Image

വൈറ്റ് ഹൗസില്‍ ദീവാളി ആഘോഷം; നിയോമി റാവുവിനെ ജഡ്ജിയായി പ്രഖ്യാപിച്ചു

Published on 13 November, 2018
വൈറ്റ് ഹൗസില്‍ ദീവാളി ആഘോഷം; നിയോമി റാവുവിനെ ജഡ്ജിയായി പ്രഖ്യാപിച്ചു
വാഷിംഗ്ടണ്‍, ഡി.സി: വൈറ്റ് ഹൗസില്‍ ദീവാളി ആഘോഷത്തിനിടക്കു പ്രസിഡന്റ് ട്രമ്പ്,ഡി.സി സര്‍ക്യൂട്ട് കോര്‍ട്ട് ജഡ്ജിയായി ഇന്ത്യന്‍ അമേരിക്കനും പാഴ്സിയുമായ നിയോമി ജഹാംഗീര്‍ റാവുവിന്റെ നിയമനവും പ്രഖ്യാപിച്ചു.
ഇന്ത്യയുമായി അമേരിക്ക ഉറ്റ ബന്ധമാണു പുലര്‍ത്തുന്നതെന്നു പറഞ്ഞ ട്രമ്പ്, പ്രധാനമത്രി നരേന്ദ്ര മോഡിയുമായുള്ള ഊഷ്മള ബന്ധവും അനുസ്മരിച്ചു.
നിയുക്ത ജഡ്ജി നിയോമി റാവി, ഇന്ത്യന്‍ അംബാസഡര്‍ നവതേജ് ശര്‍ണ, ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
നവംബര്‍ 13 ചൊവ്വാഴ്ചഉച്ചക്കു ശേഷമായിരുന്നു ആഘോഷം. രണ്ടുമണി കഴിഞ്ഞതോടെ പ്രസിഡന്റ് എത്തി. കാലിഫോര്‍നിയയിലെ തീ അണക്കാന്‍ ശ്രമിക്കുന്ന ഫയര്‍ ഫൈറ്റേഴ്‌സിനു നന്ദി പറഞ്ഞു കൊണ്ടാണു എഴുതി തയ്യാറാക്കിയയ് പ്രസംഗം പ്രസിഡന്റ് വായിച്ചത്.
പ്രസംഗത്തിനു ശേഷം പ്രസിഡന്റ് ദീപം തെളിയിച്ചു
സുപ്രീംകോടതി ജഡ്ജിയായി നിയമിതനായ ബ്രെറ്റ് കാവനോയുടെ ഒഴിവിലേക്കാണു റാവുവിന്റെ നിയമനം.

വൈറ്റ് ഹൗസില്‍ ഓഫീസ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ബജറ്റില്‍ (ഒ.എം.ബി)ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് റെഗുലേറ്ററി അഫയേഴ്സ് മേധാവി ആണു ഈ നാല്പത്തഞ്ചുകാരി. സെനറ്റ് അംഗീകരിച്ചതാണു ഈ നിയമനം

സുപ്രീം കോര്‍ട്ട് കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമുള്ള സര്‍ക്യൂട്ട് കോര്‍ട്ടില്‍ ശ്രീ ശ്രീനിവാസന്‍ ജഡ്ജിയാണ്.

സുപ്രീം കോര്‍ട്ട് ജസ്റ്റീസ് ക്ലാരന്‍സ് തോമസിന്റെ ക്ലാര്‍ക്കായി പ്രവര്‍ത്തിച്ചിട്ടുള്ള നിയോമി സര്‍ക്കാറിന്റെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്

മിഷിഗനില്‍ ജനിച്ചു വളര്‍ന്ന അവര്‍ പാഴ്സി ഡോക്ടര്‍മാരായ സെരിന്‍ റാവു, നരിയോഷംഗ് റാവു എന്നിവരുടെ പുത്രിയാണ്. അറ്റോര്‍ണി അലന്‍ ലെഫ്കോവിറ്റ്സ് ആണു ഭര്‍ത്താവ്. രണ്ട് മക്കളുണ്ട് 
വൈറ്റ് ഹൗസില്‍ ദീവാളി ആഘോഷം; നിയോമി റാവുവിനെ ജഡ്ജിയായി പ്രഖ്യാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക