Image

എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ക്വയര്‍ ഫെസ്റ്റ് 2018 വര്‍ണ്ണാഭമായി

ജീമോന്‍ ജോര്‍ജ് Published on 01 November, 2018
എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ക്വയര്‍ ഫെസ്റ്റ് 2018 വര്‍ണ്ണാഭമായി
ഫിലഡല്‍ഫിയ: സാഹോദരീയ നഗരത്തിലെ ഏറ്റവും വലിയ ക്രിസ്തീയ സംഘടനയായ എക്യുമെനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയായുടെ ആഭിമുഖ്യത്തില്‍ ക്വയര്‍ ഫെസ്റ്റ് - 2018 സിഎസ്‌ഐ ക്രൈസ്റ്റ് ചര്‍ച്ച് ഇന്‍ പെന്‍സില്‍വേനിയായില്‍ നടന്നു

മുഖ്യാതിഥികളെ ആനയിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തോടെ ക്വയര്‍ ഫെസ്റ്റിന് തുടക്കം കുറിച്ചു. റവ. ജിന്‍സണ്‍ കെ. മാത്യുവിന്റെ ആരംഭ പ്രാര്‍ത്ഥനയോടെ ക്വയര്‍ ഫെസ്റ്റ് തുടങ്ങി. വിവിധ ദേവാലയങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ എത്ര പ്രകീര്‍ത്തിച്ചാലും മതിവരില്ലാന്നും ദേവാലയങ്ങള്‍ തമ്മില്‍ പരസ്പരം ബന്ധം ഊട്ടി ഉറപ്പിക്കുവാനും കൂടാതെ എക്യുമെനിക്കല്‍ ഫെലോഷിപ്പിലെ ഗായികാഗായകന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ക്വയര്‍ ഫെസ്റ്റ് തുടങ്ങിയതെന്നും റവ. ഫാ. സജി മുക്കൂട്ട് (ചെയര്‍മാന്‍, എക്യുമെനിക്കല്‍ ഫെലോഷിപ്പ്) ആമുഖമായി പറഞ്ഞു.
തുടര്‍ന്ന് എക്യുമെനിക്കല്‍ ക്വയര്‍ ശ്രവണസുന്ദരമായ ഗാനങ്ങള്‍ ആലപിക്കുകയും പിന്നീട് ക്രമാനുഗതമായിട്ട് വിവിധ ദേവാലയങ്ങളുടെ ക്വയറുകള്‍ സംഗീത വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ നടത്തിയ ഗാനാലാപന ശുശ്രൂഷയിലൂടെ അന്തരീക്ഷത്തില്‍ അനുഗ്രഹത്തിന്റെ തേന്‍മഴ ചൊരിഞ്ഞ് മനസിനും ശരീരത്തിനും ഒരു പോലെ കുളിര്‍മഴ പെയ്തുകൊണ്ടേയിരുന്നു. അതിനുശേഷം എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ മുഖമുദ്രയായ ചാരിറ്റി റാഫിള്‍ ടിക്കറ്റിന്റെ വിതരണോദ്ഘാടനം തദവസരത്തില്‍ നടത്തുകയും ആദ്യത്തെ ചാരിറ്റി റാഫിള്‍ ടിക്കറ്റ് റോബിന്‍ ചാക്കോ (ചാക്കോസ് ബേക്കറി) ക്ക് നല്‍കിക്കൊണ്ട് വെരി. റവ. സി. ജെ. ജോണ്‍സണ്‍ കോറപ്പിസ്‌കോപ്പ നിര്‍വ്വഹിച്ചു. ഈ വര്‍ഷത്തെ ചാരിറ്റിയില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും കേരളത്തിലെ പ്രളയദുരിതമനുഭവിക്കുന്ന യഥാര്‍ത്ഥ ജനങ്ങളിലെത്തിക്കുമെന്ന് സോബി ഇട്ടി (ചാരിറ്റി കോഡിനേറ്റര്‍) അറിയിച്ചു.

ഈ വര്‍ഷത്തെ ക്വയര്‍ ഫെസ്റ്റിന് മുഖ്യാതിഥിയായി എത്തിയ പ്രശസ്ത ജേര്‍ണലിസ്റ്റും ഇവാഞ്ചലിസ്റ്റുമായ ബ്ര. ബിജു ദാനിയേല്‍ വി. ബൈബിളിന് അധികരിച്ച് വളരെ ലളിതമായ ഭാഷയില്‍ സംഗീത്മകവും അര്‍ത്ഥ സംപുഷ്ടവുമായ വചനങ്ങള്‍ പറയുകയുണ്ടായി.
യുവതീ യുവാക്കള്‍ക്ക് മുഖ്യപ്രാധാന്യം കൊടുത്തു നടത്തിയ ക്വയര്‍ ഫെസ്റ്റില്‍ ഇംഗ്ലീഷിലും മലയാളത്തിലും ഗാനങ്ങള്‍ ആലപിച്ചു. വെരി. റവ. കെ. മത്തായി കോറെപ്പിസ്‌കോപ്പാ, റവ. ഫാ. ഷിബു മത്തായി വേണാട്, റവ. ഫാ. എം. കെ. കുര്യാക്കോസ്, റവ. ഫാ. അബു പീറ്റര്‍, റവ. അനീഷ് തോമസ്, റവ. റെനി ഫിലിപ്പ്, റവ. പ്രിന്‍സ് ജോണ്‍ എന്നിവര്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നു. സാബു പാമ്പാടിയാണ് ഈ വര്‍ഷത്തെ എക്യുമെനിക്കല്‍ ക്വയര്‍ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു വരുന്നത്. ഷൈല രാജന്‍, ജീമോന്‍ ജോര്‍ജ്, ഷാലു പുന്നൂസ് എന്നിവര്‍ എംസിമാരായി പ്രവര്‍ത്തിക്കുകയും, ബിനു ജോസഫ് (ജോ. സെക്രട്ടറി) നന്ദി പറയുകയും ചെയ്തു. ക്രിസ്തീയ സംഗീത സാന്ദ്രമായ അന്തരീക്ഷത്തില്‍ വളരെയധികം ജനപങ്കാളിത്തത്തോടുകൂടി നടത്തിയ ക്വയര്‍ ഫെസ്റ്റ് - 2018 ഈ വര്‍ഷത്തെ എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ പ്രവര്‍ത്തനങ്ങളിലെ എടുത്ത പറയത്തക്ക നേട്ടങ്ങളിലെ മറ്റൊരു പൊന്‍തൂവലായി പരിസമാപിച്ചു.
അബിന്‍ ബാബു (സെക്രട്ടറി), തോമസ് ചാണ്ടി (ജോ. ട്രഷറര്‍) ജോര്‍ജ് മാത്യു(സുവനീര്‍) തുടങ്ങിയ നിരവധി ആളുകളുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റിയാണ് ഈ വര്‍ഷത്തെ ക്വയര്‍ ഫെസ്റ്റിന് നേതൃത്വം കൊടുത്തത്.
എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ക്വയര്‍ ഫെസ്റ്റ് 2018 വര്‍ണ്ണാഭമായി
എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ക്വയര്‍ ഫെസ്റ്റ് 2018 വര്‍ണ്ണാഭമായി
എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ക്വയര്‍ ഫെസ്റ്റ് 2018 വര്‍ണ്ണാഭമായി
എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ക്വയര്‍ ഫെസ്റ്റ് 2018 വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക