Image

വിഎച്ച്എസ്‌സി അധ്യാപകര്‍ മൂല്യനിര്‍ണയക്യാമ്പ് ബഹിഷ്‌കരിക്കും

Published on 07 April, 2012
വിഎച്ച്എസ്‌സി അധ്യാപകര്‍ മൂല്യനിര്‍ണയക്യാമ്പ് ബഹിഷ്‌കരിക്കും
തിരുവനന്തപുരം: തിങ്കളാഴ്ച ആരംഭിക്കുന്ന പരീക്ഷാ മൂല്യനിര്‍ണയ ക്യാമ്പ് ബഹിഷ്‌കരിക്കാന്‍ സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി (വിഎച്ച്എസ്‌സി) അധ്യാപകര്‍ തീരുമാനിച്ചു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്റ്റാഫ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടേതാണ് തീരുമാനം.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി നിര്‍ത്തലാക്കാന്‍ ആലോചിക്കുന്നതായി വിദ്യാഭ്യാസമന്ത്രി അടുത്തിടെ പ്രസ്താവിച്ചിരുന്നു. ഇതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് സമരം. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി നിര്‍ത്തലാക്കി ഈ വിഷയങ്ങള്‍ കൂടി ഹയര്‍ സെക്കന്‍ഡറി പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കാന്‍ ആലോചിക്കുന്നതായിട്ടായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക