Image

കുട്ടികളുടെ ആത്മഹത്യ? (ബി ജോണ്‍ കുന്തറ)

Published on 05 November, 2018
കുട്ടികളുടെ ആത്മഹത്യ? (ബി ജോണ്‍ കുന്തറ)
ഒരു കാലം നാം ആത്മഹത്യ എന്നു കേള്‍ക്കുമ്പോള്‍ ആദ്യമേ മനസില്‍ വരുന്നത് ആരോ മുതിര്‍ന്നവ്യക്തി ജീവിതത്തില്‍ നേരിട്ട സാമ്പത്തിക, പ്രേമ, അഥവാ, ആരോഗ്യ ക്ലേശങ്ങള്‍ സഹിക്കുവാനും താങ്ങുവാനും പറ്റാതെ സ്വയം ജീവനൊടുക്കി.

എന്നാല്‍ ഞെട്ടിപ്പിക്കുന്ന പലേ കണക്കുകളും പുറത്തുവരുന്നു ആഗോളതലത്തില്‍, മുഖ്യമായും വികസിത രാജ്യങ്ങളില്‍ ജീവിതം കണ്ടുംകേട്ടും തുടങ്ങുന്ന പ്രായത്തിലേ വളരെയധികം കുട്ടികള്‍ സ്വയം ജീവന്‍ അവസാനിപ്പിക്കുന്നു.

എട്ടുവയസുള്ള ഗബ്രിയേല്‍ സിന്‍സിനാറ്റിയില്‍, അന്ന് സ്കൂളില്‍നിന്നും തിരിച്ചെത്തി മുറിയിയില്‍കയറി വാതില്‍പ്പൂട്ടി ഒരു നെക്ക്‌ടൈ ഉപയോഗിച്ചു തൂങ്ങി മരിച്ചു.ഗബ്രിയേല്‍ ഒരു സമര്ത്ഥ നായ വിദ്യാര്ത്ഥിൂ ആയിരുന്നു.
കണക്കുകള്‍ പറയുന്നു 1999 മുതല്‍ 2015 വരെ അമേരിക്കയില്‍മാത്രം, അഞ്ചിനും പന്ത്രണ്ടു വയസ്സിനും മധ്യേഉള്ള, 1309 കുട്ടികള്‍ സ്വയം ജീവനൊടുക്കി.ഇതുകൂടാതെ നിരവധി സൂയിസൈഡ് ഉദ്യമം പൂര്‍ത്തിയാകാതെ ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടിട്ടുമുണ്ട്.

ഇവിടെ ഒരു ജാതിയോ, സമുദായമോ, വര്ഗ്ഗ്‌മോ ഒന്നും ഈ ദാരുണ സംഭവങ്ങളില്‍ തരംതിരിക്കുവാന്‍ പറ്റുകയില്ല. ആത്മഹത്യകുട്ടികളില്‍ വാഹനാപകട മരണത്തെ കീഴടക്കുന്നു. സി ഡി സി (സെന്‍റ്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍) കൂടാതെ അനേകം സര്‍വകലാശാലകളും ഈ വിഷയത്തെ അടിസ്ഥാനമാക്കി പഠനങ്ങള്‍ നടത്തുന്നു പലേ നിഗമനങ്ങളും പുറത്തു വിട്ടിട്ടുണ്ട്.

ഇതുപോലുള്ള ദാരുണ സംഭവങ്ങള്‍ക്കു പിന്നാലെ തീരാത്ത ദുഃഖത്തില്‍ കഴിയുന്ന കുടുംബങ്ങള്‍ നിരവധി. സംഭവത്തിനു ശേഷം ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി മാതാപിതാക്കളും.

ചോദ്യം,എന്തുകൊണ്ട് ഒരു കൗമാരപ്രായക്കാരന്‍ സ്വയം ജീവനൊടുക്കുന്നു?
പലേ പഠനങ്ങളും സൂചിപ്പിക്കുന്ന ഏതാനും കാരണങ്ങള്‍ ചൂണ്ടികാട്ടുന്നു.ഒന്നാമത് മറ്റുള്ളവരില്‍നിന്നുമുള്ള വിഘടിത ചിന്ത.രണ്ട്, ഒരവബോധം താന്‍ എല്ലാവര്‍ക്കും ഒരു ഭാരമായി തീര്‍ന്നിരിക്കുന്നു പലരുടേയും പ്രതീക്ഷകള്‍ക്കൊപ്പം വളരുവാന്‍ പറ്റുന്നില്ല ആയതിനാല്‍ മരിക്കുന്നതു മാത്രമേ ഒരു വഴിയുള്ളു.

ഒരുകുഞ്ഞും സ്വയം മരിക്കണമെന്ന ചിന്തയില്‍ പിറക്കുന്നില്ല.മറ്റു രോഗങ്ങള്‍ വരുന്നതുപോലെ ഇതും ഒരുരോഗം വ്യത്യാസമുള്ളത് പലപ്പോഴും ഈ അസുഗം പുറമേ വേഗം കാണുന്നില്ല എന്നുമാത്രം. പലേ അസുഖങ്ങള്‍ക്കും എന്തെങ്കിലുമൊക്കെ കാരണങ്ങള്‍ കാണും ഇതിനും കാരണങ്ങള്‍ ഉണ്ടെന്നു വിദഗ്ദ്ധര്‍ പറയുന്നു.

നമുക്കെല്ലാം ആഹാരം പോലെതന്നെ ജീവിതത്തില്‍ സുപ്രധാനമായി മാറിയിരിക്കുന്ന വാര്ത്താ വിനിമയ മാര്‍ഗ്ഗങ്ങള്‍ (സൈബെര്‍ ടെക്‌നോളജി) പൊതുമാധ്യമങ്ങള്‍, കമ്പ്യൂട്ടര്‍, സെല്‍ഫോണ്‍, ഇന്‍റ്റര്‍നെറ്റ്, കംപ്യൂട്ടര്‍ കളികള്‍, ഇങ്ങനെ പോകുന്നു ഒരു നീണ്ട പട്ടിക.പലേ കംപ്യൂട്ടര്‍ കളികളും മാരകശേഷി ഉള്ളവ എന്നു പറയേണ്ടിവരുന്നു

നാം സ്കൂളുകളില്‍ പഠിക്കുന്ന കാലം എപ്പോഴും എല്ലാ സ്കൂളുകളിലും ഒന്നോ രണ്ടോ ഭീഷണിപ്പെടുത്തുന്ന, വിദ്യാര്‍ത്ഥികള്‍ കാണും എന്നിരുന്നാല്‍ ത്തന്നെയും അതെല്ലാം ഒരിടിയിലോ ഗുസ്തിപിടുത്തത്തിലോ ഒതുങ്ങിയിരുന്നു. എന്നാല്‍ ഇന്നത് "സൈബര്‍ ബുള്ളി " എന്ന നാമധേയത്തില്‍ കുട്ടികളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

പഠനത്തില്‍ നിന്നുമുദിക്കുന്ന സമ്മര്ദ്ധം , മുകളില്‍ സൂചിപ്പിച്ചതുപോലെ ഇത് കൂടുതലും മാതാപിതാക്കളില്‍ നിന്നും, മുന്നിലെത്തുന്നതിനായി മറ്റുള്ളവരുമായുള്ള പൊരുതലുകളില്‍നിന്നുംഉടലെടുക്കുന്നു.കേരളത്തില്‍ ഇതിനൊരു നല്ല ഉദാഹരണീ പ്രവേശന പരീക്ഷകള്‍.

ഇതിനെല്ലാം പലേ പ്രതിവിധികളും പഠനങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. പ്രധാനമായും മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ ജീവിതത്തില്‍ തുടക്കംമുതലേ ഭാഗഭാക്കാകുക. അവരോട് തുറന്നു സംസാരിക്കുക, ഒന്നും മറച്ചുവയ്ക്കാതിരിക്കുക, കുട്ടികള്‍ക്ക് എന്തും അപ്പനോടും അമ്മയോടും തുറന്നു പറയുന്നതിനുള്ള ധൈര്യം വളര്‍ത്തിയെടുക്കുക.
കുഞ്ഞുങ്ങള്‍ സ്കൂളില്‍ പോകുവാന്‍ തുടങ്ങുമ്പോള്‍ അവര്‍ മറ്റൊരു ലോകത്തിലേയ്ക്ക് പ്രവേശിക്കുന്നു അവിടെ അവര്‍ കാണുകയും, കേള്‍ക്കുകയും ഇടപഴകുകയും ചെയ്യുന്നത് വീട്ടിനുള്ളില്‍ അത്രയുംനാള്‍ കണ്ടിരുന്നതോ കേട്ടിരുന്നതോ ഒന്നും ആയിരിക്കില്ല.

മക്കളുടെ കൂട്ടുകാരെ ക്കുറിച്ചു സംസാരിക്കുക , എന്തെല്ലാം ഓരോ ദിനം അവര്‍ കണ്ടു കേട്ടു, അധ്യാപകരുമായി ബന്ധം സ്ഥാപിക്കുക. ഇതില്‍നിന്നെല്ലാം ഒരുപാടു വിവരങ്ങള്‍ തങ്ങളുടെ മക്കളെ ക്കുറിച്ചു കിട്ടും.
സെല്‍ഫോണും കംപ്യൂട്ടറുമെല്ലാം ഇന്നത്തെ ലോകത്തില്‍ കുട്ടികളില്‍ നിന്നും മാറ്റിനിര്‍ത്തുന്നതിന് സാധിക്കില്ല. അവര്‍ക്കത് വാങ്ങി കൊടുക്കാതിരിക്കുന്നതും ഉപയോഗം നിഷേധിക്കുന്നതും വെറും ഭോഷത്തരം. അവര്‍ക്ക് നമ്മളാണല്ലോ ഈ സാമഗ്രികളക്കെ വാങ്ങിക്കൊടുക്കുന്നത്, കൊടുക്കേണ്ടത്.

അതെല്ലാം കൊടുക്കുന്ന സമയംതന്നെ വേണമെങ്കില്‍ പലേ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താം. ഉദാഹരണത്തിന് കിടക്കുന്നതിനു മുന്‍പ് സെല്‍ഫോന്‍ കര്ശപനമായയും വീട്ടില്‍ ഒരു പൊതുസ്ഥലത്തു ചാര്‍ജ് ചെയ്യുന്നതിന് വയ്ക്കുക, കൂടാതെ ഇന്‍റ്റര്‍ നെറ്റുവരെ രാത്രി പത്തുമണിമുതല്‍ രാവിലെ ആറുമണിവരെ ഓഫ് ചെയ്യുന്നതിലും തെറ്റില്ല.

എല്ലാത്തിന്‍റ്റെയും ഉടമസ്ഥാവകാശീ നമ്മുടേത് അതിനാല്‍ അവ പരിശോധിക്കുന്നതിനും നിയന്ധ്രിക്കുന്നതിനും അവകാശമുണ്ട്. ഇതെല്ലാം സര്ഗ്ഗിശക്തി ഉപഗോഗിച്ചു നടപ്പാക്കുവാന്‍ പറ്റും .

മറ്റൊന്ന് പണം, നമുക്കെന്നപോലെ കൗമാരപ്രായത്തിലേയ്ക് കടക്കുന്ന കുട്ടികള്‍ക്കും ആവശ്യംവരും അവര്‍ക്ക് വരുമാനമാര്‍ഗം മാതാപിതാക്കള്‍. കാശില്ല എന്നു വെറുതെ പറയരുത് ഇല്ലെങ്കില്‍ നമ്മുടെ ജീവിതരീതികളില്‍നിന്നും കുഞ്ഞുങ്ങള്‍ക്ക് താനേ അതേക്കുറിച്ചു അറിവുകിട്ടും. എന്നുവൈച്ചു വെറുതെ പണം വാരി എറിയുകയും പാടില്ല.ആവശ്യങ്ങള്‍ മനസിലാക്കിയും, കണ്ടും പണം നല്‍കുക കണക്കുകള്‍ ചോദിക്കുക സൂക്ഷിക്കുക.

ഇന്നത്തെ കാലത്തും സാഹചര്യങ്ങളിലും കുട്ടികളെ വളര്‍ത്തുക അത്ര എളുപ്പമുള്ളകാര്യമല്ല.നാമെല്ലാംവളര്‍ന്നസാഹചര്യമല്ലഇന്നുള്ളത്അത്‌നാംആദ്യമേമനസിലാക്കുക.കുട്ടികളുടെമനോഭാവങ്ങളില്‍,വൈകാരികസ്ഥകളില്‍വരുന്നമാറ്റങ്ങള്‍മാതാപിതാക്കള്‍കാണണം.അപകടാവസ്ഥകണ്ടാല്‍തുടക്കത്തിലേപ്രതിവിധികള്‍ തേടണം.

ശെരിതന്നെ, ഒട്ടനവധി മാതാപിതാക്കള്‍ സുഗമായി ജീവിക്കുന്നതിനുള്ള ഉപാധികള്‍ക്കായി നെട്ടോട്ടം ഓടുന്നവരാണ് അപ്പോള്‍ പലപ്പോഴും കുഞ്ഞുങ്ങളുടെ കാര്യങ്ങളില്‍ പരിപൂര്‍ണ ശ്രദ്ധനല്‍കുന്നതിനും പറ്റാതെവരുന്നു. എന്തെങ്കിലും സംഭവിച്ചതിനുശേഷം സ്വയം കുറ്റപ്പെടുത്തുന്ന ഒരവസ്ഥയിലേയ്ക്ക് വരാതിരിക്കുന്നതിനു കുട്ടികള്‍ക്കു വേണ്ടിയും കുറച്ചുസമയം മാതാപിതാക്കള്‍ നീക്കിവൈക്കുക .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക