Image

മുംബൈ ആക്രമണം: സയീദിന്റെ പങ്ക് നിഷേധിക്കാനാവില്ലെന്ന് കൃഷ്ണ

Published on 07 April, 2012
മുംബൈ ആക്രമണം: സയീദിന്റെ പങ്ക് നിഷേധിക്കാനാവില്ലെന്ന് കൃഷ്ണ
മുംബൈ ആക്രമണം: സയീദിന്റെ പങ്ക് നിഷേധിക്കാനാവില്ലെന്ന് കൃഷ്ണ

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ പാക് ഭീകരന്‍ ഹഫീസ് സയീദിന്റെ പങ്ക് പാക്കിസ്ഥാന് നിഷേധിക്കാനാകില്ലെന്ന് വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ. സയീദിന്റെ പങ്ക് വ്യക്തമാക്കുന്ന ശക്തമായ തെളിവുകള്‍ ഇന്ത്യ പാക്കിസ്ഥാന് കൈമാറിയിട്ടുണ്‌ടെന്നും സയീദിനെതിരേ പാക്കിസ്ഥാന്‍ നടപടിയെടുക്കുകയാണ് വേണ്ടതെന്നും കൃഷ്ണ പറഞ്ഞു.

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും സയീദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ആഭ്യന്തരമന്ത്രാലയം പാക്കിസ്ഥാന് കൈമാറിയിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണം നടത്തിയിട്ടുപോലും സയീദിനെ ശിക്ഷിക്കാന്‍ പാക്കിസ്ഥാന് ആയിട്ടില്ലെന്നും കൃഷ്ണ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക