Image

സുനില്‍ പി ഇളയിടത്തെ കൊല്ലാന്‍ ആഹ്വാനവുമായി സംഘപരിവാര്‍ പ്രവര്‍ത്തകന്‍

Published on 12 November, 2018
സുനില്‍ പി ഇളയിടത്തെ കൊല്ലാന്‍ ആഹ്വാനവുമായി സംഘപരിവാര്‍ പ്രവര്‍ത്തകന്‍
കൊച്ചി: എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടത്തിനെ കൊല്ലാന്‍ ആഹ്വാനം ചെയ്‌ത്‌ സംഘപരിവാര്‍ പ്രവര്‍ത്തകന്റെ ഫേസ്‌ബുക്ക്‌ കുറിപ്പ്‌. 'ഇവനെ കണ്ടാല്‍ കല്ലെറിഞ്ഞു കൊന്നേക്കണം' എന്നാണ്‌ ഫേസ്‌ബുക്ക്‌ കുറിപ്പിലൂടെ ആഹ്വാനം ചെയ്യുന്നത്‌.

സംഘപരിവാറിന്റെ വിധ്വംസക രാഷ്ട്രീയത്തിനെതിരെ നിരന്തരം എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നയാളാണ്‌ സുനില്‍ പി. ഇളയിടം.

ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ നടത്തുന്ന തെറ്റായ പ്രചരണങ്ങളെ ചരിത്രത്തിന്റെയും വസ്‌തുതകളുടെയും പിന്‍ബലത്തോടെ തുറന്നുകാട്ടിക്കൊണ്ടുള്ള സുനില്‍ പി. ഇളയിടത്തിന്റെ പല പ്രഭാഷണങ്ങളും ചാനല്‍ ചര്‍ച്ചകളിലെ നിലപാടുകളും വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ്‌ അദ്ദേഹത്തെ കൊല്ലാന്‍ ആഹ്വാനം ചെയ്‌ത്‌ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ രംഗത്തുവന്നിരിക്കുന്നത്‌
Join WhatsApp News
andrew 2018-11-12 06:16:12
It is the fundamental duty of the Government to protect the Citizens.
The IDIOT who threatened via FB must be caught and put to hard labour for the rest of his life
മൂട് താങ്ങികള്‍ 2018-11-12 06:18:15
പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരി തിന്നുകൊഴുത്ത കുറെ രാജാക്കന്മാരുടെയും നമ്പൂതിരിമാരുടെയും കൂത്തരങ്ങായിരുന്നു നവോത്ഥാനത്തിന് മുന്‍പുള്ള കേരളത്തിന്റെ ചരിത്രം.കേണല്‍ മണ്‍റോ വരുന്നത് വരെ ബ്രാഹ്മണര്‍ക്ക് ഭൂ നികുതി പോലും ഒഴിവാക്കിയ ഈ ഹിന്ദു രാജ്യത്തു മനുഷ്യാവയവങ്ങള്‍ക്കു വരെ നികുതിര്‍പ്പെടുത്തി. പുഴുക്കളെക്കാള്‍ നികൃഷ്ടരാണ് അധഃകൃതര്‍ എന്ന് സ്ഥാപിക്കാന്‍ സംസ്‌കൃത സാഹിത്യത്തില്‍ ശ്ലോകങ്ങള്‍ക്ക് പഞ്ഞം ഒന്നും ഇല്ലല്ലോ? 5000 വര്‍ഷത്തെ മഹത്തായ ഹിന്ദു സംസ്‌കാരത്തില്‍ ഊറ്റം കൊള്ളുന്നവര്‍ ഒരു 100 വര്‍ഷം മാത്രം പിന്നിലെ ഈ ചരിത്രം ഓര്‍ത്തില്ലെങ്കില്‍ ഇടക്ക് നമ്മള്‍ ഓര്‍മ്മിപ്പിക്കേണ്ടിയിരിക്കുന്നു. കാരണം അനുഭവമാണ് ഏറ്റവും വലിയ ഗുരു, ഇത് നമ്മുടെ മുന്‍ഗാമികളുടെ അനുഭവങ്ങള്‍ ആയിരുന്നു. ''ഇന്നലയോളം എന്തെന്നറിയില്ല ഇനി നാളെയും എന്തെന്നറിയില്ല...' എന്ന് ബ്രാഹ്മണന്‍ പഠിപ്പിച്ചത് ഏറ്റു പാടാതെ ഇന്നലെയോളം എന്തെന്നറിയണം എങ്കിലേ ഇനി നാളെയും എന്തെന്ന് അറിയാന്‍ കഴിയൂ. മുലയ്ക്ക് മാത്രമല്ല, മീശയ്ക്കും അലക്കുകല്ലിനും തെങ്ങില്‍ കയറുന്ന തളപ്പിനും ഏണിക്കും വരെ നികുതി പിരിച്ചിരുന്നു രാജാക്കന്മാര്‍. ഒരു ജോലിയും ചെയ്യാന്‍ വയ്യാത്ത ബലഹീനരില്‍ നിന്നു 'ഏഴ' എന്ന പേരിലുള്ള നികുതി ഈടാക്കിയിരുന്നു. മണ്ണില്‍നിന്ന് പൊന്‍തരികള്‍ അരിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ തട്ടാന്‍മാര്‍ നല്‍കേണ്ട പണമാണ് പൊന്നരിപ്പ്. മനുഷ്യരെ കൊന്ന കന്നുകാലികള്‍ രാജാവിന് അവകാശപ്പെട്ടതാണ്. അതാണ് ചെങ്കൊമ്പ്. തെങ്ങിലും പനയിലും കയറി ഉപജീവനം നടത്തുന്നവരെയും രാജാവ് വെറുതെ വിട്ടില്ല. അവര്‍ നല്‍കേണ്ട നികുതിയാണ് ഏണിക്കാണം അല്ലെങ്കില്‍ തളാപ്പുകരം. മണ്‍പാത്ര നിര്‍മാതാക്കളായ കുശവന്മാരില്‍ നിന്ന് ചെക്കീരയും തട്ടാന്‍മാരില്‍നിന്ന് തട്ടാശപ്പട്ടവും ഈടാക്കി. എന്തിനധികം, മേല്‍മീശ വയ്ക്കാന്‍ രാജാവ് മീശക്കാശും പിരിച്ചിരുന്നെന്ന് എം എന്‍ വിജയന്‍ മാഷ് എഴുതിയിട്ടുണ്ട്. തുണിനെയ്ത്തുകാരില്‍ നിന്നു 'തറിക്കടമ', അലക്കുകാരില്‍നിന്നു 'വണ്ണാരപ്പാറ' മീന്‍പിടിത്തക്കാരില്‍ നിന്നു 'വലക്കരം' തുടങ്ങിയ നികുതികള്‍ ഈടാക്കിയിരുന്നു. കള്ളുചെത്തുന്ന കത്തിക്ക് 'കത്തി' എന്ന നികുതിയും ചാരായം വാറ്റുന്ന ചട്ടിക്ക് 'ചട്ടി'എന്ന നികുതിയും കൊടുക്കണമായിരുന്നു. ആഭരണം ധരിക്കാന്‍ 'മേനിപ്പൊന്ന്' അഥവാ 'അടിയറ' എന്ന നികുതി കൊടുക്കണം. 1818 മേടം 19 ആം തിയ്യതിവരെ തിരുവിതാംകൂറിലെ നായന്മാര്‍ക്ക് സ്വര്‍ണാഭരണം ധരിക്കണമെങ്കില്‍ നികുതി കൊടുക്കണമായിരുന്നു. വീട് മേയാനും കല്യാണത്തിനു പന്തലിടാനും 'രാജഭോഗം' നല്‍കണം. മോതിരമിടാനും തലയില്‍ ഉറുമാല്‍ കെട്ടാനും രാജാവിന് 'കാഴ്ച' സമര്‍പ്പിക്കണം. കല്യാണം കഴിക്കാനും നികുതിയുണ്ടായിരുന്നു. 'പൊലിപ്പൊന്ന്' എന്നായിരുന്നു പേര്. അനന്തരാവകാശികള്‍ മരണപ്പെട്ടാല്‍ നല്‍കേണ്ട നികുതിയാണ് പുരുഷാന്തരം. രാജകുടുംബത്തിലെ വിവാഹത്തിന് കുടിയാന്മാര്‍ നല്‍കേണ്ടതാണ് കാഴ്ച. അവകാശികളില്ലാത്തവരുടെ സ്വത്തുക്കള്‍ രാജാവ് ഏറ്റെടുക്കുമ്പോള്‍ അതിന് അറ്റാലകം. കുടുംബം അന്യംനിന്നു പോവാതിരിക്കാന്‍ ദത്തെടുത്താലും രാജാവിന് ദത്തുകാഴ്ച നല്‍കണമായിരുന്നു. ജനങ്ങളില്‍ നിന്ന് ഇങ്ങനെ കിരാതമായി ഊറ്റിയെടുത്ത പണത്തിലൊരുഭാഗം കൊണ്ട് രാജാക്കന്മാരും അവരുടെ ഉപദേശകരായ നമ്പൂതിരിമാരും സുഖലോലുപതയില്‍ ആറാടി. മറ്റൊരു ഭാഗം കൊണ്ട് രാജക്കന്മാര്‍ മണ്ണിനും പെണ്ണിനും വേണ്ടി യുദ്ധങ്ങള്‍ നടത്തി.ഇതായിരുന്നു മനുഷ്യാവയവങ്ങള്‍ക്കു വരെ നികുതിയേര്‍പ്പെടുത്തിയ അന്ന് ഹിന്ദു സ്റ്റേറ്റ് കൂടി ആയിരുന്ന തിരുവിതാംകൂറിന്റെ വിശേഷങ്ങള്‍. (ഡോ. ഹരികുമാര്‍ വിജയലക്ഷ്മി)posted by andrew
സനാതന മതം എന്ന പൊള്ള 2018-11-12 06:24:31
ഹിന്ദു എന്നത് ഒരു സംസ്‌കാരമാണെന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം പറയുന്നവര്‍ക്ക് എങ്ങനെയാണ് ചിലര്‍ പെട്ടെന്ന് അഹിന്ദുക്കളും അന്യമതസ്ഥരും ആവുന്നത്? തെരഞ്ഞെടുപ്പില്‍ 'ഹിന്ദുത്വ' എന്ന പേരില്‍ വോട്ടു പിടിക്കുക്കുമ്പോള്‍ പറയുന്നത് ഹിന്ദു എന്നാല്‍ മതമല്ല, സംസ്‌കാരമാണ്, ഹിന്ദുത്വം സനാതന ധര്‍മ്മമാണ് എന്നൊക്കെയാണ്. ഇന്ത്യ എന്ന് എന്നറിയപ്പെടുന്ന ഹിന്ദുസ്താനില്‍ ജനിച്ചവര്‍ എല്ലാവരും ഹിന്ദുക്കളാണെന്നും പറയാറുണ്ട്. പിന്നെ എങ്ങനെ ചിലര്‍ 'അഹിന്ദുക്കള്‍' ആവുന്നത് എന്തായാലും അടച്ചിടുന്നത് നല്ലതാണ്.. ജനങ്ങളെ പിഴിഞ്ഞുണ്ടാക്കിയ സ്വത്തെല്ലാം സര്‍ക്കാരിനെ ഏല്‍പ്പിച്ച്, ക്ഷേത്രം ഒരു മ്യൂസിയമാക്കി മാറ്റണം. അടച്ചു പൂട്ടണം മിസ്റ്റര്‍, ഈ നാടകശാല... സ്ഥിരമാസയിട്ട് അങ്ങ് പൂട്ടിയേക്കണം. ജനങ്ങള്‍, കഴുതകള്‍ രക്ഷപ്പെടട്ടെ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക