Image

ബിഹാറിലെ മുന്‍ കാബിനറ്റ് മന്ത്രിയെ കാണാനില്ലെന്ന് പോലീസ്, നിര്‍ത്തിപ്പൊരിച്ച് സുപ്രീം കോടതി

Published on 12 November, 2018
ബിഹാറിലെ മുന്‍ കാബിനറ്റ് മന്ത്രിയെ കാണാനില്ലെന്ന് പോലീസ്, നിര്‍ത്തിപ്പൊരിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: ബിഹാറിലെ മുസാഫര്‍പൂരില്‍ സംരക്ഷണ കേന്ദ്രത്തിലെ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട കേസില്‍ മുന്‍മന്ത്രി മഞ്ജു വര്‍മയെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ വൈകുന്നതിന് ബിഹാര്‍ സര്‍ക്കാരിനും പോലീസിനും സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ബിഹാറിലെ രണ്ട് ഉന്നതോദ്യോഗസ്ഥരോട് വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു.  

'നന്നായിരിക്കുന്നു, മുന്‍ ക്യാബിനറ്റ് മന്ത്രിയെ അന്വേഷിച്ച് കണ്ടെത്താനായില്ല, ഇതിന് നിങ്ങള്‍ വിശദീകരണം നല്‍കണം, മുന്‍ മന്ത്രിയെവിടെയെന്ന് സര്‍ക്കാരിന് അറിയില്ലെന്ന മറുപടി വിചിത്രമായിരിക്കുന്നു. മുന്‍മന്ത്രി എവിടെയെന്ന് ആര്‍ക്കും അറിയാതിരിക്കുന്നതെങ്ങനെ' കോടതി ചോദിച്ചു. മഞ്ജു വര്‍മയെ കണ്ടെത്തി അറസ്റ്റ് ചെയ്യാത്ത പക്ഷം ബിഹാര്‍ പോലീസ് മേധാവി നവംബര്‍ 27ന് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.  പ്രതികള്‍ക്ക് ജാമ്യം കിട്ടാതിരിക്കാന്‍ സമയപരിധിക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനും കോടതി പോലീസിന് നിര്‍ദേശം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക