Image

എത്ര വോട്ട് നഷ്ടപ്പെട്ടാലും കേരളത്തെ പിന്നോട്ട് നടത്താന്‍ അനുവദിക്കില്ല -മുഖ്യമന്ത്രി

Published on 07 November, 2018
എത്ര വോട്ട് നഷ്ടപ്പെട്ടാലും കേരളത്തെ പിന്നോട്ട് നടത്താന്‍ അനുവദിക്കില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: വോട്ട് കിട്ടില്ലെന്ന് പേടിച്ച് അനാചാരങ്ങള്‍ അംഗീകരിച്ച് കൊടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ പിന്നോട്ട് നടത്താന്‍ അനുവദിക്കില്ല. കേരളത്തെ പുരോഗമന പാതയില്‍ നയിക്കുകയാണ് ലക്ഷ്യം. ഇക്കാര്യത്തില്‍ എത്ര സീറ്റ് നഷ്ടപ്പെടുമെന്നത് പരിഗണനയിലുള്ള കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിറ്റ്‌ലറെപ്പോലെ കേരളത്തില്‍ ചേരിതിരിവ് ഉണ്ടാക്കാനാണ് ചിലരുടെ ശ്രമം. ഇത് അനുവദിച്ചുക്കൊടുക്കില്ല. ഏത് വിശ്വാസത്തിന്റേയും ആചാരത്തിന്റേയും പേരിലായാലും അത് നീചമാണ്. ശ്രേഷ്ടനെന്നും മ്ലേച്ചനെന്നും സവര്‍ണനെന്നും അവര്‍ണനെന്നും വേര്‍തിരിവ് ഉണ്ടാക്കുന്നു. 

മനുഷ്യരെ മനുഷ്യരായി കാണുന്നതും അവര്‍ക്കിടയില്‍ ഒരുതരത്തിലുള്ള വേര്‍തിരിവുമില്ലാത്ത ആധുനിക കേരളത്തെ നമുക്ക് ബലികൊടുക്കാനാവില്ല. ഇക്കാര്യത്തില്‍ എത്ര വോട്ടും കിട്ടുമെന്നതോ എത്ര സീറ്റ് ലഭിക്കുമെന്നതോ നഷ്ടപ്പെടുമെന്നതോ നമ്മുടെ പരിഗണനയില്‍ വരില്ല. കേരളത്തെ പുരോഗമന സ്വഭാവത്തില്‍ നിലനിര്‍ത്തുക എന്നത് മാത്രമെ പരിഗണിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
We support Pinarai 2018-11-07 16:24:26
ധീരമായ പ്രഖ്യാപനം. മുഖ്യമന്ത്രി ആയാൽ ഇങ്ങനെ വേണം 
ശവം തീനി കഴുകന്മാര്‍ 2018-11-07 20:53:39

തൂവല്‍ കൊഴിഞ്ഞു, ചിറകുകള്‍ ഒടിഞ്ഞ, ഒറ്റകാലന്‍ കഴുകന്മാര്‍ ആണ് മതത്തിന്‍ പേരില്‍ പുരോഗതിക്കും മനുഷത്തതിനും തടസം നില്‍ക്കുന്നത്.

അവറ്റയെ ശവപറമ്പില്‍ ഉപേഷിക്കുക, എങ്കില്‍ മാത്രമേ സമൂഹം നന്നാവുകയുള്ളൂ.

andrew

വിദ്യാധരൻ 2018-11-07 22:22:22
കഴുകന്മാരല്ല; നായ്ക്കൾ 
തൊഴുത്തിൽ കിടക്കുന്ന 
ചെത്തില പട്ടികൾ 
സ്ത്രീകളെ പീഡിപ്പിച്ച് 
സ്ത്രീകളെ അടിച്ചമർത്തി 
അവരുടെ മസ്തിഷ്ക്കത്തിൽ 
നിന്ന് തലച്ചോർ എടുത്തുമാറ്റി 
അവരുടെ സ്വാതന്ത്ര്യ ബോധത്തെ 
നശിപ്പിച്ച്, അവരെകൊണ്ട് '
"എനിക്ക് ശ്വാസതന്ത്ര്യം 
വിധിച്ചിട്ടുള്ളതല്ല,  
എനിക്ക് വിധിച്ചിട്ടുള്ളത് 
പ്രസവവും വീട്ടു ജോലിയും
തുണി കഴുകലും 
തറ തുടയ്കലുമാണ്" 
എന്ന് പറയിപ്പിച്ച് 
അവരെ സ്ത്രീകൾക്കെതിരെ 
തിരിച്ചുവിട്ട് 
മാർഗ്ഗതടസ്സം സൃഷ്ട്ടിക്കുന്ന 
നായ്ക്കൾ "
ഇവരെ കുടുക്കിട്ടു പിടിച്ച്‌ 
വേണ്ടപോലെ കൈകാര്യം 
ചെയ്യേണ്ടതാണ് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക