Image

ടൊറന്റോ മലയാളി സമാജം സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ വര്‍ണ്ണശബളമായി

സേതു വിദ്യാസാഗര്‍ Published on 14 November, 2018
ടൊറന്റോ മലയാളി സമാജം സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ വര്‍ണ്ണശബളമായി
ടൊറന്റോ: നോര്‍ത്തമേരിക്കയിലെ പഴക്കമേറിയ മലയാളി സംഘടനയായ ടൊറന്റോ മലയാളി സമാജത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ കനേഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് നവംബര്‍ എട്ടാംതീയതി ശനിയാഴ്ച നടത്തപ്പെട്ടു. ആഘോഷങ്ങളുടെ ഉദ്ഘാടനം കനേഡിയന്‍ പാര്‍ലമെന്റ് പ്രതിപക്ഷ നേതാവ് ആന്‍ഡ്രൂ ഷീര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കനേഡിയന്‍ ഗവണ്‍മെന്റിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ നവനീത് ബൈന്‍ (ഇക്കണോമിക് ആന്‍ഡ് ഇനവേഴ്‌സണ്‍ മിനിസ്റ്റര്‍), അഹമ്മദ് ഹുസൈന്‍ (ഇമിഗ്രേഷന്‍ മിനിസ്റ്റര്‍), എം.പിമാര്‍. ഒന്റാരിയോ ഗവണ്‍മെന്റിനെ പ്രതിനിധീകരിച്ച് എം.പി പി. ദീപക് ആനന്ദ്, ഇന്ത്യന്‍ ഗവണ്‍മെന്റിനെ പ്രതിനിധീകരിച്ച് വൈസ് കോണ്‍സല്‍ സെയ്ഫുമ്മ ഖാന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

പ്രസിഡന്റ് ടോമി കോക്കാട്ട് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സമാജത്തിന്റെ കഴിഞ്ഞ അമ്പത് വര്‍ഷങ്ങളിലുള്ള പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന സമ്മേളനം.ഈ ചടങ്ങില്‍ വച്ച് ഇവരെ ആദരിക്കുകയും ചെയ്തു. അമ്പതാം വര്‍ഷത്തിന്റെ സുവനീറിന്റെ ആദ്യ കോപ്പി ആദ്യ പ്രസിഡന്റ് ഫിലിപ്പ് തടത്തിലിനു നല്‍കി പ്രസിഡന്റ് ടോമി കോക്കാട്ട് പ്രകാശനം ചെയ്തു.

ആയിരത്തോളം പേര്‍ പങ്കെടുത്ത ഈ ആഘോഷപരിപാടികളെ മോടിപിടിപ്പിക്കാന്‍ ബ്രസീലിയന്‍ സാമ്പാ, ബെല്ലി ഡാന്‍സ്, ബാന്‍ഗരാ ഡാന്‍സ് എന്നിവയും പിന്നണി ഗായകന്‍ ജി. വേണുഗോപാല്‍, അരവിന്ദ് വേണുഗോപാല്‍, അഖില, വിദ്യാശങ്കര്‍ എന്നിവരുടെ നേതൃത്വത്തുള്ള ഗാനമേളയും അരങ്ങേറി. സെക്രട്ടറി രാജേന്ദ്രന്‍ തളപ്പത്ത് സ്വാഗതവും, ട്രഷറര്‍ റോയി ജോര്‍ജ് നന്ദിയും രേഖപ്പെടുത്തി.
ടൊറന്റോ മലയാളി സമാജം സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ വര്‍ണ്ണശബളമായിടൊറന്റോ മലയാളി സമാജം സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ വര്‍ണ്ണശബളമായിടൊറന്റോ മലയാളി സമാജം സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ വര്‍ണ്ണശബളമായിടൊറന്റോ മലയാളി സമാജം സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ വര്‍ണ്ണശബളമായിടൊറന്റോ മലയാളി സമാജം സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ വര്‍ണ്ണശബളമായിടൊറന്റോ മലയാളി സമാജം സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ വര്‍ണ്ണശബളമായിടൊറന്റോ മലയാളി സമാജം സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ വര്‍ണ്ണശബളമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക