Image

ലീഗ് ഇറക്കിയ തുറുപ്പുചീട്ട് കോണ്‍ഗ്രസ്സിന് വിന: വെള്ളാപള്ളി

Published on 07 April, 2012
ലീഗ് ഇറക്കിയ തുറുപ്പുചീട്ട്  കോണ്‍ഗ്രസ്സിന് വിന: വെള്ളാപള്ളി
കോഴിക്കോട്: അഞ്ചാം മന്ത്രി വിഷയത്തില്‍ മുസ്‌ലീം ലീഗ് ഇറക്കിയ തുറുപ്പുചീട്ട് ഒടുവില്‍ കോണ്‍ഗ്രസ്സിന് വിനയാവുകയാണ് ചെയ്തതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേശന്‍ അഭിപ്രായപ്പെട്ടു.

എല്ലാവരും യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥികളായി മത്‌സരിച്ചാണ് ജയിച്ചത്. എന്നാല്‍, പിന്നീട് ഒരോരുത്തരും അവരവര്‍ ജനിച്ചുവര്‍ളന്ന സമുദായുത്തിന്റെ ആളുകളായി മാറി. ഈ പ്രവണത ശരിയല്ല. മതസൗഹാര്‍ദ്ദം രാജ്യത്ത് മികച്ച രീതിയില്‍ നിലനില്‍ക്കുന്ന സ്ഥലമാണ് കേരളം. ജനപ്രതിനിധികള്‍ സമുദായത്തിന് മുന്‍തൂക്കം നല്‍കുന്ന ഇത്തരം നിലപാട് മതവിധ്വേഷത്തിന് ഇടയാക്കും.

ക്രിസ്ത്യന്‍-മുസ്‌ലീം വിഭാഗക്കാരുടെ വോട്ട് നേടിയാണ് യു.ഡി.എഫ് ഭരണത്തില്‍ വന്നതെന്ന ചിലരുടെ നിലപാട് ശരിയല്ല. അങ്ങനെയാകുമ്പോള്‍, ഹിന്ദു വിഭാഗത്തില്‍ ഇവര്‍ക്ക് വോട്ട് ചെയ്തവര്‍ പരമണ്ടന്മാരായി മാറും. -വെള്ളാപള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക