Image

മാനഭംഗം, ഷോക്കടിപ്പിക്കല്‍: വീരപ്പന്റെ ഭാര്യയുടെ വെളിപ്പെടുത്തല്‍ വിവാദത്തിലേയ്ക്ക്

Published on 07 April, 2012
മാനഭംഗം, ഷോക്കടിപ്പിക്കല്‍: വീരപ്പന്റെ ഭാര്യയുടെ വെളിപ്പെടുത്തല്‍ വിവാദത്തിലേയ്ക്ക്
ബാംഗളൂര് ‍: വനംകൊളളക്കാരന്‍ വിരപ്പനെ പിടികൂടാന്‍ നിയോഗിച്ച പ്രത്യേക ദൗത്യസേന നടത്തിയ ക്രൂരതകളെക്കുറിച്ചു വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി നടത്തിയ വിശദാംശങ്ങള്‍ വിവാദത്തിലേയ്ക്ക്. കര്‍ണാടക സര്‍ക്കാരിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലാണ് മുത്തുലക്ഷ്മി നടത്തിയിരിക്കുന്നത്.

ദൗത്യസേന നടത്തിയ ക്രൂരതകളെക്കുറിച്ചു സിബിഐ അന്വേഷിക്കണമെന്നു മുത്തുലക്ഷ്മി ഇന്നലെ വാര്‍ത്താസമ്മേളനത്തിലാണ് ആവശ്യപ്പെട്ടത്. പട്ടികവര്‍ഗസ്ത്രീകള്‍ക്കെതിരേ ദൗത്യസേന മൃഗീയമായ ക്രൂരതകളാണു നടത്തിയത്. ദൗത്യസേനയുടെ ഉപമേധാവിയും കര്‍ണാടക മുന്‍ ഡിജിപിയുമായ ശങ്കര്‍ ബിദ്‌രിയാണ് അതിക്രമങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. വീരപ്പന്‍ വേട്ടയുടെ പേരില്‍ പട്ടികവര്‍ഗകോളനികളില്‍ എത്തിയ ദൗത്യസേന 400 ഓളം സ്ത്രീകളെയാണ് ഉപദ്രവിച്ചത്. ഇതില്‍ 15 ഓളം യുവതികളെ മാനഭംഗപ്പെടുത്തി. നിരവധി യുവതികളെ നഗ്നയാക്കിയ ശേഷം അവരുടെ സ്വകാര്യഭാഗങ്ങളില്‍ പല തവണ ഷോക്കേല്‍പ്പിച്ചു. ഇവര്‍ വേദന കൊണ്ടു പിടയുന്നതു കണ്ടു ദൗത്യസംഘാംഗങ്ങള്‍ ചിരിക്കുകയായിരുന്നു. കണ്ണു മൂടിക്കെട്ടി പല രഹസ്യകേന്ദ്രങ്ങളിലും എത്തിച്ചാണു പീഡിപ്പിച്ചത്. ഞാനടക്കം ഇരുപതോളം സ്ത്രീകളെ ചോദ്യം ചെയ്യലിന്റെ പേരില്‍ കടുത്ത രീതിയില്‍ ചോദ്യം ചെയ്തു. എന്റെ കെട്ടുതാലി പോലും പോലീസുകാര്‍ വലിച്ചു പൊട്ടിച്ചു. ജീവനില്‍ പേടിച്ചാണ് ഇക്കാര്യം താനടക്കമുളളവര്‍ ഇതുവരെ പുറത്തു പറയാതിരുന്നത്. പോലീസ് അതിക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച സദാശിവ കമ്മീഷന്‍ മുമ്പാകെ തെളിവു നല്‍കാന്‍ തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയിലായതിനാലാണു സാധിക്കാതിരുന്നതെന്നും മുത്തു ലക്ഷ്മി പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക