Image

വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സ് ഭൂമി മലയാളം ഭാഷ പ്രതിജ്ഞയെടുത്തു.

Published on 05 November, 2018
വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സ് ഭൂമി മലയാളം ഭാഷ പ്രതിജ്ഞയെടുത്തു.
ഡാളസ്: വേള്‍ഡ് മലയാളീ കൗണ്‍സിലിന്റെ ഡാളസിയിലെ ശാഖയായ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സ്, "എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം" എന്ന ആശയത്തോടെ കേരളാ ഗവണ്മെന്റ് മലയാളം മിഷനിലൂടെ നടപ്പിലാക്കുവാന്‍ ശ്രമിക്കുന്ന "ഭൂമി മലയാളം" പദ്ധതിയുടെ ഭാഗമായി കവി സച്ചിദാനന്ദന്‍ എഴുതിയ മലയാള ഭാഷ പ്രതിജ്ഞ എടുത്തു.

മൂന്നാം തീയതി ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെ ഗാര്‍ലണ്ടിലെ പുരാതനമായ ഇന്ത്യ ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ മൗന പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ തോമസ് എബ്രഹാം അധ്യക്ഷത വഹിച്ചു. പ്രൊവിന്‍സ് പ്രസിഡന്റ് വര്ഗീസ് കയ്യാലക്കകം സ്വാഗതം അരുളി.

റീജിയന്‍ ചെയര്‍മാന്‍ പി. സി. മാത്യു, ലോകമെമ്പാടുമുള്ള മലയാളികളുടെ കൂട്ടായ്മയായ ഡബ്ല്യൂ. എം. സി. ഏറ്റെടുത്ത ഭൂമി മലയാളം ഭാഷ പ്രതിജ്ഞ തന്റെ സ്വന്തം വരികളായ "മലയാളിയെ കണ്ടാല്‍ പറയണം മലയാളം, മറക്കണം ഇംഗ്ലീഷ് ഒരലപനേരം, മലയാളി ആണെങ്കില്‍ ചേരണം വേള്‍ഡീല്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഏതെങ്കിലും പ്രോവിന്‌സില്‍" എന്ന് പാട്ടോടെ ആണ് ഉത്ഘാടനം നിര്‍വഹിച്ചത്. ഒപ്പം പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് കമ്മിറ്റി അംഗങ്ങളും ഓഡിയന്‍സും ഏറ്റു ചൊല്ലി. "ഭൂമിയുടെ ഏതു കോണില്‍ ചെന്ന് ജീവിച്ചാലും എന്റെ ഭാഷയെ ഞാന്‍ വിസ്മരിക്കുകയില്ല, വരും തലമുറകളിലേക്കും ഈ ഭാഷയും അതിലൂടെ ഞാന്‍ അവകാശമാക്കിയ സംസ്കാരവും പകരുവാന്‍ കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം" എന്ന വരികളോടെ അവസാനിക്കുന്ന പ്രതിജ്ഞ കൂടിവന്ന മലയാളികള്‍ക്ക് പുതിയ ഉണര്‍വായി.

ഡി. എഫ്. ടാബ്ലറ്റ് പ്രവോന്‍സ് ഗ്ലോബല്‍ കമ്മിറ്റിയുടെ ആഹ്വാനം ഏറ്റെടുത്തു കേരളപ്പിറവി ആഘോഷിക്കുന്നതിലും ഭാഷ പ്രതിജ്ഞ എടുക്കുന്നതിലും അഭിമാനിക്കുന്നു എന്ന് തോമസ് അബ്രഹാമും വര്‍ഗീസും പറഞ്ഞു. ചടങ്ങില്‍ മലയാളി മങ്കയായി ആനി സോണി സൈമണെ തിരഞ്ഞെടുക്കുകയും ആദരിക്കുകയും ചെയ്തു. തോമസ് എബ്രഹാം എനിക്ക് സദസില്‍ ട്രോഫി കൈമാറി. മലയാളം മലയാളികളുടെ 'അമ്മ യാണ്. ഓരോ മലയാളിയും കുറിച്ച ആദ്യ അക്ഷരം "'അമ്മ, അച്ഛന്‍, ദൈവം, ഈശ്വരന്‍, ഹരീ ശ്രീ ഗണപതായേ നമഹ, എന്നിങ്ങനെ ഓരോരുത്തതും അവരവര്‍ ആദ്യം കുറിച്ച വരികള്‍ പറഞ്ഞത് ഓര്‍മകുളുടെ ചെപ്പില്‍ നിന്നും ഒരു പൊന്‍തൂവല്‍ എടുത്തു മിനുക്കിയ അനുഭവമായി.

ചാരിറ്റി ചെയര്‍മാന്‍ സാം മാത്യു പ്രോവിന്‌സിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ പറ്റി വിവരിച്ചു. ബിസിനസ് ഫോറം കോഓര്‍ഡിനേറ്റര്‍മാരായ ഷാജി നിരക്കല്‍, ജോണ്‍സന്‍ ഉമ്മന്‍, സോണി സൈമണ്‍, ട്രഷറര്‍ തോമസ് ചെല്ലേത്, മുതലായവര്‍ പരിപാടികള്‍ക്കു നേതൃത്വം കൊടുത്തു.

ഗോബല്‍ ചെയര്‍മാന്‍ ഡോ. എ. വി. അനൂപ്, പ്രസിഡന്റ് ജോണി കുരുവിള, സെക്രട്ടറി മത്തായി സി. യു, അഡ്മിന്‍ വി. പി. ടി. പി. വിജയന്‍, റീജിയന്‍ ചെയര്‍മാന്‍ ശ്രീ പി. സി. മാത്യു, പ്രസിഡന്റ് ജെയിംസ്, കൂടല്‍, സെക്രട്ടറി സുധിര്‍ നമ്പ്യാര്‍, ഗ്ലോബല്‍ വി. പി. ഫോര്‍ റീജിയന്‍ എസ്, കെ. ചെറിയാന്‍ എന്നിവരുടെ അനുസ്യതമായ ശ്രമത്തിലൂടെ ആണ് ലോകം എമ്പാടും ഡബ്ല്യൂ. എം. സി. ഈ ദൗത്യം നടപ്പാക്കിയത്. ഡി. എഫ്, ഡബ്ല്യൂ പ്രൊവിന്‍സ് കടാതെ ന്യൂ ജേഴ്‌സി പ്രൊവിന്‍സ്, ന്യൂയോര്‍ക് പ്രൊവിന്‍സ്, വാഷിംഗ്ടണ്‍ പ്രൊവിന്‍സ്, ഹൂസ്റ്റണ്‍ പ്രൊവിന്‍സ്, ഫ്‌ലോറിഡ പ്രൊവിന്‍സ് മുതലായ പ്രൊവിന്‍സുകള്‍ കേരളപ്പിറവി ആഘോഷിക്കുന്നതോടൊപ്പം മലയാള ഭാഷ പ്രതിജ്ഞയും എടുത്തതായി ശ്രീ പി. സി. മാത്യു, ജെയിംസ് കൂടല്‍, സുധിര്‍ നമ്പ്യാര്‍ മുതലായ റീജിയന്‍ ഭാരവാഹികള്‍ അറിയിച്ചു.

ട്രഷറര്‍ തോമസ് ചെല്ലേത്തു നന്ദി പ്രകാശിപ്പിച്ചു.
വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സ് ഭൂമി മലയാളം ഭാഷ പ്രതിജ്ഞയെടുത്തു.
വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സ് ഭൂമി മലയാളം ഭാഷ പ്രതിജ്ഞയെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക