Image

ആരോഗ്യഇന്‍ഷൂറന്‍സ് പദ്ധതിയോട് സഹകരിക്കില്ലെന്ന് സ്വകാര്യ ആസ്പത്രികള്‍

Published on 07 April, 2012
ആരോഗ്യഇന്‍ഷൂറന്‍സ് പദ്ധതിയോട് സഹകരിക്കില്ലെന്ന് സ്വകാര്യ ആസ്പത്രികള്‍
തൃശ്ശൂര്‍: സര്‍ക്കാര്‍ വിഹിതം വെട്ടിക്കുറച്ചതിനാല്‍ മേയ് മാസം മുതല്‍ സമഗ്രആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ നിന്നും പിന്മാറാന്‍ സ്വകാര്യആസ്പത്രികള്‍ തീരുമാനിച്ചു. പദ്ധതി പ്രകാരം ആസ്പത്രികള്‍ക്ക് ലഭിക്കേണ്ട തുക വെട്ടിക്കുറച്ചത് പിന്‍വലിക്കണമെന്നാണ് ആസ്പത്രികളുടെ ആവശ്യം.

മേയ് ഒന്നിമുമ്പായി തുകകുറച്ചത് പിന്‍വലിച്ചില്ലെങ്കില്‍ പദ്ധതിയോട് സഹകരിക്കേണ്ടെന്നാണ് തൃശ്ശൂരില്‍ ചേര്‍ന്ന സ്വാകാര്യആസ്പത്രി മാനേജ്‌മെന്റുകളുടെ യോഗം തീരുമാനിച്ചത്. ഏപ്രില്‍ 30 നകം കുടിശ്ശിക തുക നല്‍കണമെന്നും മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക