Image

ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം പുറപ്പെടാന്‍ വൈകിയത് 14 മണിക്കൂര്‍

Published on 28 October, 2018
ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം പുറപ്പെടാന്‍ വൈകിയത് 14 മണിക്കൂര്‍
 
ഷാര്‍ജ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍നിന്നു ഷാര്‍ജയിലേക്കു പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം പുറപ്പെടാന്‍ വൈകിയത് 14 മണിക്കൂര്‍. ശനിയാഴ്ച രാവിലെ പുറപ്പെടേണ്ടിയിരുന്ന വിമാനമാണു വൈകിയത്.

പുലര്‍ച്ചെ 3.20ന് യാത്രക്കാര്‍ വിമാനത്തില്‍ കയറുന്നതിനു തൊട്ടുമുന്പാണ് പൈലറ്റ് വിമാനത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. 102 യാത്രക്കാരാണ് വിമാനത്തില്‍ ഷാര്‍ജയിലേക്കു പോകാന്‍ തയാറായി വിമാനത്തിലെത്തിയത്. ഇവരെ പിന്നീടു സമീപത്തെ ഹോട്ടലിലേക്കു മാറ്റി.

തിരുവനന്തപുരത്തുനിന്ന് സ്‌പെയര്‍ പാര്‍ട്ടുകള്‍ എത്തിച്ചശേഷമാണു വിമാനത്തിന്റെ തകരാര്‍ പരിഹരിച്ചത്. ഇതിനുശേഷം വൈകിട്ട് അഞ്ചോടെ വിമാനം ഷാര്‍ജയിലേക്കു പുറപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക