ ഫ്‌ളോറിഡയില്‍ വെച്ച്‌ നടന്ന ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗത്തില്‍ ഡോ. സുനില്‍കുമാറിനെ 2013-ലെ കണ്‍വെന്‍ഷന്‍ ചെയര്‍മാനായി ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു.

സംസ്‌കൃതപണ്‌ഡിതനായ തന്റെ പിതാവിന്റെ പാത പിന്‍തുടരുന്ന അദ്ദേഹം, ഹൈന്ദവ സംസ്‌കാരം അമേരിക്കയിലെ നമ്മുടെ വരുംതലമുറയിലേക്കു പകര്‍ന്നു നല്‍കുവാന്‍ ഈ അവസരം പ്രയോജനപ്പെടുമെന്ന്‌ അറിയിച്ചു.

20 വര്‍ഷം മുമ്പ്‌ അമേരിക്കയില്‍ താമസമാക്കിയ ഡോ. സുനില്‍കുമാര്‍ ഫ്‌ളോറിഡയിലെ ഫോര്‍ട്ട്‌ ലോഡര്‍ഡേലില്‍ പുള്‍മുണറി ആന്‍ഡ്‌ ക്രിട്ടിക്കല്‍ കെയര്‍ ഫിസിഷ്യനായി സേവനം അനുഷ്‌ഠിക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും വൈദ്യശാസ്‌ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹം ഇന്റേണല്‍ മെഡിസിനില്‍ റസിഡന്‍സിയും, പുള്‍മുണറി ആന്‍ഡ്‌ ക്രട്ടിക്കല്‍ കെയറര്‍ മെഡിസിനില്‍ ഫെല്ലോഷിപ്പും നേടിയിട്ടുണ്ട്‌.

എ.കെ.എം.ജി ഫ്‌ളോറിഡ ചാപ്‌റ്റര്‍ പ്രസിഡന്റുകൂടിയായ ഇദ്ദേഹം 2011-ലെ എ.കെ.എം.ജി കണ്‍വെന്‍ഷന്‍ വന്‍ വിജയമാക്കുന്നതില്‍ പ്രധാനപ്പെട്ട പങ്കുവഹിച്ചിട്ടുണ്ട്‌. 2011-ലെ എകെഎംജി കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ച ഡോ. സുനില്‍കുമാറിന്റെ സേവനം കെ.എച്ച്‌.എന്‍.എയ്‌ക്ക്‌ വലിയ മുതല്‍ക്കൂട്ടാവുമെന്ന്‌ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ അനില്‍കുമാര്‍ പിള്ള അറിയിച്ചു.
ഡോ. സുനില്‍കുമാര്‍ കെ.എച്ച്‌.എന്‍.എ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക