Image

സാന്‍അന്റോണിയോ സെന്റ്‌ ജോര്‍ജ്‌ ദേവാലയത്തില്‍ പെസഹാ ആചരിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 06 April, 2012
സാന്‍അന്റോണിയോ സെന്റ്‌ ജോര്‍ജ്‌ ദേവാലയത്തില്‍ പെസഹാ ആചരിച്ചു
സാന്‍അന്റോണിയോ: സെന്റ്‌ ജോര്‍ജ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ ഏപ്രില്‍ നാലാം തീയതി വൈകിട്ട്‌ 11.30-ന്‌ ആരംഭിച്ച പെസഹാ ആരാധനയ്‌ക്ക്‌ ഇടവക വികാരി റവ.ഫാ. മാത്യൂസ്‌ ജോര്‍ജ്‌ മുഖ്യ കാര്‍മികത്വം വഹിച്ചു. ഈ ഇടവകയുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ പാരമ്പര്യത്തനിമയോടെ പാതിരാ കുര്‍ബാന നടത്തിയത്‌. ക്രൈസ്‌തവര്‍ ഏറെ ആചരിക്കുന്നതായ ഈ ദിവ്യബലിയില്‍ ഇടവകയിലെ വിശ്വാസികള്‍ ഒന്നടങ്കം ദേവാലയത്തിലെത്തി ആഘോഷപൂര്‍വ്വമായി പങ്കെടുത്തു.

പഴയ നിയമത്തിലെ പെസഹാ പെരുന്നാളിനെപ്പറ്റിയും പുതിയ നിയമത്തിലെ മര്‍ക്കോസിന്റെ മാളികയില്‍ കര്‍ത്താവ്‌ സ്ഥാപിച്ച പുതിയ പെസഹായെപ്പറ്റി ഓര്‍മ്മിക്കുകയും, അത്‌ വിശുദ്ധിയോടെ ഭക്ഷിച്ച്‌ രൂപാന്തരം പ്രാപിക്കണമെന്ന്‌ വികാരി ഓര്‍മ്മിപ്പിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ ഇടവകയിലെ കുടുംബാംഗങ്ങള്‍ നേര്‍ച്ചയായി കൊണ്ടുവന്ന പെസഹാ അപ്പം വികാരി പ്രാര്‍ത്ഥിച്ചതിനുശേഷം ഇടവകയിലെ ഏറ്റവും പ്രായം കൂടിയ ബഹുമാനപ്പെട്ട ജോര്‍ജ്‌ വര്‍ഗീസ്‌ മുറിച്ച്‌ വിശ്വാസികള്‍ക്ക്‌ നല്‍കി. ബെന്നി കോയിക്കലാത്ത്‌ അറിയിച്ചതാണിത്‌.
സാന്‍അന്റോണിയോ സെന്റ്‌ ജോര്‍ജ്‌ ദേവാലയത്തില്‍ പെസഹാ ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക