Image

സര്‍ക്കാരിന്‌ തിരിച്ചടി: ദേവസ്വം ബോര്‍ഡിന്‌ വേണ്ടി ആര്യാമ സുന്ദരം ഹാജരാകില്ല

Published on 12 November, 2018
സര്‍ക്കാരിന്‌  തിരിച്ചടി: ദേവസ്വം ബോര്‍ഡിന്‌ വേണ്ടി ആര്യാമ സുന്ദരം ഹാജരാകില്ല

ശബരിമല വിഷയത്തില്‍ കേരളാ സര്‍ക്കാരിന്‌ വീണ്ടും തിരിച്ചടി. സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡിന്‌ വേണ്ടി അഭിഭാഷകന്‍ ആര്യാമ സുന്ദരം ഹാജരാകില്ലെന്ന്‌ വ്യക്തമാക്കി. നാളെയാണ്‌ സുപ്രീം കോടതിയില്‍ ശബരിമല വിഷയത്തിലെ റിട്ട്‌ ഹര്‍ജികള്‍ പരിഗണിക്കപ്പെടുക. സമാനമായ ഒരു കേസില്‍ ഇതിന്‌ മുമ്പ്‌ ഹാജരായത്‌ മൂലമാണ്‌ ഇനി ഹാജരാകുന്നില്ലെന്ന്‌ അദ്ദേഹം പറഞ്ഞത്‌.

അദ്ദേഹം ഇക്കാര്യം ദേവസ്വം ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്‌. നാളെ ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗോഗോയ്‌ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്‌ ഹര്‍ജികള്‍ പരിഗണിക്കുന്നത്‌.

ശബരിമല സ്‌ത്രീപ്രവേശ വിധിയുമായി ബന്ധപ്പെട്ടു ദേവസ്വം ബോര്‍ഡിനു വേണ്ടി ആര്യാമ സുന്ദരം ഹാജരാകുമെന്ന്‌ പ്രസിഡന്റ്‌ എ. പത്മകുമാര്‍ ആണ്‌ അറിയിച്ചിരുന്നത്‌. വിധിയുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ 13നു പരിഗണിക്കുമ്പോള്‍ ആര്യാമ സുന്ദരം ഹാജരായി ദേവസ്വം ബോര്‍ഡിന്റെ നിലപാട്‌ അറിയിക്കുമെന്നായിരുന്നു പറഞ്ഞത്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക