Image

ആഗോള മതസമ്മേളനം ടൊറന്റോയില്‍: ഫാ. ജോസഫ് വര്‍ഗീസ് പങ്കെടുക്കും

Published on 29 October, 2018
ആഗോള മതസമ്മേളനം ടൊറന്റോയില്‍: ഫാ. ജോസഫ് വര്‍ഗീസ് പങ്കെടുക്കും
ടൊറന്റോ: ആഗോള മതസമ്മേളനം നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ ടൊറന്റോയില്‍ നടക്കുന്നു. "മതപരമായ വൈവിധ്യം: വെല്ലുവിളികളും അവസരങ്ങളും' എന്ന വിഷയത്തെകുറിച്ച് മെട്രോ ടൊറന്റോ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ ഫാ. ജോസഫ് വര്‍ഗീസ് മോഡറേറ്ററായി പങ്കെടുക്കും.

ചര്‍ച്ചയില്‍ വിദഗ്ധരുടെ പാനലിനെ ഫാ. ജോസഫ് വര്‍ഗീസ് നയിക്കും. പൊതു ഇടങ്ങളില്‍ വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും മതപരമായ ഐഡന്റിറ്റിയെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗ്രൂപ്പ് പറയുന്നു. പൊതുനന്‍മ ലക്ഷ്യമിട്ട് വ്യത്യസ്ത ആധ്യാത്മിക ദര്‍ശനങ്ങളുള്ളവര്‍ക്കിടയില്‍ പോസിറ്റീവ് റിലേഷന്‍ഷിപ്പുകളും അനൗദ്യോഗികസംഭാഷണവും പ്രോത്സാഹിപ്പിക്കുകയും സംഘടന ലക്ഷ്യമിടുന്നു.

മികവാര്‍ന്നതും ലോകത്തെ മാറ്റിമറിക്കാനുതകുന്നതുമായ ആശയങ്ങള്‍ ആഗോള മതസമ്മേളനത്തില്‍ പങ്കുവച്ച് 12 പുതിയ പ്രാസംഗികര്‍ സംസാരിക്കുന്നതാണ്. സ്വാമി വിവേകാനന്ദന്റെ പിന്തുടര്‍ച്ചയില്‍ ലോകമതസമ്മേളനത്തെ പ്രതിനിധീകരിക്കുക സ്വാമി സര്‍വപ്രിയാനന്ദയാണ്. 1893ലെ സമ്മേളനത്തിനുശേഷം സ്വാമി വിവേകാനന്ദന്‍ രൂപീകരിച്ച ന്യൂയോര്‍ക്ക് വേദാന്ത സൊസൈറ്റിയെ പ്രതിനിധീകരിച്ചാണ് സ്വാമി സര്‍വപ്രിയാനന്ദ പങ്കെടുക്കുക. പാര്‍ലമെന്റിന്റെ വാര്‍ഷിക ബാങ്ക്വറ്റില്‍ സ്വാമി പ്രസംഗിക്കുന്നതാണ്.

സഹജീവി സേവനവും അഹിംസയുടെ മാര്‍ഗവും ജീവിതത്തില്‍ പിന്തുടരുന്ന മഹാത്മാ ഗാന്ധിയുടെ കൊച്ചുമകന്‍ ഡോ. അരുണ്‍ ഗാന്ധി സമ്മേളനത്തില്‍ പ്രസംഗിക്കുന്നതാണ്. സമാധാനപരമായ ഒരു ലോകത്തെ കെട്ടിപ്പടുക്കാന്‍ ലക്ഷ്യമിട്ടുള്ള യാത്രയിലും വൈവിധ്യമാര്‍ന്ന വിശ്വാസങ്ങളും ആധ്യാത്മികപാരമ്പര്യങ്ങളും ആദരിക്കപ്പെടേണ്ടതുണ്ടെന്ന പാര്‍ലമെന്റിന്റെ കാഴ്ചപ്പാടാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ പങ്കുവയ്ക്കുന്നത്. സമാധാനത്തെയും യുദ്ധമില്ലാത്ത നല്ല ദിനങ്ങളെയും കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകള്‍ പങ്കെടുക്കുന്നവര്‍ക്ക് ശ്രവിക്കാവുന്നതാണ്.

പാര്‍ലമെന്റുമായി അടുത്ത് സഹകരിക്കുന്ന വളരെകാലമായുളള സുഹൃത്തും പിന്തുണനല്‍കുന്ന വ്യക്തിയുമായ ധര്‍മാ മാസ്റ്റര്‍ സിന്‍ താവു തായ്വാനില്‍നിന്ന് സമ്മേളനത്തിനായി എത്തിയിട്ടുണ്ട്. നോര്‍ത് അമേരിക്കയിലും മറ്റും മുസ്ലീം സമൂഹത്തിനിടയില്‍ പ്രശസ്തനായ ഡോ. ഇന്‍ഗ്രിഡ് മാറ്റ്‌സന്‍ ഇതാദ്യമായാണ് ക്ലൈമറ്റ് ആക്ഷന്‍ അസംബ്ലി എന്ന വിഷയത്തില്‍ മതങ്ങളുടെ പാര്‍ലമെന്റിനെ സംബോധന ചെയ്യുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക