Image

ആക്രമണം ചെറുക്കാന്‍ പോലീസിനെ സഹായിച്ചു; മൈക്കിളും 'ട്രോളി'യും താരങ്ങളായി

Published on 12 November, 2018
ആക്രമണം ചെറുക്കാന്‍ പോലീസിനെ സഹായിച്ചു; മൈക്കിളും 'ട്രോളി'യും താരങ്ങളായി
മെല്‍ബണ്‍:  ഷോപ്പിംഗ് ട്രോളി ഉപയോഗിച്ച് പോലീസുകാര്‍ക്കെതിരായ ആക്രമണത്തെ ചെറുത്ത ട്രോളിമാനെത്തേടി അഭിനന്ദനപ്രവാഹവും സമ്മാനവാഗ്ദാനങ്ങളും എത്തിയ വാര്‍ത്ത ഓസ്‌ട്രേലിയയില്‍ തരംഗമാകുന്നു. മൈക്കിള്‍ റോജര്‍ എന്ന ഭവനരഹിതനാണ് കഥയിലെ നായകനായി ഓസ്‌ട്രേലിയന്‍ ജനതയുടെ സ്‌നേഹം പിടിച്ചെടുത്തത്.

ഹസ്സന്‍ ഖാലിദ് ഷെയിര്‍ അലി എന്നയാളാണ് സെന്‍ട്രല്‍ മെല്‍ബണിലെ തെരുവില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്.വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. ഒരാളെ കുത്തിക്കാലപ്പെടുത്തിയ ശേഷം തന്നെ പിടികൂടാന്‍ വന്ന പോലീസുകാര്‍ക്കെതിരെയും ഇയാള്‍ അക്രമം അഴിച്ചുവിട്ടു. ചെറുത്തുനില്‍ക്കാന്‍ പോലീസുകാര്‍ വളരെയധികം പ്രയാസപ്പെട്ടു. അപ്പോഴാണ് കണ്ടുനിന്ന മെക്കിള്‍ റോജര്‍ ഷോപ്പിംഗ് ട്രോളി ഉപയോഗിച്ച് അക്രമിയെ നേരിടാന്‍ എത്തിയത്. വളരെനേരം ചെറുത്തുനിന്ന ഇയാളുടെ സമയോചിത ഇടപെടലാണ് പോലീസുകാരുടെ ജീവന്‍ രക്ഷിച്ചത്. സംഭവം കണ്ടുനിന്ന ആരോ വീഡിയോ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ മൈക്കിള്‍ റോജറും ട്രാളിയും താരങ്ങളായി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക