Image

ദിനംതോറും നടത്തുന്ന കൃപ (പി. സി. മാത്യു)

Published on 08 November, 2018
ദിനംതോറും നടത്തുന്ന കൃപ (പി. സി. മാത്യു)
രാവിലെ തോറും നിറച്ചീടനെ യേശു രാജാവേ നിന്‍ ദയയാല്‍
പുതു താക്കേണമേ എന്നെ മുറ്റുമായ് നല്‍ വരങ്ങളെ പ്രാപിപ്പാന്‍ (2 )
സൂര്യ, ചന്ദ്ര, നക്ഷത്രങ്ങള്‍ സ്വാസ്ഥമായങ്ങുറങ്ങവേ
കണ്ണ് ചിമ്മാതെ കണ്മണി പോല്‍ കാത്ത കൃപയെ ഓര്‍ക്കും ഞാന്‍ (2 )

രാവിലെ തോറും നിന്‍ മഹത്വം പുതുതായി ഉദിച്ചീടുമ്പോള്‍
അടിയാനും അതാസ്വദിക്കാന്‍ മനസാകേണം മഹാപ്രഭോ (2 )
എന്‍ സഹജര്‍ക്കും സ്‌നേഹിതര്‍ക്കും നന്മകളാല്‍ നിറച്ചീടണേ
ശത്രുക്കളെയും ശാന്തരാക്കണെ ശക്തനാമെന്‍ രാജാവേ (2 )

കാലേബിനെ പോലെ യുദ്ധം ചെയ്യുവാന്‍ കാര്യ പ്രാപ്തിയും ഏകണെ
എന്‍ പ്രവര്‍ത്തികള്‍ ഒരോന്നോരോന്നായ് നിന്‍ മഹിമക്കായ് തീരണേ (2 )
നല്കീടുന്നിതാ എന്‍ കാതുകളെയും നിന്‍ ഇമ്പ ശബ്ദം കേള്‍ക്കുവാന്‍
കണ്ണുകളെയും നല്കിടുന്നേ നിന്‍ മഹിമകള്‍ കാണുവാന്‍ (2)

ദാഹത്തോടെ ഓടുവാനായ് കാട്ടീടണമെ നീര്‍ത്തോടുകള്‍
മാന്‍പേടയെപ്പോല്‍ വേഗത ഏകണെ കല്ലില്‍ തട്ടി വീഴാതിരിപ്പാന്‍ (2 )
കഴിവുകളൊന്നുമേയില്ലേ നാഥാ നിന്‍ കൃപയല്ലാതെ
കരങ്ങളാല്‍ വഹിച്ചീടണേ അടിയാന്‍ കൈവിട്ടു പോകാതെ (2)

(രാവിലെ ധ്യാനിപ്പാനായ് എഴുതിയത്)
Join WhatsApp News
Mathew V, Zacharia, New Yorker 2018-11-08 10:28:12
P C Mathew: A great supplement for an early meditation. Keep it up.
Mathew V. Zacharia, New Yorker  
വിദ്യാധരൻ 2018-11-08 15:21:38
നൂറു മില്യൺ  ബീജങ്ങളിൽ നിന്നും ഒന്നുമാത്രം മനുഷ്യനായി രൂപാന്തരപ്പെടുന്നു.
അതായത് ബാക്കിയുള്ള 99.99  മില്ല്യൺ  ബീജങ്ങളോടും മത്സരിച്ചാണ് ഒരു ബീജം ലക്ഷ്യ പ്രാപ്തിയിൽ എത്തിച്ചേരുന്നത് (ഇത് ഇപ്പോളുള്ള ധാരണകളെ അടിസ്ഥാനമാക്കിയാണ് )അതായത് മത്സരം സൃഷ്ടിയുടെ DNA യിൽ ഉള്ളതാണ് .ഒരു ചെടിക്ക് വളരാൻ അതിന്റെ വേരുകൾ ഭക്ഷണവും വെള്ളവും തേടി പോകുന്നു. ആകാശത്തിലെ പറവകൾ വിതയ്കുന്നില്ല  കൊയ്യുന്നില്ല എങ്കിൽ തന്നെയും അതിന് ആഹാരം തേടിയെ പറ്റു, മൃഗങ്ങളും മനുഷ്യരും ഇതിൽ നിന്നും വ്യത്യസ്തമല്ല .  കൃപ എന്നതിന്റെ അർഥം അനർഹമായ ആനുകൂല്യങ്ങൾ എന്നാണ്.  അദ്ധ്വാനിച്ചു ജീവിക്കേണ്ട മനുഷ്യർ ഇതുപോലെ എഴുതി സമയം കളയുന്നത് അലസത, ഭയ, ആത്മവിശ്വാസമില്ലായ്‌മ തുടങ്ങിയവ  കൊണ്ടുമാണ്.  നിങ്ങൾ ദൈവപുത്രൻ എന്ന് വിളിക്കുന്ന യേശു അലസതയെ പ്രോത്സാഹിപ്പിച്ചിട്ടില്ല. അതുപോലെ, ഇതുപോലെ ഗാനങ്ങൾ എഴുതി കാലത്തെ എഴുന്നേറ്റിരുന്നു പാട്ടു പാടി ധ്യാനിക്കണം എന്നും എങ്ങും പറഞ്ഞിട്ടില്ല .  അലസനായ ഒരു വ്യക്തിയുടെ കഥയാണ് യോഹന്നാൻ 5 ൽ പറയുന്നത്

"അതിന്റെ ശേഷം യെഹൂദന്മാരുടെ ഒരു ഉത്സവം ഉണ്ടായിട്ടു യേശു യെരൂശലേമിലേക്കുപോയി. 
2 യെരൂശലേമിൽ ആട്ടുവാതിൽക്കൽ ബേഥെസ്ദാ എന്നു എബ്രായപേരുള്ള ഒരു കുളം ഉണ്ടു; അതിന്നു അഞ്ചു മണ്ഡപം ഉണ്ടു. 
3 അവയിൽ വ്യാധിക്കാർ, കുരുടർ, മുടന്തർ, ക്ഷയരോഗികൾ ഇങ്ങനെ വലിയോരു കൂട്ടം (വെള്ളത്തിന്റെ ഇളക്കം കാത്തുകൊണ്ടു) കിടന്നിരുന്നു. 
4 (അതതു സമയത്തു ഒരു ദൂതൻ കുളത്തിൽ ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയ ശേഷം ആദ്യം ഇറങ്ങുന്നവൻ ഏതു വ്യാധിപിടിച്ചവനായിരുന്നാലും അവന്നു സൌഖ്യം വരും) 
5 എന്നാൽ മുപ്പത്തെട്ടു ആണ്ടു രോഗം പിടിച്ചു കിടന്നോരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. 
6 അവൻ കിടക്കുന്നതു യേശു കണ്ടു, ഇങ്ങനെ ഏറിയ കാലമായിരിക്കുന്നു എന്നറിഞ്ഞു: “നിനക്കു സൌഖ്യമാകുവാൻ മനസ്സുണ്ടോ ” എന്നു അവനോടു ചോദിച്ചു. 
7 രോഗി അവനോടു: യജമാനനേ, വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിൽ ആക്കുവാൻ എനിക്കു ആരും ഇല്ല; ഞാൻ തന്നേ ചെല്ലുമ്പോൾ മറ്റൊരുത്തൻ എനിക്കു മുമ്പായി ഇറങ്ങുന്നു എന്നു ഉത്തരം പറഞ്ഞു. 
8 യേശു അവനോടു: “എഴുന്നേറ്റു നിന്റെ കിടക്ക എടുത്തു നടക്ക” എന്നു പറഞ്ഞു. 
9 ഉടനെ ആ മനുഷ്യൻ സൌഖ്യമായി കിടക്ക എടുത്തു നടന്നു."

ഇവിടെ ശ്രദ്ധിക്കേണ്ട ഒന്ന് രണ്ടു കാര്യങ്ങൾ ഇവിടെ എഴുതാൻ താത്പര്യപ്പെടുന്നു 

"(അതതു സമയത്തു ഒരു ദൂതൻ കുളത്തിൽ ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയ ശേഷം ആദ്യം ഇറങ്ങുന്നവൻ ഏതു വ്യാധിപിടിച്ചവനായിരുന്നാലും അവന്നു സൌഖ്യം വരും)

ആദ്യം ഇറങ്ങുന്നവൻ സൗഖ്യം പ്രാപിക്കും - ചുമ്മാ ധ്യാനിച്ചുകൊണ്ടിരിക്കുന്നവനല്ല ആദ്യം ചാടി ഇറങ്ങുന്നവൻ  സൗഖ്യം പ്രാപിക്കും എന്നാണ് പറയുന്നത് .

എന്നാൽ അലസനായ ഒരു മനുഷ്യൻ 38 വര്ഷം രോഗം പിടിച്ചു  ധ്യാനിച്ചുകൊണ്ട് കുളകടവിൽ ഇരിപ്പുണ്ടായിരുന്നു. അവനുമായുള്ള നിങ്ങടെ യേശുവിന്റ സംഭാഷണം മുകളിൽ എഴുതിയിരിക്കുന്നത് ശ്രദ്ധിച്ച് വായിക്കുക .  അവനോട് യേശു പറഞ്ഞത് 'എഴുന്നേറ്റു നിന്റെ കിടക്ക എടുത്തു നടക്ക” എന്നാണ് . ഒരു പക്ഷെ യേശു പറഞ്ഞത് നിന്റെ ധ്യാനവും പ്രാർത്ഥനയും ഒക്കെ നിറുത്തി ജോലി ചെയ്യാനാണ് എന്നായിരിക്കും . പക്ഷെ മതങ്ങൾ അതിനെ വെട്ടി കളഞ്ഞു വളച്ചൊടിച്ചു എഴുതിയതായിരിക്കും.

ഇവിടെ ചില കാര്യങ്ങൾ ശ്രദ്ധിക്കുക .

എല്ലാ പ്രശനങ്ങളും ഉത്തരങ്ങളും മനുഷ്യ മനസ്സിലാണ്.  അല്ലാതെ അതിന്റെ ഉത്തരം മറ്റൊരിടത്തല്ല. അത് ആ മലയിൽ നിന്നും ഈ മലയിൽ നിന്നും വരുമെന്ന് കരുതണ്ട .  അതുകൊണ്ട് അത് തരണേ, നടത്തണെ, 
ശത്രുക്കളിൽ നിന്ന് രക്ഷിക്കണേ (ശത്രുവിനെ അങ്ങ് സ്നേഹിക്കുക) എന്നൊക്ക പറഞ്ഞു അലമുറ കൂട്ടാതെ 
മത്സരബുദ്ധിയോടെ (നിങ്ങളുടെ ദൈവം കുളം കലക്കി ദൂതനെ വരെ നിയോഗിച്ചിട്ടുണ്ട് നിങ്ങളുടെ അലസത മാറ്റാനായി) കലങ്ങി കിടക്കുന്ന ഈ പ്രപഞ്ചമാകുന്ന കുളത്തിൽ ചാടി മീൻ പിടിച്ചു ഉപജീവനം കഴിക്കുക 

ധ്യാനത്തിലും പ്രാർത്ഥനയിലും നിങ്ങളെ കുടുക്കി ഇട്ടിരിക്കുന്ന മത അടിമ യജന്മാരെ അടിച്ചോടിക്കുക . കർമ്മത്തിൽ വ്യാപൃതനാവുക . മനുഷ്യനെ അലസരാക്കുന്ന ഇത്തരം ഗാനമോ കവിതയോ എന്ത് കുന്തമായാലും എഴുതുതാതെ ഉണർത്തു പാട്ടുകൾ എഴുതുക 

ഗതസംഗസി മുക്തസ്യ 
ജ്ഞാനാവസ്ഥിത ചേതസഃ 
യജ്ഞായാചരതഃ കർമ 
സമഗ്രം പ്രവിലീയതേ (iv 23 )

നിസ്വാർത്ഥമായി ലോക സേവാർത്ഥം അനുഷ്‌ഠിക്കുന്ന കർമങ്ങൾ എല്ലാം  യജ്ഞം തന്നെ. അവ ബന്ധകാരണങ്ങളായി തീരുന്നില്ല 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക