Image

ചരിത്രത്തിലാദ്യമായി ഇംഗ്‌ളണ്‌ടില്‍ ഈസ്റ്ററിനു പള്ളി അടച്ചിടുന്നു

ജോസ്‌ കുമ്പിളുവേലില്‍ Published on 07 April, 2012
ചരിത്രത്തിലാദ്യമായി ഇംഗ്‌ളണ്‌ടില്‍ ഈസ്റ്ററിനു പള്ളി അടച്ചിടുന്നു
ലണ്‌ടന്‍: 1827ല്‍ പ്രവര്‍ത്തനം ആരംഭിച്ച പള്ളി ഇതാദ്യമായി ഈസ്റ്റര്‍ സമയത്ത്‌ അടച്ചിടുന്നു. ഇവിടെയുണ്‌ടായ മോഷണ പരമ്പരകളാണ്‌ ഇതിനു കാരണമായത്‌.

വാല്‍സാളിലെ സെന്റ്‌ മേരീസ്‌ ദ മൗണ്‌ട്‌ ചര്‍ച്ച്‌ ആണ്‌ ഇത്തരത്തില്‍ അടച്ചിടുന്നത്‌. ചര്‍ച്ച്‌ ഗാര്‍ഡനില്‍ നിന്ന്‌ ഒരു യുദ്ധ സ്‌മാരക ഫലകം വരെ കള്ളന്‍മാര്‍ കൊണ്‌ടുപോയി.

ആറു മാസം മുന്‍പ്‌ വാതില്‍ തകര്‍ത്ത്‌ അകത്തു കയറിയ കള്ളന്‍ ജപമാലകളാണു മോഷ്‌ടിച്ചത്‌. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷമേ ഇനി പള്ളി തുറന്ന്‌ ശുശ്രൂഷകള്‍ ആരം?ിക്കൂ എന്നാണ്‌ അധികാരികളുടെ തീരുമാനം.
ചരിത്രത്തിലാദ്യമായി ഇംഗ്‌ളണ്‌ടില്‍ ഈസ്റ്ററിനു പള്ളി അടച്ചിടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക