Image

യൂട്ടാ മേയര്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു

പി.പി. ചെറിയാന്‍ Published on 05 November, 2018
യൂട്ടാ മേയര്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു

യൂട്ടാ: യുട്ടായിലെ ഒരു ചെറിയ നഗരത്തിന്റെ മേയറായ ബ്രാന്റ് ടെയ്ലര്‍ നവംബര്‍ മൂന്നിന് അഫ്ഗാനിസ്ഥാനിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ നാഷനല്‍ ഡിഫന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഫോഴ്‌സിലെ അംഗമാണ് മേയര്‍ക്കെതിരെ നിറയൊഴിച്ചത്. വെടിവച്ച അംഗത്തെ അപ്പോള്‍ തന്നെ മറ്റു പട്ടാളക്കാര്‍ വെടുവച്ചുവീഴ്ത്തി.

2009 മുതല്‍ സിറ്റി കൗണ്‍സില്‍ അംഗമായിരുന്ന ബ്രാന്റ് 2013 ലാണ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. യുഎസ് അഫ്ഗാന്‍ ഫോഴ്‌സില്‍ അംഗമാണ് ബ്രാന്റ്. താല്‍ക്കാലികമായി മേയര്‍ സ്ഥാനം രാജിവച്ച് യുട്ടാ ആര്‍മി നാഷനല്‍ ഗാര്‍ഡായി പ്രവര്‍ത്തിക്കുകയായിരുന്നു. മറ്റൊരു യുഎസ് സര്‍വീസ് മെമ്പര്‍ക്ക് വെടിയേറ്റിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് ഈപ്രദേശത്ത് സേനയെ നിയോഗിച്ചത്. മേയറുടെ മരണത്തില്‍ സിറ്റി കൗണ്‍സില്‍ അനുശോചിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക