Image

ബ്രെറ്റ് കാവനോയുടെ ഒഴിവിലേക്ക് പാഴ്‌സി വനിത നിയോമി ജഹാംഗീര്‍ റാവുവിനു സാധ്യത

Published on 30 October, 2018
ബ്രെറ്റ് കാവനോയുടെ ഒഴിവിലേക്ക് പാഴ്‌സി വനിത  നിയോമി ജഹാംഗീര്‍ റാവുവിനു സാധ്യത
വാഷിങ്ങ്ടണ്‍: സുപ്രീംകോടതി ജഡ്ജിയായി നിയമിതനായ ബ്രെറ്റ് കാവനോയുടെ ഒഴിവിലേക്ക് ഡി.സി സര്‍ക്യൂട്ട് കോര്‍ട്ട് ജഡ്ജിയായി ഇന്ത്യന്‍ അമേരിക്കനും പാഴ്‌സിയുമായ നിയോമി ജഹാംഗീര്‍ റാവുവിനു സാധ്യത.

വൈറ്റ് ഹൗസില്‍ ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റില്‍ (ഒ.എം.ബി)ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് റെഗുലേറ്ററി അഫയേഴ്‌സ് മേധാവി ആണു ഈ നാല്പത്തഞ്ചുകാരി. സെനറ്റ് അംഗീകരിച്ചതാണു ഈ നിയമനം

നിയോമിയെപ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് അഭിമുഖം നടത്തിയെങ്കിലും പ്രസിഡന്റിനെ അത്ര ഇമ്പ്രസ് ചെയ്യന്‍ അവര്‍ക്കു കഴിഞ്ഞില്ലെന്നാണു റിപ്പോര്‍ട്ട്. എങ്കിലും പ്രസിഡന്റ് ഇപ്പോഴും അവരെ പരിഗണിക്കുന്നുണ്ട്.
പ്രധാന കാരണം ന്യൂന പക്ഷത്തില്‍ നിന്നുള്ള വനിത എന്നതാണ്. നിയമ വ്രുത്തങ്ങളില്‍ അവര്‍ ഏറെ ആദരിക്കപ്പെടുന്നു. മാത്രവുമല്ല, സെനറ്റ് നേരത്തെ നിയമനം അംഗീകരിച്ചതിനാല്‍ വീണ്ടും അംഗീകാരം ലഭിക്കുക വിഷമകരവുമല്ല

സുപ്രീം കോര്‍ട്ട് കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമുള്ള സര്‍ക്യൂട്ട് കോര്‍ട്ടില്‍ ശ്രീ ശ്രീനിവാസന്‍ ജഡ്ജിയാണ്.

സുപ്രീം കോര്‍ട്ട് ജസ്റ്റീസ് ക്ലാരന്‍സ് തോമസിന്റെ ക്ലാര്‍ക്കായി പ്രവര്‍ത്തിച്ചിട്ടുള്ള നിയോമി സര്‍ക്കാറിന്റെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്

മിഷിഗനില്‍ ജനിച്ചു വളര്‍ന്ന അവര്‍ പാഴ്‌സി ഡോക്ടര്‍മാരായ സെരിന്‍ റാവു, നരിയോഷംഗ് റാവു എന്നിവരുടെ പുത്രിയാണ്. അറ്റോര്‍ണി അലന്‍ ലെഫ്‌കോവിറ്റ്‌സ് ആണു ഭര്‍ത്താവ്. രണ്ട് മക്കളുണ്ട്‌ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക