Image

വിശ്വാസിയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം അള്‍ത്താരയില്‍: ഫാ.ജോസഫ് പുത്തന്‍പുരക്കല്‍

Published on 10 November, 2018
വിശ്വാസിയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം അള്‍ത്താരയില്‍: ഫാ.ജോസഫ് പുത്തന്‍പുരക്കല്‍

മസ്‌കറ്റ്: തങ്ങളുടെ കുടുംബങ്ങളിലും അനുദിന ജീവിതത്തിലും പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഒരു വിശ്വാസി പരിഹാരത്തിന് അഭയം തേടേണ്ടത് അള്‍ത്താരയിലും വിശുദ്ധ കുര്‍ബാനയിലുമാണെന്ന് പ്രശസ്ത ധ്യാന പ്രസംഗകന്‍ ഫാ.ജോസഫ് പുത്തന്‍ പുരയ്ക്കല്‍. 

കുടുംബാംഗങ്ങള്‍ ഒന്നിച്ചുള്ള സന്ധ്യാ പ്രാര്‍ഥനകള്‍ കുടുംബങ്ങളുടെ കെട്ടുറപ്പിനും സമാധാനത്തിനും ആവശ്യമാണെന്നും വിട്ടുവീഴ്ചയില്ലാതെ ഇതില്‍ അടിയുറയ്ക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തു.

മസ്‌കറ്റിലെ റുവി സെന്റ്‌സ് പീറ്റര്‍ ആന്‍ഡ് പോള്‍ പള്ളിയില്‍ നവംബര്‍ മൂന്നിനാരംഭിച്ച മലയാളത്തിലുള്ള ധ്യാനം എട്ടാം തീയതി വ്യാഴാഴ്ച വിശുദ്ധ കുര്‍ബാനയോടെ സമാപിച്ചു. റുവി സെന്റ്‌സ് പീറ്റര്‍ ആന്‍ഡ് പോള്‍ പള്ളി സഹവികാരിയും മലയാളം പ്രാര്‍ഥനാ കൂട്ടായ്മകളുടെ ആത്മീയ ഗുരുവുമായ ഫാ.ബിജോ കുടിലില്‍ ഒഎഫ്എം കപ്പൂച്ചിന്‍ ധ്യാനഗുരുവിന് നന്ദി പറഞ്ഞു.

വെള്ളിയാഴ്ച ഗാലാ ഹോളി സ്പിരിറ്റ് പള്ളിയില്‍ ആരംഭിക്കുന്ന കുടുംബ നവീകരണ ധ്യാനം 
13 ന് സമാപിക്കും.ദിവസേനയുള്ള ഇംഗ്‌ളീഷ് വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് 
രാത്രി 8 മുതല്‍ 10 വരെയാണ് ധ്യാന സമയം.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക