Image

സന്നിധാനത്തെത്തിയ വനിതാപോലീസുകാരുടെ വയസ്‌ പരിശോധിച്ചു: വത്സന്‍ തില്ലങ്കേരി

Published on 12 November, 2018
സന്നിധാനത്തെത്തിയ വനിതാപോലീസുകാരുടെ വയസ്‌ പരിശോധിച്ചു: വത്സന്‍ തില്ലങ്കേരി
കോഴിക്കോട്‌: ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തുറന്ന ദിവസം സന്നിധാനത്ത്‌ സുരക്ഷാ ചുമതലക്കെത്തിയ മുഴുവന്‍ വനിത പോലീസുകാരുടെയും ജനന തീയതി തെളിയിക്കുന്ന രേഖകള്‍ താന്‍ പരിശോധിച്ചതായി ആര്‍.എസ്‌.എസ്‌ നേതാവ്‌ വത്സന്‍ തില്ലങ്കേരി.

എസ്‌.പിമാരുടെ സഹകരണത്തോടെയാണ്‌ പരിശോധിച്ചതെന്നും തില്ലങ്കേരി വെളിപ്പെടുത്തി.
കോഴിക്കോട്‌ മുതലക്കുളത്ത്‌ നടന്ന ശബരിമല സംരക്ഷണ സംഗമത്തിലാണ്‌ തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍. സന്നിധാനത്തെത്തിയ വനിതാപോലീസുകാരില്‍ ഒരാളുടെ ഭര്‍ത്താവിന്റെ പ്രായം 49 വയസായിരുന്നു. ഇതു സംബന്ധിച്ച്‌ രണ്ട്‌ എസ്‌.പിമാരുമായി സംസാരിക്കുകയും അവര്‍ സന്നിധാനവുമായി ബന്ധപ്പെടുകയും ചെയ്‌തിരുന്നു.

തുടര്‍ന്ന്‌ മുഴുവന്‍ വനിതാ പോലീസുകാരുടേയും ജനന തീയതി സംബന്ധിച്ച രേഖകള്‍ പരിശോധിച്ച്‌ അവര്‍ക്കെല്ലാം 50 വയസിനു മുകളിലാണെന്ന്‌ ബോധ്യപ്പെട്ടതായുമാണ്‌ തില്ലങ്കേരി വെളിപ്പെടുത്തിയത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക