Image

അല്‍ഫോന്‍സാ നഗറിലേക്ക് അറ്റ്‌ലാന്റ ഇടവകയുടെ സ്വാഗതം

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 07 April, 2012
അല്‍ഫോന്‍സാ നഗറിലേക്ക് അറ്റ്‌ലാന്റ ഇടവകയുടെ സ്വാഗതം
അറ്റ്‌ലാന്റ (ജോര്‍ജിയ): അമേരിക്കയില്‍ അറ്റ്‌ലാന്റയില്‍ ജൂലൈ 26 മുതല്‍ 29 വരെ നടക്കുന്ന ആറാമത് സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്റെ കോ-കണ്‍വീനറും
കണ്‍വന്‍ഷനു ആതിഥേയത്വം വഹിക്കുന്ന അറ്റ്‌ലാന്റയിലെ സെന്റ്. അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തിന്റെ വികാരിയുമായ ഫാ.ജോണി പുതിയാപറമ്പില്‍ എംഎസ്എഫ്എസ്. കണ്‍വന്‍ഷനിലേക്ക് വിശ്വാസികളേവരെയും ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നു.
 
അല്‍ഫോണ്‍സാ നഗര്‍ എന്ന് നാമധേയം ചെയ്തിട്ടുള്ള അറ്റ്‌ലാന്റയിലെ ജോര്‍ജിയ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷെന്‍ സെന്ററിലാണ് നാല്‍ ദിനരാത്രങ്ങളിലായി നടക്കുന്ന സീറോ മലബാര്‍ കണ്‍വന്‍ഷന്‍ ഫാ. ജോണി പുതിയാപറമ്പില്‍ അറിയിച്ച സ്വാഗതകുറിപ്പിന്റെ സംഷിപ്തം ചുവടെ.

അല്‍ഫോസാ നഗറിലേക്ക് സ്വാഗതം:-ഫാ.ജോണി പുതിയാപറമ്പില്‍
കൊച്ചുകേരളം മനോഹരം, ദൈവത്തിന്റെ സ്വന്തം നാട്, ചരിത്രത്തിന്റെ താളുകളില്‍ തങ്കലിപികളില്‍ എഴുതിയിരിക്കുന്നു. AD 52ല്‍ അപ്പസ്‌തോലനായ തോമാശ്ലീഹാ കേരളത്തില്‍ എത്തി. മുറിവേറ്റവന്റെ മുറിവില്‍ തൊട്ടു ഗുരുവിന്റെ ഹൃദയത്തിന്റെ ആഴം അറിഞ്ഞവന്‍, കേരളം വരെ ഓടിയെത്തി, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഗുരുവായി ഒരു ജനസമൂഹത്തെ രൂപപ്പെടുത്തുവാന്‍, തോമാശ്ലീഹായിലൂടെ ക്രിസ്തുവിനെ അ
ിഞ്ഞ്, വിശ്വാസം സ്വീകരിച്ച്, നമ്മുടെ പൂര്‍വ്വപിതാക്കന്‍മാര്‍ സ്വന്തം കൂട്ടായ്മയില്‍ പ്രാര്‍ത്ഥനയില്‍, വചനസ്വീകരണത്തില്‍, അപ്പംമുറിക്കലില്‍, പങ്കുവയ്ക്കലില്‍ അവര്‍ ഒന്നിച്ചു ചേര്‍ന്നു ഒന്നിച്ചു ജീവിച്ചു, ചുറ്റുമുള്ളവര്‍ക്കു മാതൃകയുള്ള സമൂഹമായി വ്യാപിച്ചു. ചുറ്റുമുള്ള ജനതയുടെ അശുദ്ധി അവര്‍ക്കു വിശുദ്ധിയായി മാറി. മക്കള്‍ സ്‌ക്കൂളിലും കോളേജിലും ഒന്നിച്ചു പഠിച്ചു. ഒന്നിച്ചു ജോലിചെയ്തു. അവിടെ നല്ല ബന്ധങ്ങള്‍ വളര്‍ന്നുവന്നു. മാതാപിതാക്കള്‍ മക്കള്‍ക്കായി നല്ല ബന്ധങ്ങള്‍ കണ്ടെത്തി.

പക്ഷെ നാം ഇവിടെ കേരളത്തില്‍ നിന്നു പതിനായിരത്തോളം മൈല്‍ അകലെ കേരളത്തിന്റെ നൂറിരട്ടി വലിപ്പമുള്ള അമേരിക്കയില്‍ നോക്കെത്താദൂരത്തില്‍ ചിതറിക്കപ്പെട്ട ചെറിയ അജഗണമായി ജീവിക്കുന്നു. കൂട്ടായ്മാ ജീവിതവും വിശ്വാസപ്രഘോഷണവും വളരെ ചുരുങ്ങിപോകുന്നു. പരസ്പര ബന്ധങ്ങള്‍ നഷ്ടപ്പെട്ടുപോകുന്നു. കുഞ്ഞുങ്ങള്‍ ചിതറിക്കപ്പെടുന്നു. മക്കള്‍ക്കു നല്ല ബന്ധങ്ങള്‍ കണ്ടെത്താനാവാതെ മാതാപിതാക്കള്‍ വേദനിക്കുന്നു.

കേരളത്തില്‍നിന്നും പഠിച്ചുനടപ്പെട്ടു അമേരിക്കയിലും കാനഡയിലുമായി വേരുപിടിച്ചു ശക്തിപ്രാപിച്ച ക്രൈസ്തവസമൂഹത്തിന്റെ പൊന്നോണമാണ് സീറോമലബാര്‍ കണ്‍വന്‍ഷന്‍. നമ്മുടെ വിശ്വാസത്തിന്റെ കൂട്ടായ പ്രഘോഷണം, കൂട്ടായ്മയില്‍ ഒന്നിച്ചു പ്രാര്‍ത്ഥിക്കുവാനും, പ്രാര്‍ത്ഥനാഗീതങ്ങള്‍ ആലപിക്കുവാനും, അപ്പംമുറിക്കലില്‍ പങ്കുചേരുവാനും, വചനം ഗ്രഹിക്കുവാനും, മക്കള്‍ക്ക് നല്ല ബന്ധങ്ങള്‍ കണ്ടെത്തുവാനും കുടുംബങ്ങള്‍ ഒന്നിച്ചുചേരുന്ന കുടുംബസംഗമത്തിന്റെ ആഘോഷം അതാണ് സീറോമലബാര്‍ കണ്‍വെന്‍ഷന്‍, നമ്മുടെ വിശ്വാസ പാരമ്പര്യത്തിന്റെ പൂര്‍ണ്ണമാതൃകയായ വിശുദ്ധ അല്‍ഫോണ്‍സാമ്മയോടു ചേര്‍ന്നു നിന്ന് അല്‍ഫോന്‍സാനഗറില്‍ നമുക്ക് ഒന്നുചേരാം, നമ്മുടെ വിശ്വാസം പ്രഘോഷിക്കാം. വിശ്വാസത്തില്‍ വളര്‍ന്ന് സ്‌നേഹത്തില്‍ ശക്തിപ്രാപിക്കാം. നമ്മുടെ രൂപതയിലെ ഓരോ ഇടവക സമൂഹത്തേയും മിഷന്‍ സമൂഹങ്ങളേയും അറ്റ്‌ലാന്റയിലേക്കു സ്‌നേഹത്തോടെ ക്ഷണിക്കുന്നു. ഇടവക മിഷന്‍ കേന്ദ്രങ്ങളിലെ വളര്‍ച്ചയുടെ പ്രധാന കണ്ണിയായ ഇടവകപ്രതിനിധികളെയും കൈക്കാരന്‍മാരെയും മതബോധന അദ്ധ്യാപകരെയും ഓരോ കുടുംബാംഗങ്ങളെയും ഈ കണ്‍വെന്‍ഷനിലേക്കു പ്രത്യേകം ക്ഷണിക്കുന്നു. അല്‍ഫോന്‍സാനഗറിലേക്ക് ഒത്തിരി സ്‌നേഹത്തോടെ എല്ലാവര്‍ക്കും സ്വാഗതം.
അല്‍ഫോന്‍സാ നഗറിലേക്ക് അറ്റ്‌ലാന്റ ഇടവകയുടെ സ്വാഗതം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക