Image

ഗാന്ധിജിയെ ഓര്‍ക്കുമ്പോള്‍ (കവിത: രേഖാ ഷാജി)

Published on 13 November, 2018
ഗാന്ധിജിയെ ഓര്‍ക്കുമ്പോള്‍ (കവിത: രേഖാ ഷാജി)
സബര്‍മതി തീരത്തില്‍ ആഴത്തില്‍
ഓളപ്പരപ്പിലും ഒരുവേള ഒരു ശബ്ദം ഉയര്‍ന്നു
കേള്‍ക്കാം

ത്യാഗത്തിന്‍ മഹത്വം മനസ്സിലാക്കിത്തന്ന
അഹിംസയും സത്യവും ഹൃദയത്തിലേറ്റിയ
ഗാന്ധിജി എന്നും മനസ്സിലുണ്ട്

നന്മയുടെ നറുനിലാവായി സ്‌നേഹത്തിന്‍ മൃദു
സ്പര്‍ശമായി
ഹൃദയത്തില്‍ ആ മുഖം തെളിഞ്ഞിടുന്നു

അത്രമേല്‍ ലളിത ലാവണ്യമാം ജീവിതം
മായുകില്ല മറക്കുകില്ല ആമുഖം
ഒരു വെള്ളിനക്ഷത്രമായി വിളങ്ങിടും ഗാന്ധിജി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക