Image

ഹാസ്യത്തിന്റെ പുതുമയുമായി സാജു കൊടിയന്‍ ഡാലസില്‍

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 06 April, 2012
ഹാസ്യത്തിന്റെ പുതുമയുമായി സാജു കൊടിയന്‍ ഡാലസില്‍
ഡാലസ്: മലയാള സിനിമാ, സീരിയല്‍, സ്റ്റേജ് ഷോ രംഗത്തെ ഹാസ്യ സാമ്രാട്ടുമാരായ സാജു കൊടിയന്‍, ഹരിശ്രീ മാര്‍ട്ടിന്‍, രാജീവ് കളമശ്ശേരി, മനോജ് പറവൂര്‍, ബീനാ ആന്റണി തുടങ്ങി നിരവധി താരങ്ങളും, സംഗീത നൃത്തരംഗത്തെ അതികായകരും(ലൈവ് ഓര്‍ക്കസ്ട്രാ ഉള്‍പ്പെടെ) അണിനിര്കുന്ന ഈ വര്‍ഷത്തെ കിടിലിന്‍ ഹാസ്യ, നൃത്ത, സംഗീത പരിപാടി ഇന്‍ഡ്യന്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ ചാരിറ്റി പ്രവര്‍ത്തങ്ങളുടെ ധനശേഖണാര്‍ത്ഥം ഏപ്രില്‍ 14-ന് ശനിയാഴ്ച 6.00PMന് ഗാര്‍ലാന്റ് എം.ജി.എം. ഓഡിറ്റോറിയത്തില്‍ (5210 Locust Grove Road,Garland TX-75043) വെച്ച് നടത്തപ്പെടുന്നു.ഈ താരകലാമാല ഷോയില്‍ വെച്ച് റോക്ക്‌ലാന്റ് കൗണ്ടി ലെജിസ്ലേച്ചര്‍ ആനിപോള്‍, ഷുഗര്‍ലാന്റ് സിറ്റി പ്രോടേം മേയര്‍ ഏബ്രഹാം എന്നിവര്‍ക്ക് സ്വീകരണവും സംഘാടകര്‍ ഒരുക്കിയിരിക്കുന്നു.

വിഷു പുലരി സമ്മാനമായി ഈ ആഴ്ച മു
ല്‍ ഇരുപത് ഡോളര്‍ നിരക്കില്‍ ഫോക്‌സ് ക്ലാസ്സില്‍ സിംഗിള്‍ ടിക്കറ്റുകളും, 50 ഡോളര്‍ നിരക്കില്‍ ഫാമിലി ടിക്കറ്റുകളും, ഗാര്‍ലാന്റിലുള്ള ഐകിയ ഇംപോര്‍ട്‌സ്, ഗ്ലോറിയ കിച്ചണ്‍, ഈസ്റ്റ് വെസ്റ്റ് ഗ്രോസറി എന്നിവിടങ്ങളിലും, ഇര്‍വിംഗിലെ ത്രിവേണി ഗ്രോസറി, കരോള്‍ട്ടനിലുള്ള കാവേരി, സൈപസ്‌ളന്‍ നാഷണല്‍ ഇംപോര്‍ട്‌സ് എന്നിവടങ്ങളിലും ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വര്‍ഗീസ് കോയിപ്പുറം-469-236-6084, സുനില്‍ കാരാടിയില്‍-214-604-7979.
ഹാസ്യത്തിന്റെ പുതുമയുമായി സാജു കൊടിയന്‍ ഡാലസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക