Image

സോഷ്യല്‍ വര്‍ക്കര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് മെരീനാ ജോസിന്

സാബു തടിപ്പുഴ Published on 06 April, 2012
സോഷ്യല്‍ വര്‍ക്കര്‍  ഓഫ് ദി ഇയര്‍ അവാര്‍ഡ് മെരീനാ ജോസിന്
ന്യൂയോര്‍ക്ക്: ഇന്‍ഡ്യന്‍ സോഷ്യല്‍ വര്‍ക്ക് അസോസിയേഷന്‍(AAISW) 2011-ലെ സോഷ്യല്‍ വര്‍ക്കര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് മെറീനാ ജോസിന് അര്‍ഹമായി.

ന്യയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സിന്റെ നാമത്തിലാണ് സോഷ്യല്‍ വര്‍ക്ക് മേഖലയിലെ മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്നവര്‍ക്കാണ് പ്രസ്തുത അവാര്‍ഡ് സോഷ്യല്‍ വര്‍ക്ക് മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തിലാണ് അവാര്‍ഡ് നല്‍കിയത്.

മാര്‍ച്ച് മാസം 24-ാം തീയതി ബെല്‍റോസിലെ ടെയ്സ്റ്റ് ഓഫ്
കൊച്ചിനില്‍ പ്രശസ്ത നെഫ്‌റോലോജിസ്റ്റും വൈക്കോഫ് ഹോസ്പിറ്റലിന്റെ സി.ഇ.ഓ ആയിരുന്ന ഡോ. നിര്‍മ്മല്‍ മറ്റു അവാര്‍ഡ് സമ്മാനിച്ചത്. പരിപാടികള്‍ക്ക് പ്രസിഡന്റ് ഷാജു നെല്ലിക്കാട്ടില്‍, സെക്രട്ടറി ബിജു ഫിലിപ്പ്, ട്രഷറര്‍ ജോസ് ജോസഫ്, കോ-സെക്രട്ടറി സാബു തടിപ്പുഴ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റോക്കലാന്റ് സൈക്യാട്രിക്ക് സെന്ററിലെ മാര്‍ക്ക് എല്‍.എം.എസ്.ഡബ്ല്യൂ പരിക്ഷയ്ക്ക് പരിശീലനപരിപാടി നല്‍കി മുന്‍ പ്രസിഡന്റ് ഫ്രാന്‍സിസ് വള്ളുവെട്ടയെയും മുന്‍ സെക്രട്ടറി സാജന്‍ തോമസിനെയും ചടങ്ങില്‍ ആദരിച്ചു. ബ്രോണ്‍സ് സൈക്യാട്രി സെറ്ററിലെ റോയി തോമസ് പ്രഭാഷണം നടത്തി.

സോഷ്യല്‍ വര്‍ക്കര്‍  ഓഫ് ദി ഇയര്‍ അവാര്‍ഡ് മെരീനാ ജോസിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക