Image

ഗതകാലസ്മരണകളുണര്‍ത്തി സി.എം. എസ്. കോളജ് വിദ്യാസൗഹൃദ സംഗമം

വര്‍ഗീസ് പ്ലാമ്മൂട്ടില്‍ Published on 30 October, 2018
ഗതകാലസ്മരണകളുണര്‍ത്തി സി.എം. എസ്. കോളജ് വിദ്യാസൗഹൃദ സംഗമം
എഡിസന്‍, ന്യൂജേഴ്‌സി: കലാലയ ജീവിതത്തിന്റെ മധുരസ്മരണകളുണര്‍ത്തി സി.എം. എസ്. കോളജ് കോട്ടയം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന, വിദ്യാസൗഹൃദത്തിന്റെ അമേരിക്കന്‍ ചാപ്റ്റര്‍ രണ്ടാമതു വാര്‍ഷിക സമ്മേളനം റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍വെച്ച് ഒക്ടോബര്‍ 20ാം തീയതി നടത്തപ്പെട്ടു.

അസോസിയേഷന്റെ സീനിയര്‍ പേട്രന്‍ റവ. ജേക്കബ് ഡേവിഡിന്റെ പ്രാര്‍ത്ഥനയോടെയാണ് സമ്മേളനം ആരംഭിച്ചത്. വൈസ് പ്രസിഡന്റ് ഡോ. ബഞ്ചമിന്‍ ജോര്‍ജ് പരിവാര്‍ ഇന്റര്‍ നാഷണല്‍ പ്രസിഡന്റും പ്രശസ്ത വാഗ്മിയുമായ മുഖ്യാതിഥി ഡോ സാം ജോര്‍ജിനെ സദസ്സിനു പരിചയപ്പെടുത്തി.
ഡോ. സാം ജോര്‍ജ് തന്റെ പ്രഭാഷണത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ മറ്റു സംസ്ഥാനക്കാര്‍ക്കു ലഭിക്കാത്ത സൗഭാഗ്യം കൈവരിച്ചതിന്റെ അടിസ്ഥാനത്തിലാണ് മലയാളികള്‍ നാടും വീടും വിട്ട് കടലുകള്‍ താണ്ടി ലോകത്തിന്റെ നാനാ ഭാഗങ്ങളിലെത്തി അവസരങ്ങള്‍ കൊയ്‌തെടുക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. ഈ പ്രത്യേക സൗഭാഗ്യം ആകസ്മികമായി സംഭവിച്ചതല്ലെന്നും അതിനു പിന്നില്‍ അനേകം ക്രിസ്തീയ മിഷണറിമാരുടെ യാതനയുടെയും വേദനയുടെയും ത്യാഗോജ്വലമായ നിസ്വാര്‍ത്ഥ സേവനത്തിന്റെയും ചരിത്രമാണുള്ളതെന്നും അദ്ദേഹം അനുസ്മരിച്ചു. വ്യക്തികള്‍ സ്വന്തം സാമര്‍ത്ഥ്യത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും മാത്രം ആകെത്തുകയല്ലെന്നും മറിച്ച് മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങളുടെ ഫലമനുഭവിക്കുന്നവരും കൂടെയാണെന്നുമുള്ള വസ്തുത നാം വിസ്മരിച്ചുകൂടാ. നാം നിലനില്‍ക്കുന്നത് നമുക്കു മുമ്പ് ജീവിച്ചിരുന്ന ഒരു തലമുറയുടെ അദ്ധ്വാനത്തിന്റെയും ഭാഗമായിട്ടാണെന്നു തിരിച്ചറിയണം. അതുകൊണ്ട് നാം ഇന്നനുഭവിക്കുന്ന സുഖസൗകര്യങ്ങളില്‍ മതിമറന്ന് എല്ലാം നമുക്കുവേണ്ടിയെന്ന ചിന്ത വെടിഞ്ഞ് ഭാവിതലമുറകള്‍ക്കും ഉതകും വിധം എന്തെങ്കിലുമൊക്കെ നല്ല കാര്യങ്ങള്‍ ചെയ്തു കടന്നു പോകണമെന്ന് ഉദ്‌ബോധിപ്പിച്ചു. നമുക്കുവേണ്ടി മാത്രമല്ല, മറ്റുള്ളവര്‍ക്കും തണലാകണമെന്ന ചിന്തയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നവരാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. റവ.ജേക്കബ് ഫിലിപ്പ് ഡോ. സാം ജോര്‍ജിന്റെ പ്രഭാഷണത്തെ വിലയിരുത്തി സംസാരിക്കുകയും അദ്ദേഹത്തിനു നന്ദിയറിയിക്കുകയും ചെയ്തു.

പ്രസിഡന്റ് പ്രൊഫ. സണ്ണി മാത്യൂസ് തന്റെ അധ്യക്ഷ പ്രസംഗത്തില്‍ 1817ല്‍ ആരംഭിച്ച സി.എം. എസ് കോളജ് ഇന്ത്യയിലെതന്നെ ആദ്യത്തെ കോളജ് ആണെന്നും അതേ വര്‍ഷം ആരംഭിച്ച ഏക കോളജ് കല്‍ക്കത്തയിലെ പ്രസിഡന്‍സി കോളജാണെന്നും ചൂണ്ടിക്കാട്ടി. സി.എം. എസ് കോളജിന്റെ ആവിര്‍ഭാവവും അതിനു മുന്‍കൈയെടുത്ത വ്യക്തികളെയും അവരുടെ സംഭാവനകളെയും അദ്ദേഹം സംക്ഷിപ്തമായി വിവരിച്ചു.തിരുവിതാംകൂറിലെ റെസിഡന്റായിരുന്ന കേണല്‍ മണ്‍റോയാണ് ഇങ്ങനെയൊരു സംരംഭത്തിനു തുടക്കമിട്ടത്. വിദ്യാഭ്യാസരംഗത്ത് താല്‍പര്യമുള്ള മിഷണറിമാരെ ഇതിലേക്ക് നിയോഗിക്കണമെന്ന് കേണല്‍ മണ്‍റോ ഈസ്റ്റ് ഇന്ത്യാ കമ്പനിയോട് ആവശ്യപ്പെടുകയായിരുന്നു. അന്നു തിരുവിതാംകൂര്‍ ഭരിച്ചിരുന്ന റാണി ലക്ഷി ഭായ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാ സഹയാങ്ങളും ഏര്‍പ്പാടു ചെയ്തു. റവ. ബഞ്ചമിന്‍ ബെയിലി ഇതിനായി എത്തിച്ചേരുകയും 1817 ല്‍ കോട്ടയത്ത് മീനച്ചിലാറിന്റെ തീരത്ത് കോട്ടയം കോളജ് സ്ഥാപിതമാവുകയും ചെയ്തു. റവ. ബഞ്ചമിന്‍ ബെയിലിയായിരുന്നു കോളജിന്റെ പ്രഥമ പ്രിന്‍സിപ്പല്‍. താമസിയാതെ മലയാളത്തിലേയ്ക്ക് ബൈബിള്‍ തര്‍ജ്ജിമ ചെയ്യുന്ന പ്രവര്‍ത്തനത്തില്‍ ബെയിലി വ്യാപൃതനാവുകയും അതിന്റെ അച്ചടിക്കായി പ്രിന്റിംഗ് പ്രസ്സിന്റെയും മലയാള ലിപിയിലുള്ള അച്ചുകളുടെ (movable type faces) നിര്‍മ്മാണവും ആരംഭിച്ചു. സമീപമുള്ള കൊല്ലന്മാരെയും തട്ടാന്മാരെയും വരുത്തി മലയാളം അക്ഷരങ്ങള്‍ അദ്ദേഹം രൂപപ്പെടുത്തി.. ഇതു മലയാള ഭാഷയ്ക്കും അച്ചടി പ്രസ്ഥാനത്തിനും ഉള്ള ബെയിലിയുടെ അമൂല്യ സംഭാവനയായിരുന്നു. അതോടൊപ്പം കേരളത്തില്‍ പാശ്ചാത്യരീതിയിലുള്ള വിദ്യാഭ്യാസം എത്തിച്ചതിന്റെ ക്രെഡിറ്റും ബെയിലിക്കു സ്വന്തം.
.
തുടര്‍ന്നു നടന്ന ബിസിനസ് മീറ്റിംഗില്‍ സെക്രട്ടറി ഡോ. കോശി ജോര്‍ജ് സംഘടനയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. അടുത്തയിടെ കേരളം സന്ദര്‍ശ്ശിച്ച അവസരത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. റോയി സാം ഡാനിയേല്‍, മാതൃ സംഘടനയായ വിദ്യാസൗഹൃദത്തിന്റെ പ്രസിഡന്റ് പ്രൊഫ. സി. എ. ഏബ്രഹാം എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും ദ്വിശതാബ്ദി പ്രോജക്റ്റിനെക്കുറിച്ചും ഉള്ള വിവരങ്ങള്‍ സദസ്സുമായി അദ്ദേഹം പങ്കുവെച്ചു.
തുടര്‍ന്ന് സംഘടനയുടെ അടുത്ത വര്‍ഷത്തേക്കുള്ള ഭാരവാഹികളായി താഴെപ്പറയുന്നവരെ തിരഞ്ഞെടുത്തു.
പേട്രന്മാര്‍: റവ. ഡോ. ജേക്കബ് ഡേവിഡ്, റവ. ഡോ. ജേക്കബ് ഫിലിപ്പ്, റവ. എം. പി. ഫിലിപ്പ്
പ്രസിഡന്റ്.. പ്രൊഫ. സണ്ണി മാത്യൂസ്
വൈസ് പ്രസിഡന്റുമാര്‍:. ഡോ. ബഞ്ചമിന്‍ ജോര്‍ജ് , ആന്‍ഡ്രു പാപ്പച്ചന്‍, മോഹന്‍ ഡാനിയേല്‍,
സെക്രട്ടറി: ഡോ. കോശി ജോര്‍ജ്
അസി. സെക്രട്ടറി: എലിസബത്ത് ചെറിയാന്‍
ട്രഷറര്‍ : ഡോ. ടി. വി. ജോണ്‍
ജോ ട്രഷറര്‍: സേവ്യര്‍ ജോസഫ്
കമ്മിറ്റി അംഗങ്ങള്‍ സൂസി ഏബ്രഹാം, ജേക്കബ് ജോസഫ്, ഐപ് വര്‍ഗീസ്, മേരി ഏബ്രഹാം, സയിറ വര്‍ഗീസ്, ജോര്‍ജ് മാത്യു, മാത്യു കാരിമറ്റം,സുമ അലക്‌സ്, വത്സ മാത്യു.
പബ്ലിക്ക് റിലേഷന്‍സ് കോ ഓര്‍ഡിനേറ്റര്‍ വര്‍ഗീസ് പ്ലാമൂട്ടില്‍
പ്രോജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ ഡോ. ഏബ്രഹാം ഫിലിപ്പ്
കള്‍ച്ചറല്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ജേക്കബ് ജോര്‍ജ്

കലാലയ. ജീവിതത്തിന്റെ രസകരവും അവിസ്മരണീയവുമായ അനുഭവങ്ങള്‍ പങ്കുവെയ്ക്കുവാന്‍ എല്ലാവര്‍ക്കും അവസരമൊരുക്കിയതായിരുന്നു സമ്മേളനത്തിന്റെ മറ്റൊരു പ്രത്യേകത. കോളജിന്റെ ഭാവി പ്രവര്‍ത്തനങ്ങളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് വഹിക്കാവുന്ന പങ്കിനേക്കുറിച്ചും പ്രോജക്റ്റുകളെക്കുറിച്ചും പ്രോജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ ഡോ. ഏബ്രഹാം ഫിലിപ്പ് എസ്. ബി. കോളജ് മുന്‍ പ്രൊഫസറും അഭ്യുദയകാംഷിയുമായ ഡോ. ജോര്‍ജ് മാത്യു എന്നിവര്‍ നയിച്ച ചര്‍ച്ച സജീവമായിരുന്നു.

ട്രഷറര്‍ ഡോ. ടി. വി. ജോണ്‍ കൃതജ്ഞത പ്രകാശിപ്പിച്ചു.

ട്രൈസ്റ്റേറ്റ് മേഖലയിലെ പ്രശസ്ത ഗായകന്‍ ജെംസണ്‍ കുറിയാക്കോസ്, കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഗായകനുമായ ജേക്കബ് ജോസഫ് എന്നിവര്‍ അവതരിപ്പിച്ച ഗാനമേള ആസ്വാദ്യമായി. ദിവ്യാ ജേക്കബ് എം. സി. ആയി പ്രവര്‍ത്തിച്ചു. കിരണ്‍ ഹസാ ഇവന്റ് കോ ഓര്‍ഡിനേറ്ററായിരുന്നു.

ഡിന്നറോടെ സമ്മേളനം പര്യവസാനിച്ചു.
ഗതകാലസ്മരണകളുണര്‍ത്തി സി.എം. എസ്. കോളജ് വിദ്യാസൗഹൃദ സംഗമം
executive
ഗതകാലസ്മരണകളുണര്‍ത്തി സി.എം. എസ്. കോളജ് വിദ്യാസൗഹൃദ സംഗമം
group pic
ഗതകാലസ്മരണകളുണര്‍ത്തി സി.എം. എസ്. കോളജ് വിദ്യാസൗഹൃദ സംഗമം
Sam George
ഗതകാലസ്മരണകളുണര്‍ത്തി സി.എം. എസ്. കോളജ് വിദ്യാസൗഹൃദ സംഗമം
Re. Jacob David
ഗതകാലസ്മരണകളുണര്‍ത്തി സി.എം. എസ്. കോളജ് വിദ്യാസൗഹൃദ സംഗമം
Rev Jacob Philip
ഗതകാലസ്മരണകളുണര്‍ത്തി സി.എം. എസ്. കോളജ് വിദ്യാസൗഹൃദ സംഗമം
Andrew Pappachen
ഗതകാലസ്മരണകളുണര്‍ത്തി സി.എം. എസ്. കോളജ് വിദ്യാസൗഹൃദ സംഗമം
Dan Mohan
ഗതകാലസ്മരണകളുണര്‍ത്തി സി.എം. എസ്. കോളജ് വിദ്യാസൗഹൃദ സംഗമം
Divya
ഗതകാലസ്മരണകളുണര്‍ത്തി സി.എം. എസ്. കോളജ് വിദ്യാസൗഹൃദ സംഗമം
Dr. Benjamin George
ഗതകാലസ്മരണകളുണര്‍ത്തി സി.എം. എസ്. കോളജ് വിദ്യാസൗഹൃദ സംഗമം
Dr. TV John
ഗതകാലസ്മരണകളുണര്‍ത്തി സി.എം. എസ്. കോളജ് വിദ്യാസൗഹൃദ സംഗമം
Jacob George (Titty)
ഗതകാലസ്മരണകളുണര്‍ത്തി സി.എം. എസ്. കോളജ് വിദ്യാസൗഹൃദ സംഗമം
Jacob Joseph
ഗതകാലസ്മരണകളുണര്‍ത്തി സി.എം. എസ്. കോളജ് വിദ്യാസൗഹൃദ സംഗമം
Jemson Kuriakose
ഗതകാലസ്മരണകളുണര്‍ത്തി സി.എം. എസ്. കോളജ് വിദ്യാസൗഹൃദ സംഗമം
Koshy George
ഗതകാലസ്മരണകളുണര്‍ത്തി സി.എം. എസ്. കോളജ് വിദ്യാസൗഹൃദ സംഗമം
Prof. George Mathew
ഗതകാലസ്മരണകളുണര്‍ത്തി സി.എം. എസ്. കോളജ് വിദ്യാസൗഹൃദ സംഗമം
Prof. Sunny Mathews
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക