Image

ക്രിസ്തുവിന്റെ ക്രൂശീകരണ പുനരാവിഷ്‌ക്കരണം ശ്രദ്ധേയമായി

പി.പി.ചെറിയാന്‍ Published on 06 April, 2012
ക്രിസ്തുവിന്റെ ക്രൂശീകരണ പുനരാവിഷ്‌ക്കരണം ശ്രദ്ധേയമായി
സാന്‍ ആന്റോണിയൊ: പീഢാനുഭവാഴ്ചയിലെ വെള്ളിയാഴ്ച സാന്‍ അന്റോണിയൊ ഡൗണ്‍ടൗണ്‍ സ്ട്രീറ്റില്‍ ഒത്തുചേര്‍ന്ന ആയിരക്കണക്കിന് ജനങ്ങളുടെ മുമ്പില്‍ ക്രിസ്തുവിന്റെ ക്രൂശീകരണം പുനരാവിഷ്‌ക്കരിച്ചത് വളരെ ശ്രദ്ധേയമായി.

മിലന്‍ പാര്‍ക്കില്‍ നിന്നാരംഭിച്ച നാടകത്തില്‍ പൊന്തിയസ് പൈലറ്റ്, ഹെരോദ് തുടങ്ങിയവര്‍ യേശുവിന്റെ ക്രൂശീകരണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതും, ക്രൂശീകരണത്തിനായി വലിയ കുരിശും ചുമന്ന് നടത്തികൊണ്ടുപോകുന്ന രംഗവും, കരഞ്ഞുവിലപിക്കുന്ന ഒരു വിഭാഗം ജനങ്ങളും, അതിക്രൂരമായി ക്രിസ്തുവിനെ ഭേഭ്യം ചെയ്യുന്ന പട്ടാളക്കാരും ഒത്തുചേര്‍ന്നൊരുക്കിയ രംഗങ്ങള്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന സംഭവങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു. സാന്‍ അന്റോണിയൊ ആര്‍ച്ച് ബിഷപ്പ് ഗസ്റ്റാവൊ ഗാര്‍സിയ പുനാരാവിഷ്‌കരണ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. മിലന്‍ പാര്‍ക്കില്‍ നിന്നും ആരംഭിച്ച ക്രൂശും വഹിച്ചുള്ള യാത്ര സാന്‍ഫെര്‍ണാന്‍ണ്ടൊ കത്തിഡ്രലിനു മുമ്പില്‍ നടന്ന ക്രൂശീകരണത്തോടെ സമാപിച്ചു.
ക്രിസ്തുവിന്റെ ക്രൂശീകരണ പുനരാവിഷ്‌ക്കരണം ശ്രദ്ധേയമായി
ക്രിസ്തുവിന്റെ ക്രൂശീകരണ പുനരാവിഷ്‌ക്കരണം ശ്രദ്ധേയമായി
ക്രിസ്തുവിന്റെ ക്രൂശീകരണ പുനരാവിഷ്‌ക്കരണം ശ്രദ്ധേയമായി
ക്രിസ്തുവിന്റെ ക്രൂശീകരണ പുനരാവിഷ്‌ക്കരണം ശ്രദ്ധേയമായി
ക്രിസ്തുവിന്റെ ക്രൂശീകരണ പുനരാവിഷ്‌ക്കരണം ശ്രദ്ധേയമായി
ക്രിസ്തുവിന്റെ ക്രൂശീകരണ പുനരാവിഷ്‌ക്കരണം ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക